ഭൂമി കയ്യേറ്റം വ്യാജ റിപ്പോർട്ട് നൽകിയ മുൻ ദേവികുളം താലൂക്ക് സർവെയർക്ക് സസ്പെൻഷൻ

ഇടുക്കി കുഞ്ചിത്തണ്ണിയിൽ ഗ്ലാസ് ബ്രിഡ്ജ് നിർമ്മാണവുമായി ബന്ധപ്പെട്ട് സർക്കാർ ഭൂമി കയ്യേറിയതിൽ പരസ്പരവിരുദ്ധമായ റിപ്പോർട്ട് സമർപ്പിച്ച മുൻ ദേവികുളം താലൂക്ക് സർവെയർ അഫ്സൽ ബി.യെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു.

ഭൂമി കയ്യേറ്റം വ്യാജ റിപ്പോർട്ട് നൽകിയ മുൻ ദേവികുളം താലൂക്ക് സർവെയർക്ക് സസ്പെൻഷൻ
ഇടുക്കിയിലെ ഭൂമി കയ്യേറ്റം: വ്യാജ റിപ്പോർട്ട് നൽകിയ മുൻ ദേവികുളം താലൂക്ക് സർവെയർക്ക് സസ്പെൻഷൻ

കുഞ്ചിത്തണ്ണി ഭൂമി കയ്യേറ്റം: വ്യാജ റിപ്പോർട്ട് നൽകിയ മുൻ താലൂക്ക് സർവെയറെ സസ്പെൻഡ് ചെയ്തു

​ഇടുക്കി: സർക്കാർ ഭൂമി കയ്യേറി ഗ്ലാസ് ബ്രിഡ്ജ് നിർമ്മിച്ച സംഭവത്തിൽ വ്യാജവും പരസ്പരവിരുദ്ധവുമായ റിപ്പോർട്ട് നൽകിയ മുൻ ദേവികുളം താലൂക്ക് സർവെയർ അഫ്സൽ ബി.യെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. സർവേ ഡയറക്ടറുടേതാണ് നടപടി. ഇടുക്കി കുഞ്ചിത്തണ്ണിയിലെ വിവാദമായ ഗ്ലാസ് ബ്രിഡ്ജ് നിർമ്മാണവുമായി ബന്ധപ്പെട്ട് നൽകിയ റിപ്പോർട്ടിലാണ് ഗുരുതര ക്രമക്കേട് കണ്ടെത്തിയത്.

​സർക്കാർ ഭൂമി കയ്യേറിയത് മറച്ചുവെക്കാൻ താലൂക്ക് സർവെയർ ബോധപൂർവ്വം തെറ്റായ റിപ്പോർട്ടുകൾ തയ്യാറാക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. 2025 ഡിസംബർ 5-ന് ഹൈക്കോടതിയിൽ സമർപ്പിച്ച ആദ്യ റിപ്പോർട്ടിൽ, ഗ്ലാസ് ബ്രിഡ്ജ് നിർമ്മിക്കുന്നത് പട്ടയ ഭൂമിയിലാണെന്നാണ് സർവെയർ രേഖപ്പെടുത്തിയത്. എന്നാൽ, 2026 ഫെബ്രുവരി 23-ന് നൽകിയ രണ്ടാമത്തെ റിപ്പോർട്ടിൽ നിർമ്മാണം നടക്കുന്നത് സർക്കാർ പുറമ്പോക്ക് ഭൂമിയിലാണെന്ന് മാറ്റിപ്പറഞ്ഞു.

​തുടർന്ന് നടത്തിയ പരിശോധനയിലാണ് സർക്കാർ ഭൂമി കയ്യേറ്റത്തിന് ഒത്താശ ചെയ്യുന്ന രീതിയിൽ സർവെയർ ഒരേ വിഷയത്തിൽ രണ്ട് തരത്തിലുള്ള വിവരങ്ങൾ നൽകിയതായി വ്യക്തമായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അഫ്സൽ ബി.ക്കെതിരെ അടിയന്തര നടപടി സ്വീകരിച്ചത്.