ഹെൽത്തി കേരള ക്യാമ്പെയ്‌ൻ കൊച്ചി മറൈൻ ഡ്രൈവിൽ ആയുഷ് മിഷന്റെ ഫ്ലാഷ് മോബ്
ഹെൽത്തി കേരള ക്യാമ്പെയ്‌നിന്റെ ഭാഗമായി കൊച്ചി മറൈൻ ഡ്രൈവിൽ ആയുഷ് ഹോമിയോപ്പതി വകുപ്പും ദേശീയ ആയുഷ് മിഷനും ചേർന്ന് പൊതുജനാരോഗ്യ ബോധവൽക്കരണത്തിനായി ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.
ആരോഗ്യകരമായ ജീവിതശൈലിക്ക് ആയുഷ് മിഷന്റെ കരുത്ത്; കൊച്ചിയിൽ 'ഹെൽത്തി കേരള' ഫ്ലാഷ് മോബ്
കൊച്ചി: സംസ്ഥാന സർക്കാരിന്റെ 'ഹെൽത്തി കേരള' ക്യാമ്പെയ്‌നിന്റെ ഭാഗമായി പൊതുജനാരോഗ്യ ബോധവൽക്കരണം ലക്ഷ്യമിട്ട് കൊച്ചി മറൈൻ ഡ്രൈവിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. ആയുഷ് ഹോമിയോപ്പതി വകുപ്പ് (എറണാകുളം നിയോജക മണ്ഡലം), ദേശീയ ആയുഷ് മിഷൻ കേരള എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്.
ആരോഗ്യകരമായ ജീവിതശൈലി സമൂഹത്തിൽ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഡോക്ടർമാരും വകുപ്പിലെ ജീവനക്കാരുമാണ് വേറിട്ട ഈ നൃത്താവിഷ്‌കാരം അവതരിപ്പിച്ചത്. “Eat Well, Sleep Well, Care Well, Act Well” എന്ന പ്രധാന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി പരമ്പരാഗത-ആധുനിക സംഗീതത്തിന്റെ അകമ്പടിയോടെയാണ് ഫ്ലാഷ് മോബ് ചിട്ടപ്പെടുത്തിയത്.
മറൈൻ ഡ്രൈവിലെ സായാഹ്ന സന്ദർശകർക്ക് ഈ പരിപാടി പുതിയൊരു അനുഭവമായി. സമതുലിതമായ ആഹാരം, കൃത്യമായ ഉറക്കം, ശരിയായ സ്വയംപരിചരണം, സജീവമായ ജീവിതശൈലി എന്നിവ രോഗപ്രതിരോധത്തിനും ആരോഗ്യ സംരക്ഷണത്തിനും എത്രത്തോളം അനിവാര്യമാണെന്ന് ലളിതമായ രീതിയിൽ അവതരിപ്പിക്കാൻ ഇതിലൂടെ സാധിച്ചു. വരും ദിവസങ്ങളിലും ക്യാമ്പെയ്‌നിന്റെ ഭാഗമായി വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
