വിഴിഞ്ഞം തർക്കം മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പിണറായി വിജയൻ
വിഴിഞ്ഞം ഓഹരി കൈമാറ്റ വിവാദത്തിൽ സി.പി.എമ്മിലെ ഭിന്നതയെക്കുറിച്ചുള്ള ചോദ്യങ്ങളിൽ മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. പാർട്ടി കേന്ദ്രകമ്മിറ്റി യോഗം ഇന്ന് ഡൽഹിയിൽ ആരംഭിക്കും
വിഴിഞ്ഞം തർക്കം: മാധ്യമങ്ങളോട് ക്ഷുഭിതനായി പിണറായി
ന്യൂഡൽഹി: വിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയത്തിൽ സി.പി.എമ്മിൽ ഭിന്നത രൂക്ഷമാണെന്ന വാർത്തകൾക്കിടെ, മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് നേരെ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹിയിൽ നടക്കുന്ന സി.പി.എം പ്രത്യേക കേന്ദ്രകമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. വിഴിഞ്ഞം വിവാദത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹം പ്രതികരിച്ചത്.
എന്തെങ്കിലും പറയാനുണ്ടെങ്കിൽ താൻ പറയുമെന്നും, മാധ്യമപ്രവർത്തകർ ഇവിടെ ഇങ്ങനെ വടിയും നീട്ടി നിൽക്കേണ്ടതില്ലെന്നുമായിരുന്നു പിണറായി വിജയന്റെ മറുപടി.
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു പരാജയവുമായി ബന്ധപ്പെട്ട് പൊളിറ്റ് ബ്യൂറോ (പി.ബി) അന്തിമ രൂപം നൽകിയ റിപ്പോർട്ട് ചർച്ച ചെയ്യാനാണ് പ്രത്യേക കേന്ദ്രകമ്മിറ്റി യോഗം ചേരുന്നത്. തിങ്കളാഴ്ച വരെ നീളുന്ന യോഗത്തിൽ പാർട്ടി സ്വീകരിക്കേണ്ട തിരുത്തൽ നടപടികളെക്കുറിച്ചുള്ള റിപ്പോർട്ടും വിശദമായി ചർച്ച ചെയ്യും.
വിഴിഞ്ഞം ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് കേരളത്തിലെ പാർട്ടിയിൽ തർക്കം മുറുകുന്ന സാഹചര്യത്തിലാണ് ഡൽഹിയിൽ സി.സി യോഗം നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഈ വിഷയത്തിലെ വിഭാഗീയത കേന്ദ്രകമ്മിറ്റി ചർച്ചകളിലും പ്രതിഫലിച്ചേക്കുമെന്ന സൂചനകൾ ചില നേതാക്കൾ നൽകുന്നുണ്ട്. എന്നാൽ, തിരഞ്ഞെടുപ്പ് പരാജയവും തിരുത്തൽ നടപടികളും മാത്രമായിരിക്കും യോഗത്തിന്റെ പ്രധാന അജണ്ടയെന്നാണ് മുതിർന്ന നേതാക്കളുടെ ഔദ്യോഗിക വിശദീകരണം
പരിമിതികളെ മനോധൈര്യം കൊണ്ട് തോൽപ്പിച്ച് റാഷിദ് ഉപരിപഠനത്തിന് തണലായി ലാപ്ടോപ്പ്
ഇ മാലിന്യത്തിൽ വിരിഞ്ഞ അത്ഭുതം ഇന്ത്യയിലെ ആദ്യ സൈബർ ട്രോജൻ ഹോഴ്സ് കൊച്ചിയിൽ
ഇടുക്കിയിൽ ഭക്ഷ്യസുരക്ഷാ പരിശോധന കർശനം 643 സ്ഥാപനങ്ങളിൽ പരിശോധന, ലക്ഷങ്ങളുടെ പിഴ ചുമത്തി
തൊടുപുഴ പോലീസ് ഉദ്യോഗസ്ഥർക്ക് സി.പി.ആർ പരിശീലനവുമായി ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ
ഉദ്വേഗം നിറച്ച് ദിലീപിന്റെ നീക്കം ജഗൻ ഷാജികൈലാസ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി
ദുർഗന്ധമില്ല, മലിനീകരണമില്ല പ്രതിദിനം 100 ടൺ മാലിന്യംസംസ്കരണ പ്ലാന്റ് തുറന്നു 
