കേൾവി സംരക്ഷണത്തിന് പുതിയ കരുതൽ

ആലപ്പുഴ ജില്ലാ ആരോഗ്യവകുപ്പിന്റെ സമഗ്ര കേൾവി സംരക്ഷണ പദ്ധതിയായ കാതോർക്കാം നിയമസഭ ഡെപ്യൂട്ടി സ്പീക്കർ അഡ്വ. ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. തുറവൂർ താലൂക്ക് ആശുപത്രിയിലാണ് ചടങ്ങ് നടന്നത്.

കേൾവി സംരക്ഷണത്തിന് പുതിയ കരുതൽ
ആലപ്പുഴ ജില്ലാ ആരോഗ്യവകുപ്പിന്റെ സമഗ്ര കേൾവി സംരക്ഷണ പദ്ധതിയായ 'കാതോർക്കാം' നിയമസഭ ഡെപ്യൂട്ടി സ്പീക്കർ അഡ്വ. ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു.
കേൾവി സംരക്ഷണത്തിന് പുതിയ കരുതൽ

സമഗ്ര കേൾവി സംരക്ഷണ പദ്ധതി "കാതോർക്കാം" ഡെ. സ്പീക്കർ അഡ്വ. ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു

ആലപ്പുഴ:ദേശീയ ബധിരത പ്രതിരോധ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ആലപ്പുഴ ജില്ല ആരോഗ്യവകുപ്പ് ആവിഷ്കരിച്ച നൂതന കർമ്മ പദ്ധതിയായ 'കാതോർക്കാം' നിയമസഭ ഡെപ്യൂട്ടി സ്പീക്കർ അഡ്വ. ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. തുറവൂർ താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങിൽ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. കെ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.

കാതോർക്കാം പദ്ധതിയുടെ ലോഗോയും ഡെപ്യൂട്ടി സ്പീക്കർ ചടങ്ങിൽ പ്രകാശനം ചെയ്തു.

കാതോർക്കാം പദ്ധതിയുടെ ഭാഗമായി കേൾവി സംരക്ഷണം സംബന്ധിച്ച ബോധവത്കരണം, കേൾവി പരിശോധന, കേൾവിക്കുറവ് കണ്ടെത്തൽ, പ്രാഥമിക ചികിത്സ, കൗൺസലിംഗ്, ശാസ്ത്രക്രിയ ആവശ്യമായിട്ടുള്ളവർക്ക് ബന്ധപ്പെട്ട ശസ്ത്രക്രിയ കേന്ദ്രങ്ങളിലേക്കുള്ള റഫറൽ സൗകര്യം എന്നിവ ഒരുക്കും.

ഇ എൻ ടി സർജൻ, ഓഡിയോളജിസ്റ്റ് എന്നിവർ അടങ്ങുന്ന ടീം ജില്ലയിലെ വിവിധ ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ച് ക്യാമ്പുകൾ സംഘടിപ്പി ക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ആദ്യ ക്യാമ്പ് പട്ടണക്കാട് ബ്ലോക്കിലെ ഗുണഭോക്താക്കൾക്കായി സംഘടിപ്പിച്ചു. കുത്തിയതോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി വി വിനീഷ്, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ തങ്കമണി സോമൻ, കുത്തിയതോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ വി എ ഷെരീഫ് , ബ്ലോക്ക് പഞ്ചായത്ത് അംഗം എംജി രാജേശ്വരി, കുത്തിയതോട് ഗ്രാമപഞ്ചായത്ത് അംഗം ബി. ശ്രീദേവി, ഹെൽത്ത് സർവീസ് അഡീഷണൽ ഡയറക്ടർ ഡോ. ഉണ്ണികൃഷ്ണൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി വി വിദ്യ, ജില്ല പ്രോഗ്രാം മാനേജർ ഡോ ലൈജു എസ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എം അനന്ത്, ഡോ. അനൂപ്, തുറവൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ടെനി ജോർജ് പള്ളിപ്പാടൻ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു. ജില്ലാ നോഡൽ ഓഫീസർ ഡോ. പി എ സെൻ ബോധവൽക്കരണ ക്ലാസ് നയിച്ചു. 

ഉദ്ഘാടന ചടങ്ങിനെ തുടർന്ന് നടന്ന ക്യാമ്പിൽ 185 പേർ പങ്കെടുത്തു. ഇവരിൽ 54 പേർ കേൾവി പരിശോധനയ്ക്ക് വിധേയരായി. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ ബ്ലോക്കുകളും പഞ്ചായത്തുകളും കേന്ദ്രീകരിച്ച് ക്യാമ്പുകൾ സംഘടിപ്പിക്കും.