വടവുകോട് ക്ഷീര കർഷക സംഗമം 2026 സംഘടിപ്പിച്ചു വി. പി. സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു
വടവുകോട് ബ്ലോക്ക് പഞ്ചായത്തിൽ ക്ഷീര കർഷക സംഗമം 2026 സംഘടിപ്പിച്ചു. വി. പി. സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മികച്ച കർഷകർക്കും ക്ഷീരസംഘങ്ങൾക്കുമുള്ള അവാർഡുകൾ വിതരണം ചെയ്തു.
വടവുകോട് ബ്ലോക്ക് പഞ്ചായത്തിൽ ക്ഷീര കർഷക സംഗമം സംഘടിപ്പിച്ചു; ഉദ്ഘാടനം വി. പി. സജീന്ദ്രൻ എം.എൽ.എ നിർവഹിച്ചു
കൊച്ചി: വടവുകോട് ബ്ലോക്ക് പഞ്ചായത്തിൽ ക്ഷീര കർഷകർക്കായി വിജ്ഞാന വ്യാപന പരിപാടിയുടെ ഭാഗമായി 'ക്ഷീര കർഷക സംഗമം 2026' സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം വി. പി. സജീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. വടവുകോട് ബ്ലോക്ക് പഞ്ചായത്ത്, പരിധിയിലെ ഗ്രാമപഞ്ചായത്തുകൾ, വിവിധ ക്ഷീര സഹകരണ സംഘങ്ങൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സംഗമം സംഘടിപ്പിച്ചത്.
ക്ഷീര സംഗമത്തിന്റെ ഭാഗമായി വിവിധ പ്രദർശനങ്ങളും ഡയറി ക്വിസ്സുകളും നടന്നു. കൂടാതെ 'മാറുന്ന ക്ഷീരമേഖല മാറേണ്ട കാഴ്ചപ്പാടുകൾ' എന്ന വിഷയത്തിൽ പ്രത്യേക ക്ഷീരവികസന സെമിനാറും ചർച്ചകളും സംഘടിപ്പിച്ചു.
മേഖലയിലെ ക്ഷീരകർഷകരെയും സംഘങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. മികച്ച യുവകർഷകൻ, മികച്ച ക്ഷീരസഹകരണ സംഘം, ആതിഥേയ സംഘത്തിലെ മികച്ച കർഷകൻ, ഗ്രാമപഞ്ചായത്തുകളിലെ മികച്ച കർഷകർ, ഏറ്റവും കൂടുതൽ പാൽ അളന്ന കർഷകൻ എന്നിവർക്കുള്ള ആദരം നൽകി.
കൂടാതെ ക്ഷീരവർദ്ധിനി പദ്ധതിയിൽ ഏറ്റവും കൂടുതൽ ഫണ്ട് വിനിയോഗിച്ച സംഘം, മികച്ച പുൽത്തോട്ടം, മികച്ച ഗുണനിലവാരമുള്ള ക്ഷീരസംഘം എന്നിവർക്കുള്ള അവാർഡുകളും, വിരമിച്ച സംഘം ജീവനക്കാരെ ആദരിക്കൽ, ക്ഷീരകർഷക ക്ഷേമനിധി വിദ്യാഭ്യാസ അവാർഡ് വിതരണം, മുതിർന്ന കർഷകരെ ആദരിക്കൽ എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു.
വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമൃത സനൂപ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ റെജി വർഗീസ്, റെജി തോമസ്, എ.പി കുഞ്ഞുമുഹമ്മദ്, ഷൈജ റെജി, മിനി മോഹൻദാസ്, പ്രസന്ന പ്രദീപ്, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിജു കെ. ജോർജ്, വിവിധ ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
തൂവ്വൂർ മാമ്പ്രകുന്ന് എസ്.സി. നഗർ റോഡ് മന്ത്രി എ.പി. അനിൽകുമാർ നാടിന് സമർപ്പിച്ചു
സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബർ 25 മുതൽ കോഴിക്കോട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും
വടവുകോട് ക്ഷീര കർഷക സംഗമം 2026 സംഘടിപ്പിച്ചു വി. പി. സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു
ബഡ്സ് സ്കൂളിന് വീഗാലാൻഡിന്റെ കൈത്താങ്ങ്, ഏഷ്യൻ ഗെയിംസ് ജേതാക്കളെ ആദരിച്ചു
പറവൂർ ചിറ്റാറ്റുകരയിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ വിവിധ റോഡുകൾ ഉദ്ഘാടനം ചെയ്തു
ഭാവനാ റിലീസിന്റെ പുതിയ മിസ്റ്ററി ത്രില്ലർ ദിലീഷ് പോത്തൻ പ്രധാന വേഷത്തിലെത്തുന്ന ഭൗമ വരുന്നു