ഫോറക്സ് ട്രേഡിംഗ് തട്ടിപ്പ്

ഫോറക്സ് ട്രേഡിംഗ് തട്ടിപ്പ് കാസർഗോഡ് സ്വദേശി കരിപ്പൂരിൽ പിടിയിൽ

ഫോറക്സ് ട്രേഡിംഗ് തട്ടിപ്പ്

ഫോറക്സ് ട്രേഡിംഗ് തട്ടിപ്പ്: കാസർഗോഡ് സ്വദേശി കരിപ്പൂരിൽ പിടിയിൽ

​കൊച്ചി: ഫോറക്സ് ട്രേഡിംഗ് വഴി വൻ ലാഭം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ കാസർഗോഡ് സ്വദേശിയെ റൂറൽ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. കാസർഗോഡ് ഇരിയാൻ, പള്ളം വീട്ടിൽ മുഹമ്മദ് ഹബീബ് റഹ്മാൻ (25) ആണ് പിടിയിലായത്. മുഹമ്മദ് ഹബീബ് റഹ്മാൻ (25) ആണ് പിടിയിലായത്.കോടനാട് ചേരാനല്ലൂർ സ്വദേശിയിൽ നിന്ന് 41 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിലാണ് നടപടി.

​'ആൻസോ ക്യാപ്പിറ്റൽ' എന്ന കമ്പനിയുടെ പ്രതിനിധിയാണെന്ന് അവകാശപ്പെട്ട് ഫേസ്ബുക്ക് വഴിയാണ് പ്രതി പരാതിക്കാരനെ പരിചയപ്പെട്ടത്. 2024 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ പത്തോളം തവണകളായി 41,21,514 രൂപ വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി പരാതിക്കാരനിൽ നിന്ന് കൈക്കലാക്കി. വിശ്വാസം നേടിയെടുക്കുന്നതിനായി 1,11,552 രൂപ ലാഭമെന്ന പേരിൽ തിരികെ നൽകിയെങ്കിലും, ബാക്കി വരാനുള്ള 40,09,962 രൂപ നൽകാതെ വഞ്ചിക്കുകയായിരുന്നു.

​പണം നഷ്ടപ്പെട്ടതിനെത്തുടർന്ന് നൽകിയ പരാതിയിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. ഇയാൾ വിദേശത്താണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പോലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. തിങ്കളാഴ്ച കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.

​ഇൻസ്പെക്ടർ വി.ആർ. ജഗദീഷ്, എസ്.ഐമാരായ സി.കെ. രാജേഷ്, റ്റി.കെ. വർഗീസ്, എ.എസ്.ഐ റ്റി.കെ. സലാവുദ്ദീൻ, എസ്.പി.പി.ഒ പി.കെ. ദിനേശൻ, സി.പി.ഒമാരായ ജെറി കുര്യാക്കോസ്, അൽബിൻ പീറ്റർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.