മാനസികാരോഗ്യ സംരക്ഷണത്തിന് കാര്യക്ഷമമായ ഇടപെടലുകൾ അനിവാര്യമായിരിക്കുന്നു മന്ത്രി എൻ. ഷംസുദ്ദീൻ

ആരോഗ്യവകുപ്പും തിരൂർ വെട്ടം വി.ആർ.സി. ഹോസ്പിറ്റലും ചേർന്ന് സംഘടിപ്പിച്ച ലോക മാനസികാരോഗ്യ വാരാചരണത്തിന് സമാപനം. മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം നിർവഹിച്ചു.

മാനസികാരോഗ്യ സംരക്ഷണത്തിന് കാര്യക്ഷമമായ ഇടപെടലുകൾ അനിവാര്യമായിരിക്കുന്നു മന്ത്രി എൻ. ഷംസുദ്ദീൻ
തിരൂർ വി.ആർ സി ഹോസ്പിറ്റലിൽ നടന്ന മാനസികാരോഗ്യ ദിനാചരണം പരിപാടിയുടെ ഉദ്ഘാടനത്തിനെത്തിയ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ ഉദ്ഘാനത്തിനൊരുങ്ങിയ വി.ആർ.സിയിലെ സൈക്കോ പാർക്ക് സന്ദർശിക്കുന്നു.
മാനസികാരോഗ്യ സംരക്ഷണത്തിന് കാര്യക്ഷമമായ ഇടപെടലുകൾ അനിവാര്യമായിരിക്കുന്നു മന്ത്രി എൻ. ഷംസുദ്ദീൻ

മാനസികാരോഗ്യ സംരക്ഷണത്തിന് കാര്യക്ഷമമായ ഇടപെടലുകൾ അനിവാര്യമായിരിക്കുന്നു: മന്ത്രി എൻ. ഷംസുദ്ദീൻ

തിരൂർ: ആരോഗ്യവകുപ്പും തിരൂർ വെട്ടം വി.ആർ.സി. ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച ലോക മാനസികാരോഗ്യ വാരാചരണത്തിന് പ്രൗഢോജ്ജ്വല സമാപനം. വാരാചരണ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിച്ചു.

​സമൂഹത്തിൽ മാനസികാരോഗ്യ സംരക്ഷണത്തിന്റെ ആവശ്യകതയും വൈകാരിക ക്ഷേമവും ഉറപ്പുവരുത്താൻ സമയബന്ധിതവും കാര്യക്ഷമവുമായ ഇടപെടലുകൾ അനിവാര്യമാണെന്ന് മന്ത്രി തന്റെ ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. ചടങ്ങിൽ മഞ്ചേരി ഡിസ്ട്രിക്റ്റ് സെഷൻസ് ജഡ്ജ് എ.വി. മൃദുല മുഖ്യാതിഥിയായിരുന്നു.

​വാരാചരണത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചത്. ബോധവത്കരണ വാക്കത്തോൺ, പ്രീ-പ്രൈമറി അധ്യാപക പരിശീലനം, കലാമേള, മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള വിദഗ്ധ ചർച്ചകൾ എന്നിവ ഇതിന്റെ ഭാഗമായി നടന്നു. കൺസൾട്ടന്റ് സൈക്കോളജിസ്റ്റുകളായ ഡോ. ഹാസിഫ് സയ്യിദ്, ഡോ. ഷാലിമ ഷംസുദ്ദീൻ, ഡോ. കെ.എൻ. നിബുൻ എന്നിവർ വിവിധ ബോധവത്കരണ സെഷനുകൾക്ക് നേതൃത്വം നൽകി.

​റിട്ടയേഡ് ജസ്റ്റിസ് രമേഷ് ഭായ്, വി.ആർ.സി. ഡയറക്ടർ സി.എം. മുഹമ്മദ്, സീനിയർ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കെ.ആർ. ബിനു, സീനിയർ സൈക്കാട്രിസ്റ്റുകളായ ഡോ. നിബുൻ, ഡോ. ആസിഫ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ ഇഖ്ബാൽ, കെ.ടി.ഒ. അബ്ദുല്ല, മാനേജിംഗ് ഡയറക്ടർ ഹൈദരലി എന്നിവരും വിവിധ കോളേജുകളിൽ നിന്നുള്ള സൈക്കോളജി വിദ്യാർഥികളും സമാപന ചടങ്ങിൽ പങ്കെടുത്തു.