​വിമാനത്തിലെ പ്രതിഷേധം ഇ.പി ജയരാജനെതിരായ കേസ് എഴുതിത്തള്ളാനാകില്ല തുടരന്വേഷണത്തിന് കോടതി ഉത്തരവ്

​യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിമാനത്തിൽ വെച്ച് ആക്രമിച്ചെന്ന കേസിൽ സിപിഎം നേതാവ് ഇ.പി. ജയരാജനെതിരെ തുടരന്വേഷണത്തിന് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു.

​വിമാനത്തിലെ പ്രതിഷേധം ഇ.പി ജയരാജനെതിരായ കേസ് എഴുതിത്തള്ളാനാകില്ല തുടരന്വേഷണത്തിന് കോടതി ഉത്തരവ്
​യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിമാനത്തിൽ വെച്ച് ആക്രമിച്ചെന്ന കേസിൽ സിപിഎം നേതാവ് ഇ.പി. ജയരാജനെതിരെ തുടരന്വേഷണത്തിന് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു.

മുൻ മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധം: ഇ.പി. ജയരാജനെതിരായ കേസിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവ്

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചെന്ന കേസിൽ എൽഡിഎഫ് മുൻ കൺവീനറും സിപിഎം നേതാവുമായ ഇ.പി. ജയരാജനെതിരെ തുടരന്വേഷണത്തിന് കോടതി ഉത്തരവ്. തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസ് നേരത്തെ എഴുതിത്തള്ളിയ കേസിലാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയുടെ നിർണായക ഇടപെടൽ. സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ വലിയതുറ എസ്എച്ച്ഒയ്ക്ക് കോടതി നിർദേശം നൽകി.

​കേസ് എഴുതിത്തള്ളിക്കൊണ്ട് പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ഫർസീൻ മജീദ് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്.

​2022 ജൂൺ 13-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഇൻഡിഗോ (6E-7407) വിമാനത്തിനുള്ളിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, ആർ.കെ. നവീൻകുമാർ എന്നിവർ മുൻമുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയായിരുന്നു. തുടർന്ന് വിമാനത്തിലുണ്ടായിരുന്ന ഇ.പി. ജയരാജൻ തങ്ങളെ മർദിച്ചുവെന്ന് കാണിച്ച് ഫർസീൻ മജീദും നവീൻകുമാറും പോലീസിൽ പരാതി നൽകി.

​എന്നാൽ, വിമാനത്തിനുള്ളിൽ വധശ്രമം നടത്തി എന്ന് ആരോപിച്ച് ഫർസീൻ മജീദ്, നവീൻ കുമാർ, സുധീപ് ജെയിംസ്, യൂത്ത് കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റ് ശബരീനാഥൻ എന്നിവർക്കെതിരെ ഇ.പി. ജയരാജന്റെ പരാതിയിൽ വലിയതുറ പോലീസ് നേരത്തെ കേസെടുത്തിരുന്നു. തങ്ങൾ വിമാനത്തിനുള്ളിൽ മുദ്രാവാക്യം മുഴക്കുക മാത്രമാണ് ചെയ്തതെന്നും ഇ.പി. ജയരാജനാണ് തങ്ങളെ ക്രൂരമായി ആക്രമിച്ചതെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നു. കേസിൽ കൃത്യമായ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പരിശോധിച്ച് പുതിയ റിപ്പോർട്ട് സമർപ്പിക്കാനാണ് ഇപ്പോൾ കോടതി പോലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.