ട്രാൻസ് വുമണിനെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ കാട്ടി ഭീഷണി, തട്ടിയത് ലക്ഷങ്ങൾ പ്രതി അറസ്റ്റിൽ

മലപ്പുറത്ത് ട്രാൻസ് വുമണിനെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്ത കേസിൽ താനൂർ സ്വദേശി മുഹമ്മദ് ഷാഫിൽ അറസ്റ്റിലായി.

ട്രാൻസ് വുമണിനെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ കാട്ടി ഭീഷണി, തട്ടിയത് ലക്ഷങ്ങൾ പ്രതി അറസ്റ്റിൽ
ട്രാൻസ് വുമണിനെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്ത കേസിൽ താനൂർ സ്വദേശി മുഹമ്മദ് ഷാഫിൽ അറസ്റ്റിലായി.

ട്രാൻസ് വുമണിനെ പീഡിപ്പിച്ച് പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ ഫോണിൽ നിന്ന് കൂടുതൽ ദൃശ്യങ്ങൾ കണ്ടെത്തി

​മലപ്പുറം: ട്രാൻസ് വുമണിനെ ലൈംഗികമായി പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം താനൂർ സ്വദേശിയായ മുഹമ്മദ് ഷാഫിലാണ് പിടിയിലായത്.

​സമൂഹമാധ്യമം വഴിയാണ് പ്രതി പരാതിക്കാരിയായ ട്രാൻസ് വുമണിനെ പരിചയപ്പെടുന്നത്. കഴിഞ്ഞ ജൂണിൽ ഇവരെ പീഡനത്തിന് ഇരയാക്കിയ ശേഷം ദൃശ്യങ്ങളും ചിത്രങ്ങളും ഫോണിൽ പകർത്തി. തുടർന്ന് ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു.

​ഭയന്ന പരാതിക്കാരിയിൽ നിന്ന് 1,18,000 രൂപയോളം ഇയാൾ ഇതിനകം തട്ടിയെടുത്തു. ഭീഷണി തുടർന്നതോടെ ട്രാൻസ് വുമൺ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

​അറസ്റ്റിലായ ഷാഫിലിന്റെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന് മറ്റ് പല യുവതികളുടെയും നഗ്നചിത്രങ്ങളും ദൃശ്യങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതി മുൻപും പോക്സോ കേസിൽ ഉൾപ്പെടെ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.