കാർഷിക യന്ത്രങ്ങൾക്ക് അപേക്ഷിക്കാം
കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന സ്മാം പദ്ധതി വഴി കാർഷിക യന്ത്രങ്ങൾക്ക് 50 ശതമാനം വരെ സബ്സിഡി സ്വന്തമാക്കാം. എറണാകുളം ജില്ലയിൽ അപേക്ഷിക്കേണ്ട വിധവും വിവരങ്ങളും അറിയാം.
കാർഷിക യന്ത്രങ്ങൾക്ക് അപേക്ഷിക്കാം
എറണാകുളം:കാർഷിക യന്ത്രങ്ങൾ 50 ശതമാനം വരെ സബ്സിഡിയിൽ ലഭിക്കുന്ന സ്മാം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 15 വരെ അപേക്ഷ സ്വീകരിക്കും. പദ്ധതിയിലൂടെ കാർഷികയന്ത്രങ്ങൾ, വിളവെടുപ്പ് യന്ത്രങ്ങൾ, വിള സംസ്കരണ ഉപകരണങ്ങൾ, മൂല്യവർദ്ധിത ഉത്പന്ന നിർമ്മാണ യന്ത്രങ്ങൾ എന്നിവ സബ്സിഡി നിരക്കിൽ ലഭിക്കും. വ്യക്തിഗത കർഷകർക്ക് 40 മുതൽ 50 ശതമാനം വരെയാണ് സബ്സിഡി അനുവദിക്കുന്നത്. അനുവദിച്ച യന്ത്രങ്ങളുടെ എണ്ണത്തേക്കാൾ കൂടുതൽ അപേക്ഷകൾ ലഭിച്ചാൽ യോഗ്യരായ എല്ലാ അപേക്ഷകരെയും ഉൾപ്പെടുത്തി ഓൺലൈൻ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും. ഒക്ടോബർ 16 ന് നറുക്കെടുപ്പ് നടത്തും.
കൂടുതൽ വിവരങ്ങൾക്ക് കാക്കനാട് ഈച്ചമുക്കിലുള്ള കൃഷി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലും തൊട്ടടുത്തുള്ള കൃഷിഭവനിലും ലഭിക്കും.
ഫോൺ : 62 389 64316,
ഔദ്യോഗിക വെബ്സൈറ്റ്: agrimachinery.nic.in
എൻ.ടി.പി.സിയിൽ നിന്ന് വൈദ്യുതി ലഭിക്കാതെ കേരളം പ്രതിവർഷം 100 കോടി രൂപ നൽകുന്നു കെ.സി. വേണുഗോപാൽ
കുടിവെള്ള പദ്ധതി കരാർ റദ്ദാക്കി പഞ്ചായത്തുകൾക്ക് ചുമതല 4.5 കോടി വീതം അനുവദിക്കും മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ
വനിതാ സംരംഭകരുടെ ഉത്പന്നങ്ങള്ക്ക് വിപണന സൗകര്യം ഉറപ്പാക്കും മന്ത്രി ബിന്ദു കൃഷ്ണ
വിദ്യാർത്ഥികൾ സാങ്കേതികവിദ്യയുടെ ഉപഭോക്താക്കൾ മാത്രമായി മാറരുത് മന്ത്രി ടി. സിദ്ദിഖ്
രോഗബാധിതയായ കുട്ടിയാന മായ ചികിത്സയ്ക്കായി സിയാലിൽ നിന്ന് ചാർട്ടേർഡ് വിമാനത്തിൽ ഗുജറാത്തിലെ വൻതാരയിലേക്ക് പറന്നു
പെരുമ്പാവൂരിൽ മൂന്നു വയസ്സുകാരനെ തല ഭിത്തിയിലിടിച്ച് കൊലപ്പെടുത്തി രണ്ടാനച്ഛൻ അറസ്റ്റിൽ 
