ആരോഗ്യമുള്ള പുതുതലമുറയ്ക്കായി കുരുന്നുകൾക്ക് ആരോഗ്യപാഠം പകർന്ന് അൽ അസ്ഹർ ലിറ്റിൽ സ്റ്റാർസ് 2026

ശിശുദിനത്തോടനുബന്ധിച്ച് തൊടുപുഴ അൽ അസ്ഹർ മെഡിക്കൽ കോളേജിന്റെ ആഭിമുഖ്യത്തിൽ സെന്റ് സെബാസ്റ്റ്യൻസ് യു.പി. സ്കൂൾ വിദ്യാർത്ഥികൾക്കായി ആരോഗ്യബോധവൽക്കരണവും വിവിധ പരിപാടികളും സംഘടിപ്പിച്ചു.

ആരോഗ്യമുള്ള പുതുതലമുറയ്ക്കായി കുരുന്നുകൾക്ക് ആരോഗ്യപാഠം പകർന്ന് അൽ അസ്ഹർ ലിറ്റിൽ സ്റ്റാർസ് 2026
ശിശുദിനം: അൽ അസ്ഹർ മെഡിക്കൽ കോളേജിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ആരോഗ്യബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

​ശിശുദിനം: അൽ അസ്ഹർ മെഡിക്കൽ കോളേജിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ആരോഗ്യബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

തൊടുപുഴ: ശിശുദിനത്തോടനുബന്ധിച്ച് അൽ അസ്ഹർ മെഡിക്കൽ കോളേജ് ആൻഡ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'അൽ അസ്ഹർ ലിറ്റിൽ സ്റ്റാർസ് 2026' കുട്ടികൾക്ക് വേറിട്ട അനുഭവവും ആരോഗ്യബോധവൽക്കരണവും പകർന്നു നൽകി. തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യു.പി. സ്കൂളിലെ വിദ്യാർത്ഥികളാണ് പരിപാടിയിൽ പങ്കെടുക്കുന്നതിനായി അൽ അസ്ഹർ മെഡിക്കൽ കോളേജ് ക്യാമ്പസിലെത്തിയത്.

​കുട്ടികളുടെ ആരോഗ്യസംരക്ഷണം, പോഷകാഹാരത്തിന്റെ പ്രാധാന്യം, ആരോഗ്യകരമായ ജീവിതശൈലി എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയും ജങ്ക് ഫുഡുകൾ ഒഴിവാക്കി പോഷകസമൃദ്ധമായ ഭക്ഷണം ശീലമാക്കേണ്ടതിന്റെ പ്രാധാന്യവും ഡോക്ടർമാർ കുട്ടികൾക്ക് വിശദീകരിച്ചു. ഡോക്ടർമാരുടെ ബോധവൽക്കരണ ക്ലാസ്, അനാട്ടമി ലാബ് സന്ദർശനം, റോൾ പ്ലേ, മാജിക് ഷോ, ആശുപത്രി സന്ദർശനം തുടങ്ങിയ വിവിധ പരിപാടികളും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

​പരിപാടിയുടെ ഭാഗമായി കുട്ടികൾക്ക് ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിനായി ഒരു വർഷത്തേക്ക് അൽ അസ്ഹറിലെ ശിശുരോഗ വിദഗ്ധരുടെ സൗജന്യ കൺസൾട്ടേഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന 'അൽ അസ്ഹർ ലിറ്റിൽ സൂപ്പർസ്റ്റാർസ് പ്രിവിലേജ് കാർഡ്' അവതരിപ്പിച്ചു.

​കാർഡിന്റെ വിതരണോദ്ഘാടനം അൽ അസ്ഹർ മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ. റിജാസ് കെ.എം., സി.ഒ.ഒ. സിജോ ആന്റണി എന്നിവർ ചേർന്ന് സെന്റ് സെബാസ്റ്റ്യൻസ് യു.പി. സ്കൂൾ പ്രിൻസിപ്പൽ ശ്രീ. ഷിന്റോ ജോർജിന് കൈമാറി നിർവഹിച്ചു. കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിന് മുൻഗണന നൽകുന്നതിനൊപ്പം ആരോഗ്യകരമായ ഒരു പുതുതലമുറയെ വാർത്തെടുക്കുന്നതിനുള്ള അൽ അസ്ഹറിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്.