വിഴിഞ്ഞം തുറമുഖ പദ്ധതി പ്രോജക്ട് ഫെലോ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം സബ് കളക്ടറുടെ ഓഫീസിന് കീഴിൽ വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രോജക്ട് ഫെലോ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ട വിധം എന്നിവ അറിയാം.
വിഴിഞ്ഞം തുറമുഖത്ത് പ്രോജക്ട് ഫെലോ ഒഴിവുകൾ; ഒക്ടോബർ 4 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ട്, മൂന്ന്, നാല് ഘട്ടങ്ങളുമായി ബന്ധപ്പെട്ട പരിസ്ഥിതി മാനേജ്മെന്റ് പ്ലാന്‍, സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ ഫീല്‍ഡ് നിരീക്ഷണത്തിനായി പ്രോജക്ട് ഫെലോകളെ നിയമിക്കുന്നു. തിരുവനന്തപുരം സബ് കളക്ടര്‍ ആന്‍ഡ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ ഓഫീസിന് കീഴിലാണ് നിയമനം. ലീഡ് പ്രോജക്ട് ഫെലോയുടെ ഒരു ഒഴിവും പ്രോജക്ട് ഫെലോയുടെ രണ്ട് ഒഴിവുകളുമാണുള്ളത്. ലീഡ് പ്രോജക്ട് ഫെലോയ്ക്ക് പ്രതിമാസം 35,000 രൂപയും, പ്രോജക്ട് ഫെലോയ്ക്ക് 27,000 രൂപയും വേതനം ലഭിക്കും. സോഷ്യല്‍ വര്‍ക്ക്, ഫിഷറീസ്, എന്‍വയോണ്‍മെന്റല്‍ സയന്‍സ് അല്ലെങ്കില്‍ അനുബന്ധ വിഷയങ്ങളില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. ലീഡ് പ്രോജക്ട് ഫെലോയ്ക്ക് സോഷ്യല്‍ വര്‍ക്ക് മേഖലയില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെയും പ്രോജക്ട് ഫെലോയ്ക്ക് രണ്ട് വര്‍ഷത്തെയും പ്രവൃത്തിപരിചയവും വേണം. മലയാളത്തിലുള്ള പ്രവര്‍ത്തന പരിജ്ഞാനം അനിവാര്യം. എം.എസ്. എക്സല്‍ പ്രാവീണ്യം ഉണ്ടായിരിക്കണം. ലീഡ് പ്രോജക്ട് ഫെലോയ്ക്ക് എ.ഐ. അധിഷ്ഠിത ഡോക്യുമെന്റേഷന്/പ്രൊഡക്ടിവിറ്റി ടൂളുകളിലെ പരിചയവും അഭികാമ്യമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 4. കൂടുതല്‍ വിവരങ്ങള്‍ക്ക്:
https://docs.google.com/forms/d/e/1FAIpQLSczxthquMIxwnEZ9V_SJP_tZ8Dwk_B_S_p2homFRbZx68-Zow/viewform
വിഴിഞ്ഞം തുറമുഖ പദ്ധതി പ്രോജക്ട് ഫെലോ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
അഞ്ച് വർഷം കൊണ്ട് 10.5 കോടി സഞ്ചാരികൾ ലക്ഷ്യം കേരള ട്രാവൽ മാർട്ടിന് കൊച്ചിയിൽ പ്രൗഢോജ്ജ്വല തുടക്കം
കേരളത്തെ സമ്പൂർണ്ണ പോർട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുക ലക്ഷ്യം മുഖ്യമന്ത്രി വി. ഡി. സതീശൻ
ആറുമാസമാസം റേഷൻ കൈപ്പറ്റിയില്ലെങ്കിൽ കാർഡ് അസാധുവാകും
കാലവർഷക്കെടുതി ആലപ്പുഴയ്ക്ക് 80.07 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ
നാടിന് തണലായി സ്മാർട്ട് സേവനങ്ങൾ കുഞ്ചിത്തണ്ണി വില്ലേജ് ഓഫീസ് ഇനി പുതിയ രൂപത്തിൽ