പൊൻകുന്നത്ത് ദമ്പതികളെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി മൃതദേഹങ്ങൾ രക്തത്തിൽ കുളിച്ച നിലയിൽ
കോട്ടയം പൊൻകുന്നത്ത് സാജൻ, അനുഷ എന്നിവരെയാണ് വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടര വയസ്സുള്ള മകൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു
പൊൻകുന്നത്ത് വാടകവീട്ടിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; രണ്ടര വയസ്സുകാരൻ സുരക്ഷിതൻ
പൊൻകുന്നം: കോട്ടയം പൊൻകുന്നം തോണിപ്പാറ റോഡിനു സമീപമുള്ള വാടകവീട്ടിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. പനമറ്റം സ്വദേശി സാജൻ (33), ഭാര്യ വാഴൂർ സ്വദേശി അനുഷ (30) എന്നിവരാണ് മരിച്ചത്. വീടിന്റെ രണ്ടാം നിലയിലെ മുറിയിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ.
ഞായറാഴ്ച രാത്രി ഇരുവരും തമ്മിൽ വഴക്കുണ്ടായതായി അയൽവാസികൾ സൂചിപ്പിക്കുന്നു. ഇന്ന് രാവിലെ ഇവരെ ഫോണിൽ വിളിച്ചിട്ട് കിട്ടാതിരുന്നതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദാരുണമായ സംഭവം പുറംലോകമറിഞ്ഞത്. ദമ്പതികളുടെ രണ്ടര വയസ്സുള്ള മകൻ വീട്ടിൽ സുരക്ഷിതനായുണ്ട്. രാവിലെ കുട്ടി ഉറക്കമുണർന്ന് കരയുന്നത് കേട്ട് വീട്ടുടമസ്ഥർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടിയുണ്ടായില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷമേ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
