കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിനെ മികവിന്റെ കേന്ദ്രമാക്കും മുഖ്യമന്ത്രി വി ഡി സതീശൻ

കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിനെ മികച്ച ചികിത്സാ ഗവേഷണ കേന്ദ്രമാക്കി മാറ്റുന്നതിന് അഞ്ചുവർഷ വികസന പദ്ധതി തയ്യാറാക്കണമെന്ന് വാർഷികാഘോഷ ചടങ്ങിൽ നിർദേശം. പൊതുമേഖലയിൽ കുറഞ്ഞ ചെലവിൽ കാൻസർ പരിശോധനാ സൗകര്യങ്ങൾ ഒരുക്കും.

കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിനെ മികവിന്റെ കേന്ദ്രമാക്കും മുഖ്യമന്ത്രി വി ഡി സതീശൻ
കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിനെ മികച്ച ചികിത്സാ-ഗവേഷണ സ്ഥാപനമായി വികസിപ്പിക്കുന്നതിന് സർക്കാർ എല്ലാ പിന്തുണയും നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സ്ഥാപനത്തിന്റെ പത്താം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു

കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിനെ മികവിന്റെ കേന്ദ്രമാക്കും: മുഖ്യമന്ത്രി വി ഡി സതീശൻ

 എറണാകുളം:അഞ്ചുവർഷ വികസന പദ്ധതി തയ്യാറാക്കണം  പൊതുമേഖലയിൽ കുറഞ്ഞ ചെലവിൽ കാൻസർ പരിശോധനാ സൗകര്യങ്ങൾ ഒരുക്കും കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിനെ മികച്ച ചികിത്സാ-ഗവേഷണ സ്ഥാപനമായി വികസിപ്പിക്കുന്നതിന് സർക്കാർ എല്ലാ പിന്തുണയും നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സ്ഥാപനത്തിന്റെ പത്താം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത അഞ്ച് വർഷത്തേക്കുള്ള സമഗ്ര വികസന പദ്ധതി തയ്യാറാക്കി ഘട്ടംഘട്ടമായി നടപ്പാക്കണം. ഓരോ വർഷവും കൈവരിക്കേണ്ട ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും ഉൾപ്പെടുത്തി കൃത്യമായ രൂപരേഖ തയ്യാറാക്കണമെന്നും അദ്ദേഹം നിർദേശിച്ചു. സാധാരണക്കാർക്ക് താങ്ങാനാകുന്ന ചെലവിൽ കാൻസർ ചികിത്സ ലഭ്യമാക്കുന്നതിൽ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നിർണായക പങ്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ കാൻസർ രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ രോഗവ്യാപനത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ സമഗ്രമായ ഗവേഷണം ആവശ്യമാണ്. ചികിത്സയ്ക്കൊപ്പം രോഗപ്രതിരോധത്തിനും നേരത്തെയുള്ള രോഗനിർണയത്തിനും പ്രാധാന്യം നൽകണം. കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ മികച്ച ചികിത്സാ കേന്ദ്രമെന്നതിലുപരി ഗവേഷണരംഗത്തും മികവ് പുലർത്തുന്ന സ്ഥാപനമായി വളരണമെന്നും അദ്ദേഹം പറഞ്ഞു.

കാൻസർ ചികിത്സയ്ക്കും പരിശോധനകൾക്കുമായി സ്വകാര്യ മേഖലയിൽ ഈടാക്കുന്ന ഉയർന്ന ചെലവ് സാധാരണ കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തിൽ പൊതുമേഖലയിൽ കുറഞ്ഞ നിരക്കിൽ കാൻസർ പരിശോധനകൾ നടത്തുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനെക്കുറിച്ച് സർക്കാർ ഗൗരവമായി ആലോചിക്കുന്നുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പരിശോധനകൾ സൗജന്യമായി ലഭ്യമാക്കാനുള്ള സാധ്യതയും പരിശോധിക്കും.

വിലകൂടിയ മരുന്നുകൾക്ക് പകരം ഗുണനിലവാരവും ഫലപ്രാപ്തിയും ഉറപ്പാക്കിയ ജനറിക് മരുന്നുകൾ ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കാൻസർ ചികിത്സയ്ക്കായി കുടുംബങ്ങൾക്ക് വീടും സ്ഥലവും പണയംവെക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാൻ പൊതുമേഖലയിലെ ചികിത്സാ സംവിധാനങ്ങൾ ശക്തിപ്പെടുത്തണം. ചികിത്സാച്ചെലവ് ഒരു കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കുന്ന അവസ്ഥയുണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് പ്രഖ്യാപിക്കുകയും 2016 നവംബറിൽ ചെറിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്ത കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ വികസനത്തിനായി കുടിശ്ശികയായിരുന്ന അഞ്ചേകാൽ കോടി രൂപ അനുവദിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. സ്ഥാപനത്തെ മികച്ച പൊതുമേഖലാ കാൻസർ ചികിത്സാ-ഗവേഷണ കേന്ദ്രമാക്കി മാറ്റാൻ ഡോക്ടർമാരും ജീവനക്കാരും സർക്കാരും ഒരുമിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 ബോൾഗാട്ടി പാലസ് & ഐലൻഡ് റിസോർട്ടിൽ നടന്ന ചടങ്ങിൽ വൈപ്പിൻ എം എൽ എ ടോണി ചമ്മണി, കളമശ്ശേരി നഗരസഭ ചെയർമാൻ ജമാൽ മണക്കാടൻ, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഞ്ചു മനോജ് മണി, വാർഡ് കൗൺസിലർ ബാബുരാജ് കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ ഡയറക്ടർ ഡോ. പി ജി ബാലഗോപാൽ, അഡ്വൈസറി ബോർഡ് ചെയർമാൻ ഡോ. എം വി പിള്ള, മെഡിക്കൽ സൂപ്രണ്ട് ഇൻ ചാർജ് ഡോ. നീതു ജോർജ്, റിസപ്ഷൻ ആൻഡ രജിസ്ട്രേഷൻ കമ്മിറ്റി ചെയർപേഴ്സൺ ഡോ. എ തമീം, എന്നിവർ പങ്കെടുത്തു.