പറവൂരിന്റെ അഭിമാന താരങ്ങൾക്ക് പുരസ്കാരങ്ങൾ

പറവൂരിൽ വിവിധ അക്കാദമിക മത്സര പരീക്ഷകളിൽ മികച്ച നേട്ടം കൈവരിച്ച എഴുന്നൂറോളം വിദ്യാർത്ഥികൾക്ക് സദ്ഗമയ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എം.എൽ.എ സ്പെഷ്യൽ മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു.

പറവൂരിന്റെ അഭിമാന താരങ്ങൾക്ക് പുരസ്കാരങ്ങൾ
പറവൂരിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ‘സദ്ഗമയ സമഗ്ര വിദ്യാഭ്യാസ പദ്ധതി’യുടെ ഭാഗമായി സ്പെഷ്യൽ മെറിറ്റ് അവാർഡ് 2026 കേരള മുഖ്യമന്ത്രി അഡ്വ. വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു.
പറവൂരിന്റെ അഭിമാന താരങ്ങൾക്ക് പുരസ്കാരങ്ങൾ
പറവൂരിന്റെ അഭിമാന താരങ്ങൾക്ക് പുരസ്കാരങ്ങൾ
പറവൂരിന്റെ അഭിമാന താരങ്ങൾക്ക് പുരസ്കാരങ്ങൾ

സദ്ഗമയ സമഗ്ര വിദ്യാഭ്യാസ പദ്ധതി: എം.എൽ.എ സ്പെഷ്യൽ മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു

എറണാകുളം: പറവൂരിന് അഭിമാനമായി വിവിധ മത്സര പരീക്ഷകളിലും അക്കാദമിക രംഗങ്ങളിലും മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് ‘സദ്ഗമയ സമഗ്ര വിദ്യാഭ്യാസ പദ്ധതി’യുടെ ഭാഗമായി എം.എൽ.എ. സ്പെഷ്യൽ മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു. വഴിക്കുളങ്ങര രംഗനാഥ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. 

വിവിധ മത്സര പരീക്ഷകളിൽ വിജയം കൈവരിച്ചവർക്കും റാങ്ക് ജേതാക്കൾക്കും മുഖ്യമന്ത്രി മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു. എഴുന്നൂറോളം വിദ്യാർത്ഥികളാണ് പുരസ്കാരത്തിന് അർഹരായത്. വിദ്യാർത്ഥികളുടെ പഠനമികവിനെയും നേട്ടങ്ങളെയും അംഗീകരിക്കുകയും കൂടുതൽ ഉയരങ്ങളിലേക്ക് മുന്നേറാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതായിരുന്നു സദ്ഗമയ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പുരസ്കാരദാന ചടങ്ങ്. ഏഴിക്കര ഹെൽത്ത് സെന്ററിനായി അനുവദിച്ച വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മവും മുഖ്യമന്ത്രി നിർവഹിച്ചു.

പറവൂർ നഗരസഭ ചെയർപേഴ്സൺ രമേഷ് ഡി. കുറുപ്പ് അധ്യക്ഷനായി. കുസാറ്റ് മുൻ ഗണിത വിഭാഗം മേധാവി ഡോ. വിജയകുമാർ അമ്പാട്ട്, പറവൂർ നഗരസഭ വൈസ് ചെയർപേഴ്സൺ ലൈജി ബിജു, പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. സൈജൻ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ബിന്ദു ജോർജ്ജ്,നിത്യ, വരാപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വിജു ചുള്ളിക്കാട്, കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പ്രഷീല ബെന്നി, ഏഴിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീന സജീവ്, ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി എ ഹരിദാസ്,ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ കെ സാബു, വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് സനീഷ്, പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രാധാകൃഷ്ണൻ, സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം ടി എ നവാസ്, പറവൂർ നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജി നമ്പ്യത്ത്, പറവൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ അജയൻ തുടങ്ങിയവർ പങ്കെടുത്തു.