വീട് കേന്ദ്രീകരിച്ച് ഓൺലൈൻ ലോട്ടറി തട്ടിപ്പ്; മൂന്നുപേർ പിടിയിൽ, ലാപ്ടോപ്പും ഫോണുകളും പിടിച്ചെടുത്തു
പാലക്കാട് അതിർത്തി ഗ്രാമമായ ഗോവിന്ദാപുരത്ത് അനധികൃതമായി ഓൺലൈൻ ലോട്ടറി വിൽപ്പന നടത്തിവന്ന മൂന്നുപേരെ കൊല്ലങ്കോട് പോലീസ് അറസ്റ്റ് ചെയ്തു. ഇളകിയ മൊബൈൽ ഫോണുകളും ലാപ്ടോപ്പും പോലീസ് പിടിച്ചെടുത്തു.
പാലക്കാട് അതിർത്തിയിൽ വീട് കേന്ദ്രീകരിച്ച് അനധികൃത ഓൺലൈൻ ലോട്ടറി വിൽപ്പന; മൂന്നുപേർ അറസ്റ്റിൽ
പാലക്കാട്: തമിഴ്‌നാട് അതിർത്തി ഗ്രാമമായ ഗോവിന്ദാപുരത്ത് വീട് കേന്ദ്രീകരിച്ച് നടന്നു വന്ന അനധികൃത ഓൺലൈൻ ലോട്ടറി മാഫിയയെ കൊല്ലങ്കോട് പോലീസ് പിടികൂടി. സംഭവത്തിൽ ദിനേശ് കുമാർ, പാർത്ഥസാരഥി, രമ്യ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് കുബേര ലക്ഷ്മി ലോട്ടറി, ധനലക്ഷ്മി ലോട്ടറി എന്നീ പേരുകളിൽ വിൽപ്പന നടത്താൻ ഉപയോഗിച്ചിരുന്ന അഞ്ച് മൊബൈൽ ഫോണുകളും ഒരു ലാപ്ടോപ്പും പോലീസ് കസ്റ്റഡിയിലെടുത്തു.
പാലക്കാട് - തൃശൂർ - പൊള്ളാച്ചി സംസ്ഥാന പാതയിലെ പ്ര പ്രധാന അതിർത്തി മേഖലയായ ഗോവിന്ദാപുരത്ത് വീടും സമീപത്തെ രണ്ട് കടകളും കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ തട്ടിപ്പ്. ചിറ്റൂർ ഡിവൈ.എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലങ്കോട് പോലീസ് എസ്.ഐ. അരുൺ സി.യുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. സിവിൽ പോലീസ് ഓഫീസർമാരായ സജിൻ, രജിത എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
മറ്റു സംസ്ഥാനങ്ങളുടെ പേരിലുള്ള വ്യാജ ഓൺലൈൻ ലോട്ടറികളുടെ നമ്പറുകൾ നൽകി ആളുകളെ വഞ്ചിക്കുന്ന രീതിയാണ് ഇവർ സ്വീകരിച്ചിരുന്നതെന്നാണ് പ്രാഥമിക നിഗമനം. പിടിയിലായ പ്രതികളെ കേന്ദ്രീകരിച്ച് കേസിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് കൊല്ലങ്കോട് പോലീസ് അറിയിച്ചു.
കേരളത്തിൽ പുതിയ ഗവർണർ ഓംപ്രകാശ് മാഥൂർ ചുമതലയേൽക്കും, രാജേന്ദ്ര ആർലേക്കർ തമിഴ്നാട്ടിലേക്ക്
ലൈംഗിക അതിക്രമങ്ങൾക്കിരയായ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ബാലാവകാശ കമ്മീഷൻ
ഡിജിറ്റൽ യുഗത്തിൽ സ്ത്രീകൾക്ക് സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കണം അഡ്വ. പി. സതീദേവി
തുലാവർഷം എത്തുന്നു കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത
കണ്ണൂർ ദസറയ്ക്ക് വർണ്ണാഭമായ തുടക്കം പത്ത് നാളുകൾ ആഘോഷരാവുകൾ
ബ്ലേഡ് മാഫിയക്കെതിരെ പോലീസ് നടപടി 4 പേർ പിടിയിൽ 
