ജി.വി. രാജ പുരസ്കാര ജേതാക്കളെ ആദരിക്കും രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും

മാർച്ച് 1ന് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ജി.വി. രാജ പുരസ്കാര ജേതാക്കളെ ആദരിക്കും.

ജി.വി. രാജ പുരസ്കാര ജേതാക്കളെ ആദരിക്കും രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും
ജി.വി. രാജ പുരസ്കാര ജേതാക്കളെ നാളെ ആദരിക്കും; രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും
ജി.വി. രാജ പുരസ്കാര ജേതാക്കളെ ആദരിക്കും രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും

​ജി.വി. രാജ പുരസ്കാര ജേതാക്കളെ നാളെ ആദരിക്കും; രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും

​തിരുവനന്തപുരം: ജി.വി. രാജ പുരസ്കാര ജേതാക്കൾക്കായി 'സ്പോർട്സ് ഈസ് മൈ ലൈഫ്' അത്‌ലറ്റ് വെൽഫെയർ അസോസിയേഷൻ സംഘടിപ്പിക്കുന്ന ആദരവ് സമ്മേളനം നാളെ (മാർച്ച് 1) നടക്കും. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വൈകുന്നേരം 3 മണിക്ക് നടക്കുന്ന ചടങ്ങ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും.

​അസോസിയേഷൻ പ്രസിഡന്റും ഒളിമ്പ്യനുമായ അനിൽ കുമാർ പി.വി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വിശിഷ്ട വ്യക്തികളെ ആദരിക്കും. വേൾഡ് കസ്റ്റംസ് അവാർഡ് ജേതാവും കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണറുമായ റോയി വർഗ്ഗീസ് ഐ.ആർ.എസ്-നെ ചടങ്ങിൽ പ്രത്യേകമായി ആദരിക്കും.

​മികച്ച സ്കൂൾ-കോളേജ് കായിക അധ്യാപകർ, കായിക താരങ്ങൾ, പരിശീലകർ, കായിക മാധ്യമ പ്രവർത്തകർ എന്നിങ്ങനെ ജി.വി. രാജ പുരസ്കാരം കരസ്ഥമാക്കിയ വ്യക്തികളെയാണ് ചടങ്ങിൽ ആദരിക്കുന്നത്. ബി.ജെ.പി ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ്, നാഷണൽ പീപ്പിൾസ് പാർട്ടി ജനറൽ സെക്രട്ടറി ബിജു ഗോവിന്ദ് എന്നിവർ ആശംസകൾ അർപ്പിക്കും.

​ഒളിമ്പ്യന്മാരായ രഞ്ജിത് മഹേശ്വരി, കെ.എം. ബിനു, സിനി ജോസ്, മുഹമ്മദ് അനസ് എന്നിവരടക്കം നിരവധി പ്രമുഖ കായിക താരങ്ങളും അർജുന അവാർഡ് ജേതാക്കളും ചടങ്ങിൽ സംബന്ധിക്കും. അസോസിയേഷൻ ജനറൽ സെക്രട്ടറി ജീഷ് കുമാർ, ബിനീഷ്, റോഷൻ, ആന്റണി തുടങ്ങി കായിക രംഗത്തെ പ്രമുഖരും പരിപാടിയിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.