വയനാട് തുരങ്കപാത കേന്ദ്രത്തിന്റെ അന്തിമ അനുമതി ലഭിച്ചു
ആനയ്ക്കാംപൊയിൽ കള്ളാടി മേപ്പാടി തുരങ്കപാതയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഫൈനൽ ക്ലിയറൻസ് ലഭിച്ചു. വയനാട് ചുരത്തിന് ബദലായുള്ള സ്വപ്ന പദ്ധതിയുടെ നിർമ്മാണം ഇതോടെ അതിവേഗത്തിലാകും
വയനാട് തുരങ്കപാതയ്ക്ക് കേന്ദ്രത്തിന്റെ അന്തിമ അനുമതി; നിർമ്മാണം അതിവേഗത്തിലേക്ക്
വയനാട്: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ ആനയ്ക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപ്പാതയ്ക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ അനുമതി (Stage 2 Clearance) ലഭിച്ചു. പദ്ധതിക്കാവശ്യമായ ഏറ്റവും പ്രധാനപ്പെട്ട അനുമതിയാണിത്. വയനാട് ചുരത്തിലെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരമാകുന്ന പദ്ധതിയുടെ നിർമ്മാണം ഇതോടെ അതിവേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.
നിലവിൽ പ്രാരംഭ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന തുരങ്കപാതയ്ക്ക് വനം മന്ത്രാലയത്തിന്റെ അന്തിമ ക്ലിയറൻസ് കൂടി ലഭിച്ചതോടെ നിയമപരമായ എല്ലാ തടസ്സങ്ങളും നീങ്ങിയിരിക്കുകയാണ്. വടക്കൻ കേരളത്തിന്റെ യാത്രാ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്ന ഈ പദ്ധതി സർക്കാർ അതീവ പ്രാധാന്യത്തോടെയാണ് കാണുന്നത്.
യാത്രാദൂരം കുറയും, വിനോദസഞ്ചാരത്തിന് കരുത്താകും
തുരങ്കപാത യാഥാർത്ഥ്യമാകുന്നതോടെ ആനയ്ക്കാംപൊയിലിൽ നിന്ന് വെറും 22 കിലോമീറ്റർ കൊണ്ട് മേപ്പാടിയിൽ എത്താൻ സാധിക്കും. താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിൽപ്പെടാതെ വയനാട്ടിലേക്കും തിരിച്ചും എളുപ്പത്തിൽ യാത്ര ചെയ്യാം. കേരളത്തിൽ നിന്ന് കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലേക്കുള്ള ചരക്ക് നീക്കവും യാത്രയും ഇതോടെ കൂടുതൽ സുഗമമാകും. മലബാർ മേഖലയിലെ വിനോദസഞ്ചാര-സാമ്പത്തിക രംഗത്തിന് വലിയ കുതിച്ചുചാട്ടം നൽകുന്ന ഒന്നായിരിക്കും ഈ പാതയെന്നും വിലയിരുത്തപ്പെടുന്നു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
