ഉർവ്വശിയും നവ്യയും ധ്യാനും ഒന്നിക്കുന്ന വിസിറ്റർ ; ഭദ്രദീപം തെളിയിച്ച് സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ച് ദിലീപ്
രാഹുൽ മുരളീധരൻ സംവിധാനം ചെയ്യുന്ന പുതിയ ഹൊറർ ത്രില്ലർ ചിത്രം വിസിറ്റർ പൂജാ ചടങ്ങുകളോടെ ആരംഭിച്ചു. ദിലീപ്, ലിസ്റ്റിൻ സ്റ്റീഫൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു
ഉർവ്വശി, നവ്യ നായർ, ധ്യാൻ ശ്രീനിവാസൻ എന്നിവർ ഒന്നിക്കുന്ന 'വിസിറ്റർ'; പൂജാ ചടങ്ങുകൾ കൊച്ചിയിൽ നടന്നു
കൊച്ചി: മലയാള സിനിമയിലെ പ്രിയതാരങ്ങളായ ഉർവ്വശി, നവ്യ നായർ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുൽ മുരളീധരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘വിസിറ്റർ’ (Visitor) ആരംഭിച്ചു. ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും എറണാകുളം ചാവറ കൾച്ചറൽ സെന്റർ ഹാളിൽ വെച്ച് പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നിർവ്വഹിച്ചു.
ജനപ്രിയ നായകൻ ദിലീപ് ഭദ്രദീപം തെളിയിച്ച് ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. തുടർന്ന് ദിലീപ് ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചപ്പോൾ, പ്രശസ്ത നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ആദ്യ ക്ലാപ്പടിച്ചു. ചിത്രത്തിന്റെ ആകാംഷയുണർത്തുന്ന മോഷൻ ടൈറ്റിൽ പോസ്റ്റർ പ്രശസ്ത നടൻ അജു വർഗ്ഗീസ് ചടങ്ങിൽ റിലീസ് ചെയ്തു. നിഗൂഢതയും ത്രില്ലും നിറഞ്ഞ ഈ ഹൊറർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്.
സംവിധായകൻ മേജർ രവി, നവ്യ നായർ, അജു വർഗ്ഗീസ്, ഭഗത് മാനുവൽ, ഡോക്ടർ റോണി, സന്ദീപ് സേൻ തുടങ്ങി സിനിമാ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.
ഔറിക ഫിലിംസിന്റെ ബാനറിൽ അബ്ദുൽ ഗഫൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നീതു മാത്യു രചിക്കുന്നു. ഇ.എം.കെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. മനു മഞ്ജിത് എഴുതിയ വരികൾക്ക് അരുൺ മുരളീധരൻ സംഗീതം പകരുന്നു.
അണിയറ പ്രവർത്തകർ:
കോ-പ്രൊഡ്യൂസേഴ്സ്: അനൂപ് ഹോർമിസ്, അനിൽ തമാലം
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുകുമാർ തെക്കേപ്പാട്ട്
എഡിറ്റിംഗ്: നിധിൻ രാജ് അറോൾ
മേക്കപ്പ്: റോണക്സ് സേവ്യർ
കല: അസീസ് കരുവാരക്കുണ്ട്
ശബ്ദലേഖനം: ജയദേവൻ ചക്കാടത്ത്
വസ്ത്രാലങ്കാരം: സുജിത്ത് മട്ടന്നൂർ
പ്രൊഡക്ഷൻ കൺട്രോളർ: സജീവ് ചന്തിരൂർ
ഫൈനൽ മിക്സ്: എം.ആർ രാജാകൃഷ്ണൻ
ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനിൽ എബ്രഹാം
പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ
റോഡപകടങ്ങൾ തടയാൻ വൻ സുരക്ഷാ ക്രമീകരണങ്ങൾ
കേന്ദ്ര പെൻഷൻ പദ്ധതികൾ ഇനി പ്രധാനമന്ത്രി പേരിൽ
എക്സാലോജിക് കേസ് പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി കേസെടുത്തു
അതിഥി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മധുബനി ചിത്രകലാ പരിശീലനത്തിന് സമാപനം
സ്കൂൾ കൗൺസിലർമാർക്ക് ബാലാവകാശ കമ്മീഷന്റെ ഏകദിന പരിശീലനം
വെറ്ററിനറി മൊബൈൽ യൂണിറ്റിൽ ഡ്രൈവർ കം അറ്റൻഡന്റ് നിയമനം 
