ഷെയ്ൻ നിഗത്തിന്റെ പോലീസ് ത്രില്ലർ ദൃഢം മെയ് 8 ന് തിയേറ്ററുകളിലേക്ക്
ഷെയ്ൻ നിഗം നായകനാകുന്ന ദൃഢം മെയ് 8 ന് റിലീസ് ചെയ്യും. മാർട്ടിൻ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം പോലീസ് സ്റ്റേഷൻ പശ്ചാത്തലത്തിലുള്ള ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്.
ഷെയ്ൻ നിഗം വീണ്ടും പോലീസ് വേഷത്തിൽ; ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'ദൃഢം' മെയ് 8-ന് തിയേറ്ററുകളിലേക്ക്
കൊച്ചി: യുവതാരം ഷെയ്ൻ നിഗത്തെ നായകനാക്കി മാർട്ടിൻ ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം "ദൃഢം" മെയ് 8-ന് പ്രദർശനത്തിനെത്തുന്നു. 'കൊറോണ പേപ്പേഴ്സ്', 'വേല' എന്നീ ചിത്രങ്ങൾക്ക് ശേഷം ഷെയ്ൻ നിഗം പോലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. 'പ്രൊട്ടക്ട്, സേർവ്, സർവൈവ്' എന്ന ടാഗ്ലൈനോടെ എത്തുന്ന ചിത്രം ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്.
നാട്ടിൻപുറത്തെ ഒരു പോലീസ് സ്റ്റേഷനിൽ ഏറെ ആഗ്രഹത്തോടെയും ആത്മവിശ്വാസത്തോടെയും ചാർജെടുക്കുന്ന വിജയ് രാധാകൃഷ്ണൻ എന്ന ഉദ്യോഗസ്ഥനെയാണ് ഷെയ്ൻ അവതരിപ്പിക്കുന്നത്. തുടർന്ന് അപ്രതീക്ഷിതമായി എത്തുന്ന ചില പ്രശ്നങ്ങളും സംഭവബഹുലമായ മുഹൂർത്തങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
ജിത്തു ജോസഫിന്റെ 'ബെഡ് ടൈം സ്റ്റോറീസും' ഇഫോർ എക്സ്പെരിമെന്റ്സും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് പി.എം. ഉണ്ണികൃഷ്ണൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ജോമോൻ ജോൺ, ലിന്റോ ദേവസ്യ എന്നിവർ ചേർന്നാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
ഷോബി തിലകൻ, കോട്ടയം രമേശ്, ദിനേശ് പ്രഭാകർ, കൃഷ്ണ പ്രഭ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിനായക് എഡിറ്റിംഗും സുനിൽ ദാസ് പ്രൊഡക്ഷൻ ഡിസൈനും നിർവ്വഹിക്കുന്നു.
എഫ്.സി.ആർ.എ. നിയമഭേദഗതി ജോയിന്റ് പാർലമെന്ററി കമ്മിറ്റി കൊച്ചിയിൽ തെളിവെടുപ്പ് പൂർത്തിയാക്കി
വോട്ടർ പട്ടിക പുതുക്കൽ വില്ലേജ് ഓഫീസുകളിലെ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ഡിസംബർ 11 വരെ നീട്ടി
സ്വച്ഛതാ ഹി സേവാ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു നഗരസഭകളില്‍ കോട്ടക്കല്‍ ഒന്നാമത്
കരിപ്പൂരിൽ സ്വർണം തട്ടിയെടുക്കാൻ ശ്രമം യുവതി അടക്കം 5 പേർ പിടിയിൽ
രോഗികൾക്ക് ഇഷ്ടമുള്ള ചികിത്സാരീതി തിരഞ്ഞെടുക്കാൻ സൗകര്യമൊരുക്കും മന്ത്രി കെ. മുരളീധരൻ
റോഡപകട മരണങ്ങൾ കുറയ്ക്കാൻ കേരള റോഡ് സേഫ്റ്റി മിഷൻ പ്രഖ്യാപനം നവംബർ 15 ന്, ബ്രാൻഡ് അംബാസഡറായി മമ്മൂട്ടി 
