മലയാളത്തിൽ ഇതുവരെ കാണാത്ത പരീക്ഷണംആശാൻ അത്ഭുതമാകും ട്രെയ്‌ലർ ലോഞ്ചിൽ മമ്മൂട്ടി
മലയാള സിനിമയിൽ ഇതുവരെ പരീക്ഷിക്കാത്ത പ്രമേയമാണ് ചിത്രത്തിന്റേതെന്നും സിനിമ വലിയൊരു അത്ഭുതമായി മാറാൻ സാധ്യതയുണ്ടെന്നും ട്രെയ്‌ലർ ലോഞ്ച് ചടങ്ങിൽ മമ്മൂട്ടി പറഞ്ഞു.
മലയാളത്തിൽ ഇതുവരെ കാണാത്ത പരീക്ഷണം; ‘ആശാൻ’ അത്ഭുതമാകും": ട്രെയ്‌ലർ ലോഞ്ചിൽ മമ്മൂട്ടി
കൊച്ചി: ഇന്ദ്രൻസിനെ പ്രധാന കഥാപാത്രമാക്കി ജോൺ പോൾ ജോർജ് സംവിധാനം ചെയ്യുന്ന "ആശാൻ" എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ മെഗാസ്റ്റാർ മമ്മൂട്ടി പുറത്തിറക്കി. മലയാള സിനിമയിൽ ഇതുവരെ പരീക്ഷിക്കാത്ത പ്രമേയമാണ് ചിത്രത്തിന്റേതെന്നും സിനിമ വലിയൊരു അത്ഭുതമായി മാറാൻ സാധ്യതയുണ്ടെന്നും ട്രെയ്‌ലർ ലോഞ്ച് ചടങ്ങിൽ മമ്മൂട്ടി പറഞ്ഞു.
"ആശാന്റെ കഥ എനിക്കറിയാം. സിനിമക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ഈ ചിത്രം സാങ്കേതികമായും പ്രകടനപരമായും ഉയർന്ന നിലവാരം പുലർത്തുന്നുണ്ട്. ഇന്ദ്രൻസ് കഴിഞ്ഞ കുറെ നാളുകളായി അഭിനയം കൊണ്ട് നമ്മളെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. ഈ ചിത്രവും പ്രേക്ഷകർക്ക് വലിയൊരു അനുഭവമായിരിക്കും," മമ്മൂട്ടി വ്യക്തമാക്കി. ഫെബ്രുവരി 5-ന് ചിത്രം തീയേറ്ററുകളിലെത്തും.
ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെടുത്തിരിക്കുന്നത്. ജോൺ പോൾ ജോർജ്, അന്നം ജോൺ പോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ ചേർന്നാണ് നിർമ്മാണം. ജോമോൻ ജ്യോതിർ, ഷോബി തിലകൻ, ബിബിൻ പെരുമ്പിള്ളി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. നൂറിലധികം പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിനായക് ശശികുമാറിന്റെ വരികൾക്ക് ജോൺ പോൾ ജോർജ് തന്നെയാണ് സംഗീതം നൽകിയിരിക്കുന്നത്.
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകളിൽ സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനുകൾ
സർക്കാർ ആശുപത്രികളിൽ ഇ ഹെൽത്ത് ട്രെയിനി നിയമനം
ആലുവയിൽ പട്ടികജാതി വികസന വകുപ്പിന്റെ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ പ്രവർത്തനമാരംഭിച്ചു
മൂവാറ്റുപുഴ മാർക്കറ്റ് പൂർണ്ണമായും പ്രവർത്തനക്ഷമമാക്കും കൃഷിമന്ത്രി ടി. സിദ്ദിഖ്
കോതമംഗലത്ത് എൻജിനീയറിങ് വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു
യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കാൻ പുതിയ പദ്ധതികൾ ചീഫ് വിപ്പ് അപു ജോൺ ജോസഫ് 
