മേൽപ്പാലം തിരക്കഥാകൃത്ത് ഷിവാഗോ തോമസ് സംവിധായകനാകുന്നു മണവാളൻ ജോസഫ് വരുന്നു.
മേൽപ്പാലം എന്ന ശ്രദ്ധേയമായ തിരക്കഥയുടെ രചയിതാവ് ഷിവാഗോ തോമസും ക്രിസ്റ്റസ് സ്റ്റീഫനും ചേർന്ന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മണവാളൻ ജോസഫ് പ്രഖ്യാപിച്ചു
'മേൽപ്പാലം' തിരക്കഥാകൃത്ത് ഷിവാഗോ തോമസ് സംവിധായകനാകുന്നു; പുതിയ ചിത്രം 'മണവാളൻ ജോസഫ്'
കൊച്ചി: വായനക്കാരുടെ ശ്രദ്ധയാകർഷിച്ച 'മേൽപ്പാലം' എന്ന തിരക്കഥയുടെ രചയിതാവ് ഷിവാഗോ തോമസ് സംവിധാന രംഗത്തേക്ക്. ഷിവാഗോ തോമസും പ്രമുഖ മറാത്തി ചിത്രം “തൂ മാസാ കിനാര”യുടെ സംവിധായകൻ ക്രിസ്റ്റസ് സ്റ്റീഫനും ചേർന്നാണ് 'മണവാളൻ ജോസഫ്' എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ലയൺ ഹാർട്ട് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.
തൃശൂർ പുതുക്കാട് റെയിൽവേ ഗേറ്റ് പശ്ചാത്തലമാക്കി ഷിവാഗോ തോമസ് രചിച്ച 'മേൽപ്പാലം' എന്ന ഇമോഷണൽ ക്രൈം ഡ്രാമ വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം എത്തിയിരിക്കുന്നത്. പ്രശസ്ത ഛായാഗ്രാഹകൻ എൽദോ ഐസക് ആണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്.
330 പേജുകളിലായി കെ. സീറോ പബ്ലിക്കേഷൻസ് പുറത്തിറക്കിയ 'മേൽപ്പാലം' ടോവിനോ തോമസാണ് പ്രകാശനം ചെയ്തത്. ഇ. സന്തോഷ് കുമാർ, ബിപിൻ ചന്ദ്രൻ, ബി. കെ. ഹരിനാരായണൻ, ടി. ഡി. രാമകൃഷ്ണൻ തുടങ്ങിയ പ്രമുഖരുടെ വിവരണക്കുറിപ്പുകളോടെ പുറത്തിറങ്ങിയ ഈ കൃതിയിലെ സിനിമാറ്റിക് ശൈലി സിനിമാ പ്രേമികൾക്കിടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. എഡിസൺ തോമസാണ് തിരക്കഥയിൽ ഷിവാഗോയുടെ സഹരചയിതാവ്.
'മണവാളൻ ജോസഫി'ന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചതായും താരനിർണ്ണയം ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
