​ബോക്സോഫീസ് ഇളക്കിമറിക്കാൻ എൻടിആർ നീൽ റിലീസ് തീയതി പ്രഖ്യാപിച്ചു, ആദ്യ ദൃശ്യങ്ങൾ മെയ് 20 ന്

ജൂനിയർ എൻടിആറും പ്രശാന്ത് നീലും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം എൻടിആർനീൽ 2027 ജൂൺ 11ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിംപ്സ് വീഡിയോ മെയ് 20ന് പുറത്തിറങ്ങും

​ബോക്സോഫീസ് ഇളക്കിമറിക്കാൻ എൻടിആർ നീൽ റിലീസ് തീയതി പ്രഖ്യാപിച്ചു, ആദ്യ ദൃശ്യങ്ങൾ മെയ് 20 ന്
ജൂനിയർ എൻടിആറും പ്രശാന്ത് നീലും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'എൻടിആർനീൽ' 2027 ജൂൺ 11ന് റിലീസ് ചെയ്യും

​ആവേശമായി എൻടിആർ-പ്രശാന്ത് നീൽ ചിത്രം; 2027 ജൂൺ 11ന് റിലീസ്, ഫസ്റ്റ് ഗ്ലിംപ്സ് മെയ് 20ന്

​ഹൈദരാബാദ്: തെന്നിന്ത്യൻ സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ജൂനിയർ എൻടിആർ - പ്രശാന്ത് നീൽ ചിത്രം 'എൻടിആർനീൽ' (താൽക്കാലിക പേര്) റിലീസ് തീയതി പ്രഖ്യാപിച്ചു. 2027 ജൂൺ 11-ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ആരാധകർക്ക് ഇരട്ടി മധുരമായി ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്സ് എൻടിആറിന്റെ ജന്മദിനമായ മെയ് 20-ന് പുറത്തുവിടുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു.

​'കെജിഎഫ്', 'സലാർ' എന്നീ ചിത്രങ്ങളിലൂടെ മാസ് സിനിമയുടെ പുതിയ ചരിത്രമെഴുതിയ പ്രശാന്ത് നീൽ, 'മാൻ ഓഫ് മാസസ്' എൻടിആറുമായി ഒന്നിക്കുമ്പോൾ ഒരു വമ്പൻ ആക്ഷൻ വിരുന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. നിലവിൽ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം എത്തുന്നത്.

​മൈത്രി മൂവി മേക്കേഴ്‌സും എൻടിആർ ആർട്‌സും സംയുക്തമായാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. കല്യാൺ റാം നന്ദമുരി, നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, ഹരി കൃഷ്ണ കൊസരാജു എന്നിവരാണ് നിർമ്മാതാക്കൾ. പ്രശാന്ത് നീൽ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ രവി ബസ്രൂർ സംഗീതവും ഭുവൻ ഗൗഡ ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈൻ