വാളയാറിൽ ഇതര സംസ്ഥാന തൊഴിലാളിയെ തല്ലിക്കൊന്നു മധുവിൻ്റെ വിധി ആവർത്തിച്ചെന്ന് നാട്ടുകാർ
വാളയാറിൽ ഇതര സംസ്ഥാന തൊഴിലാളിയെ തല്ലിക്കൊന്നു മധുവിൻ്റെ വിധി ആവർത്തിച്ചെന്ന് നാട്ടുകാർ മോഷണക്കുറ്റം ആരോപിച്ചു
വാളയാറിൽ ഇതര സംസ്ഥാന തൊഴിലാളിയെ തല്ലിക്കൊന്നു മധുവിൻ്റെ വിധി ആവർത്തിച്ചെന്ന് നാട്ടുകാർ
പാലക്കാട്: വാളയാറിൽ മോഷണക്കുറ്റം ആരോപിച്ച് ഇതര സംസ്ഥാന തൊഴിലാളിയെ ആൾക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തി. ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണൻ ആണ് കൊല്ലപ്പെട്ടത്. കള്ളനാണെന്ന് ആരോപിച്ചായിരുന്നു ഒരു സംഘം ആളുകൾ ഇയാളെ ക്രൂരമായി മർദ്ദിച്ചത്.
ഇന്നലെ വൈകുന്നേരമാണ് മർദ്ദനമേറ്റ് അവശനായ നിലയിൽ രാംനാരായണനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ വാളയാർ പോലീസ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അട്ടപ്പാടിയിലെ മധുവിൻ്റെ കൊലപാതകത്തിന് സമാനമായ സാഹചര്യമാണ് ഇവിടെയും ഉണ്ടായതെന്ന് നാട്ടുകാർ രോഷത്തോടെ പ്രതികരിച്ചു. അതിഥി തൊഴിലാളിയാണെന്ന പരിഗണന പോലും നൽകാതെ മൃഗീയമായാണ് രാംനാരായണനെ സംഘം നേരിട്ടതെന്ന് പ്രദേശവാസികൾ പറയുന്നു. മൃതദേഹം നാളെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം ചെയ്യും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണത്തിൽ കൂടുതൽ വ്യക്തത വരൂ എന്ന് പോലീസ് അറിയിച്ചു.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
