പരാതികൾക്ക് വേദിയിൽത്തന്നെ പരിഹാരം കോതമംഗലം മണ്ഡലത്തിൽ ജനസമ്പർക്ക പരിപാടിക്ക് തുടക്കമായി

കോതമംഗലം നിയോജകമണ്ഡലത്തിൽ ഷിബു തെക്കുംപുറം എംഎൽഎയുടെ നേതൃത്വത്തിൽ ജനസമ്പർക്ക പരിപാടി ആരംഭിച്ചു. കോട്ടപ്പടിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ലഭിച്ച മുന്നൂറോളം അപേക്ഷകളിൽ നൂറിലേറെ പരാതികൾക്ക് വേദിയിൽത്തന്നെ പരിഹാരമായി.

പരാതികൾക്ക് വേദിയിൽത്തന്നെ പരിഹാരം കോതമംഗലം മണ്ഡലത്തിൽ ജനസമ്പർക്ക പരിപാടിക്ക് തുടക്കമായി
ഷിബു തെക്കുംപുറം എംഎൽഎയുടെ നേതൃത്വത്തിൽ കോട്ടപ്പടി ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച ജനസമ്പർക്ക പരിപാടിയിൽ നിന്നും
പരാതികൾക്ക് വേദിയിൽത്തന്നെ പരിഹാരം കോതമംഗലം മണ്ഡലത്തിൽ ജനസമ്പർക്ക പരിപാടിക്ക് തുടക്കമായി
പരാതികൾക്ക് വേദിയിൽത്തന്നെ പരിഹാരം കോതമംഗലം മണ്ഡലത്തിൽ ജനസമ്പർക്ക പരിപാടിക്ക് തുടക്കമായി
പരാതികൾക്ക് വേദിയിൽത്തന്നെ പരിഹാരം കോതമംഗലം മണ്ഡലത്തിൽ ജനസമ്പർക്ക പരിപാടിക്ക് തുടക്കമായി
പരാതികൾക്ക് വേദിയിൽത്തന്നെ പരിഹാരം കോതമംഗലം മണ്ഡലത്തിൽ ജനസമ്പർക്ക പരിപാടിക്ക് തുടക്കമായി

പരാതികൾക്ക് അതിവേഗ പരിഹാരം. കോതമംഗലം മണ്ഡലത്തിൽ ജനസമ്പർക്ക പരിപാടിക്ക് തുടക്കമായി

കോതമംഗലം: ജനങ്ങളുടെ പരാതികൾക്കും പ്രശ്നങ്ങൾക്കും അടിയന്തര പരിഹാരം ഉറപ്പാക്കുന്നതിനായി കോതമംഗലം നിയോജകമണ്ഡലത്തിൽ ഷിബു തെക്കുംപുറം എം.എൽ.എയുടെ നേതൃത്വത്തിൽ ജനസമ്പർക്ക പരിപാടിക്ക് തുടക്കമായി. കോട്ടപ്പടി പഞ്ചായത്തിൽ നടന്ന മണ്ഡലതല ഉദ്ഘാടനം മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ നിർവഹിച്ചു.

​കോട്ടപ്പടി പഞ്ചായത്തിൽ സംഘടിപ്പിച്ച ആദ്യ അദാലത്തിൽ പൊതുജനങ്ങളിൽ നിന്നും മുന്നൂറോളം അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ നൂറിലേറെ പരാതികൾക്ക് വേദിയിൽത്തന്നെ തീർപ്പുകൽപ്പിക്കാൻ സാധിച്ചു. വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഒരേ വേദിയിൽ അണിനിരത്തിയതാണ് ഒട്ടേറെ പരാതികളിൽ അടിയന്തര ഇടപെടൽ സാധ്യമാക്കിയത്. ശേഷിക്കുന്ന അപേക്ഷകൾ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

​ജനങ്ങൾ സർക്കാർ ഓഫീസുകൾ കയറിയിറങ്ങാതെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നേരിട്ട് സംവദിക്കാനും പരാതികൾക്ക് വേഗത്തിൽ പരിഹാരം കാണാനുമുള്ള വേദിയായാണ് പരിപാടി സംഘടിപ്പിക്കുന്നത്. കോട്ടപ്പടിക്ക് ശേഷം മണ്ഡലത്തിലെ ബാക്കി ഏഴ് പഞ്ചായത്തുകളിലും നഗരസഭയിലും വരും ദിവസങ്ങളിൽ ജനസമ്പർക്ക പരിപാടികൾ നടക്കുമെന്ന് അധികൃതർ അറിയിച്ചു.

​ഉദ്ഘാടന ചടങ്ങിൽ ഷിബു തെക്കുംപുറം എം.എൽ.എ അധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എം.പി, നഗരസഭാ അധ്യക്ഷ ഭാനുമതി രാജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജോയ് പി. ജോസഫ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ഉമേഷ് ശിവകുമാർ, പി.കെ. മൊയ്‌ദു, ബിന്ദു ജോർജ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.എ.എം. ബഷീർ, ജോമി തെക്കേക്കര, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷൻ സി.എം. ബേബി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.