ക്ലിന്റ് സ്മാരക സംസ്ഥാനതല ചിത്രരചനാ മത്സരം ഹരിശ്രീ അശോകൻ ഉദ്ഘാടനം ചെയ്യും

ഏഴ് വയസ്സിനുള്ളിൽ ഇരുപത്തിയാറായിരത്തിലധികം ചിത്രങ്ങൾ വരച്ച് ലോകത്തെ വിസ്മയിപ്പിച്ചബാലപ്രതിഭ എഡ്മണ്ട് തോമസ് ക്ലിന്റിന്റെ സ്മരണാർത്ഥം സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന സംസ്ഥാനതല ബാലചിത്രരചനാ മത്സരം ഫെബ്രുവരി 1 നടക്കും

ക്ലിന്റ് സ്മാരക സംസ്ഥാനതല ചിത്രരചനാ മത്സരം ഹരിശ്രീ അശോകൻ ഉദ്ഘാടനം ചെയ്യും
ക്ലിന്റ് സ്മാരക സംസ്ഥാനതല ചിത്രരചനാ മത്സരം ഹരിശ്രീ അശോകൻ ഉദ്ഘാടനം ചെയ്യും

ക്ലിന്റ് സ്മാരക സംസ്ഥാനതല ചിത്രരചനാ മത്സരം ഹരിശ്രീ അശോകൻ ഉദ്ഘാടനം ചെയ്യും

​കൊച്ചി: ഏഴ് വയസ്സിനുള്ളിൽ ഇരുപത്തിയാറായിരത്തിലധികം ചിത്രങ്ങൾ വരച്ച് ലോകത്തെ വിസ്മയിപ്പിച്ച ബാലപ്രതിഭ എഡ്മണ്ട് തോമസ് ക്ലിന്റിന്റെ സ്മരണാർത്ഥം സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന സംസ്ഥാനതല ബാലചിത്രരചനാ മത്സരം ഇന്ന് (ഫെബ്രുവരി 1) നടക്കും. രാവിലെ 10 മണിക്ക് എറണാകുളം പ്രിയദർശിനി ചിൽഡ്രൻസ് പാർക്കിൽ ചലച്ചിത്ര താരം ഹരിശ്രീ അശോകൻ മത്സരത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.

​ജില്ലാതല മത്സരങ്ങളിൽ വിജയികളായ എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ നൂറ്റി എൺപതോളം കുട്ടികളാണ് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുന്നത്. ചിൽഡ്രൻസ് പാർക്കിലെ വിശാലമായ ക്യാൻവാസിൽ തത്സമയം ചിത്രങ്ങൾ വരച്ച് തങ്ങളുടെ പ്രിയപ്പെട്ട ക്ലിന്റിന് ആദരമർപ്പിക്കാൻ പ്രതിഭകൾ ഒത്തുചേരും.

​ചടങ്ങിൽ ക്ലിന്റിന്റെ മാതാവ് ചിന്നമ്മയെ സംസ്ഥാന ശിശുക്ഷേമ സമിതി ആദരിക്കും. ക്ലിന്റിന്റെ ജീവിതം ആസ്പദമാക്കി നിർമ്മിച്ച സിനിമയിൽ ക്ലിന്റിനെ അവതരിപ്പിച്ച മാസ്റ്റർ അലോക് വിശിഷ്ടാതിഥിയായിരിക്കും. എം.എൽ.എമാരായ കെ.എൻ. ഉണ്ണികൃഷ്ണൻ, ടി.ജെ. വിനോദ്, മേയർ വി.കെ. മിനിമോൾ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.