പെരുമ്പാവൂരിൽ മൂന്നു വയസ്സുകാരനെ തല ഭിത്തിയിലിടിച്ച് കൊലപ്പെടുത്തി രണ്ടാനച്ഛൻ അറസ്റ്റിൽ
പെരുമ്പാവൂരിൽ മൂന്നു വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ അസം സ്വദേശിയായ രണ്ടാനച്ഛൻ മൊഹേശ്വർ ചുഡിയയെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു
പെരുമ്പാവൂരിൽ മൂന്നു വയസ്സുകാരനെ തല ഭിത്തിയിലിടിച്ച് കൊലപ്പെടുത്തി രണ്ടാനച്ഛൻ അറസ്റ്റിൽ
പെരുമ്പാവൂർ: പെരുമ്പാവൂരിൽ മൂന്നു വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ കുട്ടിയുടെ രണ്ടാനച്ഛനായ അസം ബോർബില സ്വദേശി മൊഹേശ്വർ ചുഡിയ (27) നെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു. ചേലാമറ്റം വല്ലം ഭാഗത്താണ് ഇയാൾ കുടുംബത്തോടൊപ്പം താമസിച്ചുവന്നിരുന്നത്.
കുട്ടി ഒന്നാം നിലയിൽ നിന്ന് വീണതാണെന്നാണ് ഇയാൾ ആദ്യം ആശുപത്രി അധികൃതരോട് പറഞ്ഞിരുന്നത്. എന്നാൽ കുട്ടിയുടെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകൾ കണ്ടതിനെ തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ വിദഗ്ധ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്.
കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയും തല ഭിത്തിയിൽ ശക്തമായി ഇടിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ഇയാൾ സമ്മതിച്ചിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
ജില്ലാ പോലീസ് മേധാവി കെ. എസ്. സുദർശന്റെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് തെളിയിച്ചത്. പെരുമ്പാവൂർ ഡി.വൈ.എസ്.പി. എൻ. ബാബുക്കുട്ടൻ, ഇൻസ്പെക്ടർ ജി.പി. മനുരാജ്, എസ്.എച്ച്.ഒ. എ. അക്ഷയകുമാർ, എസ്.ഐമാരായ സജൽ എസ്. ദീൻ, അർജുൻ, മാർട്ടിൻ ജോസഫ്, എ.എസ്.ഐ. രതീശൻ, സീനിയർ സി.പി.ഒ. ജയന്തി എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്
പെരുമ്പാവൂരിൽ മൂന്നു വയസ്സുകാരനെ തല ഭിത്തിയിലിടിച്ച് കൊലപ്പെടുത്തി രണ്ടാനച്ഛൻ അറസ്റ്റിൽ
യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ് ഒളിവിൽ കഴിഞ്ഞിരുന്ന സഹോദരങ്ങൾ അറസ്റ്റിൽ
ഗോവയിൽ നിന്ന് എത്തിച്ച രാസലഹരിയുമായി മൂവാറ്റുപുഴയിൽ രണ്ടുപേർ അറസ്റ്റിൽ
അനൂപ് സത്യൻ മോഹൻലാൽ ചിത്രം L368 തൊടുപുഴ ലൊക്കേഷനിൽ മോഹൻലാൽ ജോയിൻ ചെയ്തു
നെല്ലിക്കുഴിയിൽ യുവാവിനെ ഇരുമ്പ് പൈപ്പ് കൊണ്ട് മർദ്ദിച്ച കേസ് രണ്ട് പേർ അറസ്റ്റിൽ
മാലിന്യം തുറന്ന ഓടയിലേക്ക് നെടുങ്കണ്ടത്ത് കെട്ടിട ഉടമയ്ക്കെതിരെ 50,000 രൂപ പിഴ