അമാനുഷികം ചിത്രീകരണം തൃശ്ശൂരിൽ ആരംഭിച്ചു ജോമോൻ ജോഷി നായകനാവുന്ന ഹൊറർ കോമഡി
തൃശ്ശൂരിൽ ചിത്രീകരണം തുടങ്ങിയ അമാനുഷികം സിനിമയുടെ വിശേഷങ്ങൾ. നിതീഷ് കെ. നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോമോൻ ജോഷി, രജിത് കുമാർ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
അമാനുഷികം” തൃശ്ശൂരിൽ തുടങ്ങി; ജോമോൻ ജോഷി നായകനാകുന്ന ഹൊറർ-കോമഡി ചിത്രം
തൃശ്ശൂർ: നമോ പിക്ച്ചേഴ്സിന്റെ ബാനറിൽ നിതീഷ് കെ. നായർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “അമാനുഷികം” ചിത്രീകരണം തൃശ്ശൂരിൽ ആരംഭിച്ചു. ബാലതാരമായി പ്രേക്ഷകമനസ്സിൽ ഇടംനേടിയ ജോമോൻ ജോഷി ആദ്യമായി നായകനായി എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഒരു യക്ഷിയുടെ പേരിൽ അറിയപ്പെടുന്ന ഗ്രാമവും അവിടെ അരങ്ങേറുന്ന വിചിത്രമായ സംഭവങ്ങളും പ്രമേയമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.
ഒരു കാലത്ത് ആണിയടിച്ചു തളച്ച യക്ഷിയെ, ആരോ ആ ആണി ഊരിയതിനെത്തുടർന്ന് ഗ്രാമത്തിൽ സംഭവിക്കുന്ന കോലാഹലങ്ങൾ ഹാസ്യത്തിന്റെ അകമ്പടിയോടെയാണ് ചിത്രം ദൃശ്യവൽക്കരിക്കുന്നത്. ഒരു മുഴുനീള ഹൊറർ-കോമഡി എന്റർടൈനറായിരിക്കും ഇതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
കിരൺ രാജ്, ഡോക്ടർ രജിത് കുമാർ, കുളപ്പുള്ളി ലീല, കുടശ്ശനാട് കനകം, നന്ദ കിഷോർ, കോബ്ര രാജേഷ്, രേണു സുധി, ഗിരീഷ് പെരിഞ്ചേരി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സുധീഷ് പെരുമ്പള്ളിയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിർവ്വഹിക്കുന്നത്.
ഛായാഗ്രഹണം: ബിൻസീർ
സംഗീതം: റെജൻ രഘു
ഗാനരചന: അഖിൽ പൊന്നപ്പൻ
എഡിറ്റർ: ആശിഷ് ശിവൻ
നിർമ്മാണം: നമോ പിക്ചേഴ്സ്
ആഗസ്റ്റ് മാസത്തിൽ ചിത്രം തീയേറ്ററുകളിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
മാക്കേക്കടവ് നേരേക്കടവ് പാലം ഒക്ടോബർ 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
അഞ്ച് സെന്റിൽ കാർഷിക വിപ്ലവം മാതൃകാ കുട്ടി കർഷകരെ വീട്ടിലെത്തി അഭിനന്ദിച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ്
കീച്ചേരി ജനകീയ ആരോഗ്യ കേന്ദ്രത്തിന് തറക്കല്ലിട്ടു ശിലാസ്ഥാപനം മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു
നിർമ്മാണച്ചെലവിനേക്കാൾ തുക സ്ഥലം ഏറ്റെടുക്കലിന് പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക വിങ് രൂപീകരിക്കും മന്ത്രി പി.കെ. ബഷീർ
സമൂഹനന്മ ലക്ഷ്യം വെച്ചവരാണ് ഹോണററി ബിരുദം നേടിയവരെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ
പെരുമ്പാവൂർ റോഡ് നവീകരണം ഉദ്ഘാടനം നിർവഹിച്ചു വികസന പദ്ധതികൾക്ക് പിന്തുണയുമായി പൊതുമരാമത്ത് വകുപ്പ് 
