അനന്തപുരി ഇനി പുണ്യയാഗശാല ആറ്റുകാൽ അമ്മയ്ക്ക് ഇന്ന് പൊങ്കാല ഭക്തിസാന്ദ്രമായി തലസ്ഥാനം
പ്രാർഥനാ പുണ്യം തേടി ലക്ഷക്കണക്കിന് ഭക്തർ ഇന്ന് ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാലയർപ്പിക്കും. കുംഭമാസത്തിലെ പൂരം നാളും പൗർണമിയും ഒത്തുചേരുന്ന ഇന്ന് രാവിലെ 10:30 ഓടെ നഗരത്തിലെങ്ങും പൊങ്കാല അടുപ്പുകൾ തെളിയും
തിരുവനന്തപുരം: പ്രാർഥനാ പുണ്യം തേടി ഭക്തലക്ഷങ്ങൾ ഇന്ന് ആറ്റുകാൽ അമ്മയ്ക്കു പൊങ്കാലയർപ്പിക്കും. കുംഭമാസത്തിലെ പൂരം നാളും പൗർണമിയും ഒത്തുചേരുന്ന വിശേഷപ്പെട്ട ദിവസമായ ഇന്ന് രാവിലെ 9.15 ന് ആറ്റുകാൽ ഭഗവതിക്ഷേത്രത്തിൽ ശുദ്ധപുണ്യാഹത്തോടെ ചടങ്ങുകൾ ആരംഭിക്കും.
പ്രധാന ചടങ്ങുകൾ ഒറ്റനോട്ടത്തിൽ:
അടുപ്പുവെട്ട്: രാവിലെ 9.45-ന്.
അടുപ്പ് തെളിക്കൽ: തോറ്റംപാട്ടിൽ പാണ്ഡ്യരാജാവിന്റെ വധം പാടിത്തീരുന്നതോടെ തന്ത്രി പരമേശ്വരൻ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മേൽശാന്തി അനീഷ് നമ്പൂതിരി ശ്രീകോവിലിൽനിന്നു ദീപം പകരും.
പണ്ടാര അടുപ്പ്: ക്ഷേത്ര തിടപ്പള്ളിയിലും തുടർന്ന് മുൻവശത്തെ പണ്ടാര അടുപ്പിലും ദീപം തെളിയും. ഇതേസമയം കരിമരുന്ന് പ്രയോഗവും ചെണ്ടമേളവും മുഴങ്ങുന്നതോടെ ഭക്തർ തങ്ങളുടെ അടുപ്പുകളിലേക്ക് തീ പകരും.
നിവേദ്യം: ഉച്ചയ്ക്ക് 2.15-ന്. 350-ഓളം പൂജാരിമാർ നിവേദ്യ ചടങ്ങുകൾക്കായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകും.
ഗ്രഹണ സമയവും ദർശന നിയന്ത്രണവും:
ഇന്ന് ചന്ദ്രഗ്രഹണം ഉള്ളതിനാൽ ഉച്ചകഴിഞ്ഞ് 3.10 മുതൽ രാത്രി 7 വരെ ക്ഷേത്രത്തിൽ ഭക്തർക്ക് ദർശനം ഉണ്ടായിരിക്കില്ല.
മറ്റു ചടങ്ങുകൾ:
രാത്രി 8.30-ന് കുത്തിയോട്ട ബാലന്മാരുടെ ചൂരൽകുത്ത് നടക്കും. തുടർന്ന് 10.45-ഓടെ മണക്കാട് ധർമശാസ്താ ക്ഷേത്രത്തിലേക്കുള്ള ദേവിയുടെ എഴുന്നള്ളത്ത് ആരംഭിക്കും. നാളെ രാത്രി 12.45-ന് നടക്കുന്ന കുരുതി തർപ്പണത്തോടെ ഈ വർഷത്തെ ഉത്സവത്തിന് സമാപനമാകും.
ഭക്തജനത്തിരക്ക് പ്രമാണിച്ച് ഇക്കുറി കൂടുതൽ സ്ഥലസൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ. 
