ഫാമിൽ കയറി പശുക്കളെ പീഡിപ്പിക്കാൻ ശ്രമം നഗ്നനായെത്തിയ അജ്ഞാതന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
തൃശൂർ വെള്ളാനിക്കരയിൽ ഫാമിൽ അതിക്രമിച്ചു കയറി പശുക്കളെ ഉപദ്രവിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ശക്തമാക്കി. അക്രമിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
തൃശൂർ വെള്ളാനിക്കരയിൽ ഫാമിൽ കയറി പശുക്കളെ ഉപദ്രവിച്ചു: അജ്ഞാതനായി തിരച്ചിൽ, ദൃശ്യങ്ങൾ സിസിടിവിയിൽ
തൃശൂർ: വെള്ളാനിക്കരയിൽ രാത്രിയിൽ ഫാമിൽ നഗ്നനായെത്തി പശുക്കളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കൊറ്റിക്കൽ സ്വദേശി സുധീഷിന്റെ ഉടമസ്ഥതയിലുള്ള ഫാമിലാണ് ശനിയാഴ്ച രാത്രി ദാരുണമായ സംഭവമുണ്ടായത്. ഫാമിലെ സിസിടിവി ക്യാമറകളിൽ അക്രമിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
ഉദ്ദേശം ആറടി ഉയരമുള്ള പുരുഷനാണ് അതിക്രമം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഫാമിലുണ്ടായിരുന്ന രണ്ട് പശുക്കളെ ഉപദ്രവിക്കാൻ ശ്രമിച്ച ഇയാൾ, പശുക്കിടാവിനെ പുറത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ഉപദ്രവിച്ചതായും ഫാം ഉടമ നൽകിയ പരാതിയിൽ പറയുന്നു. രാത്രി പാത്രം വീഴുന്ന ശബ്ദം കേട്ട് ഉറക്കമുണർന്ന കറവക്കാരൻ അക്രമിയെ നേരിട്ടു കണ്ടെങ്കിലും ഇയാളെ തിരിച്ചറിയാൻ സാധിച്ചില്ല.
വാഹനത്തിലാണ് അക്രമി ഫാം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് എത്തിയതെന്നാണ് നിഗമനം. സംഭവത്തിൽ ഫാം ഉടമ സുധീഷ് പോലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
