വിധിയിൽ അതൃപ്തി അറിയിച്ച അതിജീവിതയ്ക്ക് പിന്തുണയുമായി പൃഥ്വിരാജ്
നടിയെ ആക്രമിച്ച കേസ് വിധിയിൽ അതൃപ്തി അറിയിച്ച അതിജീവിതയ്ക്ക് പിന്തുണയുമായി പൃഥ്വിരാജ്
നടിയെ ആക്രമിച്ച കേസ്: വിധിയിൽ അതൃപ്തി അറിയിച്ച അതിജീവിതയ്ക്ക് പിന്തുണയുമായി പൃഥ്വിരാജ്
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിധിയിൽ വിചാരണക്കോടതിയിൽ വിശ്വാസമില്ലെന്ന് അതിജീവിതയുടെ പ്രതികരണ കുറിപ്പ് പങ്കുവെച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ. അതിജീവിത തൻ്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിൽ പങ്കുവെച്ച കുറിപ്പ് അതേപടി പൃഥ്വിരാജ് തൻ്റെ പേജിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. നേരത്തെയും അതിജീവിതയ്ക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച നടനാണ് പൃഥ്വിരാജ്.
"എട്ടു വർഷം, ഒൻപത് മാസം, 23 ദിവസങ്ങൾ.. എറ്റവും വേദനാജനകമായ ഈ യാത്രയുടെ അവസാനമെന്നോണം വെളിച്ചത്തിന്റെ നേരിയ ഒരു കണിക ഞാൻ കാണുന്നു, പ്രതികൂലതിൽ ആരു വേർ ശിക്ഷിക്കപ്പെട്ടിരിക്കുന്നു!! എന്റെ വേദനകളെ നുണയെന്നും ഈ കേസ് കെട്ടിച്ചമച്ച കഥയെന്നും പരിഹസിച്ചവർക്കായി ഞാൻ ഈ വിധിയെ സമർപ്പിക്കുന്നു. നിങ്ങള്‍ക്ക് ഇപ്പോൾ അല്പം ആശ്വാസം കിട്ടുന്നുണ്ടാകുമെന്നു ഞാൻ കരുതുന്നു," അതിജീവിതയുടെ കുറിപ്പിൽ പറയുന്നു.
വിധിയിൽ അതൃപ്തിയുണ്ടെന്ന് വ്യക്തമാക്കിയ അതിജീവിത, കേസിനെ പരിഹസിച്ചവർക്കുള്ള മറുപടിയാണ് ഈ വിധിയെന്നും കൂട്ടിച്ചേർത്തു. കൂടാതെ, ഒന്നാം പ്രതി തൻ്റെ പേഴ്സണൽ ഡ്രൈവർ ആയിരുന്നു എന്ന പ്രചാരണം ശുദ്ധമായ നുണയാണെന്നും കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. "അയാൾ എന്റെ ഡ്രൈവറോ എന്റെ ജീവനക്കാരനോ എന്നൊന്നിലും രീതിയിൽ പരിചയമുള്ള വ്യക്തിയോ അല്ല, 2016ൽ ഞാൻ വർക്ക് ചെയ്ത ഒരു സിനിമക്ക് വേണ്ടി പ്രൊഡക്ഷനിൽ നിന്നും നിയോഗിക്കപ്പെട്ട ഒരാൾ മാത്രമാണ്. അയാൾ ഈ ക്രൈം ചെയ്തതിന് മുൻപ് ഒന്നോ രണ്ടോ തവണ മാത്രമാണ് ഞാൻ അയാളെ കണ്ടിട്ടുള്ളത്. അതുകൊണ്ട് ദയവായി നിങ്ങൾ നിങ്ങളുടെ അഭിരുചിക്കനുസരിച്ച് കഥകൾ പറയുന്നത് നിർത്തുമെന്ന് കരുതുന്നു," അവർ കുറിച്ചു.
അതിജീവിതയുടെ ഈ കുറിപ്പ് പുറത്തുവന്നതോടെ 'അതിജീവിതയോടൊപ്പം' എന്ന ഹാഷ്ടാഗിൽ നിരവധി ആളുകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ അവർക്ക് പിന്തുണയുമായി എത്തുന്നത്.

