ആലുവയിൽ 15 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ബ്ലേഡ് കൊണ്ട് പരിക്കേൽപ്പിച്ചു രണ്ടുപേർ അറസ്റ്റിൽ
ആലുവ കുന്നത്തേരിയിൽ വാടകയ്ക്ക് താമസിക്കുന്ന ഒരമ്പതുകാരന്റെ മകനെ വീട്ടിൽ അതിക്രമിച്ചുകയറി തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയും, പോലീസിനെ ആക്രമിക്കുകയും ചെയ്ത കേസിലാണ് രണ്ടു പ്രതികൾ പിടിയിലായത്.
ആലുവയിൽ 15 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ബ്ലേഡ് കൊണ്ട് പരിക്കേൽപ്പിച്ചു; രണ്ടുപേർ അറസ്റ്റിൽ
ആലുവ: ആലുവ കുന്നത്തേരിയിൽ വാടകയ്ക്ക് താമസിക്കുന്ന 15 വയസ്സുകാരനെ വീട്ടിൽ കയറി തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. കാക്കനാട് വികാസവാണി ഭാഗത്ത് വെളുത്തേടത്ത് പറമ്പിൽ മുൻസിർ (21), ആലുവ മുച്ചംകുളം ചിറമേൽ പറമ്പിൽ വീട്ടിൽ ഷാജഹാൻ (23) എന്നിവരെയാണ് ആലുവ സി.ഐ. പി.എം. ഷെമീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
പ്രതികളിൽ ഒരാളും 15 വയസ്സുകാരന്റെ സുഹൃത്തും തമ്മിലുണ്ടായ ശത്രുതയാണ് സംഭവത്തിന് കാരണം. ശനിയാഴ്ച ഉച്ചയ്ക്ക് സുഹൃത്തിനെ തിരക്കിയാണ് പ്രതികൾ കുട്ടിയുടെ വീട്ടിലെത്തിയത്. സുഹൃത്തിനെ കാണാത്തതിനെ തുടർന്ന് കുട്ടിയെ ബൈക്കിൽ കയറ്റി സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. പെരിങ്ങാലയിലെ വീട്ടിലെത്തിച്ച കുട്ടിയെ ബ്ലേഡ് കൊണ്ട് ശരീരത്തിൽ മുറിവേൽപ്പിച്ച് ക്രൂരമായി ആക്രമിച്ചു.
കുട്ടിയെ തട്ടിക്കൊണ്ടുപോയതറിഞ്ഞ് അമ്മ ആലുവ പോലീസിൽ പരാതി നൽകി. പോലീസ് ഉടൻ തന്നെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അമ്മ പരാതി നൽകിയെന്നറിഞ്ഞ പ്രതികൾ കുട്ടിയെ കങ്ങരപ്പടിയിലെ ബസ് സ്റ്റോപ്പിന് സമീപം ഇറക്കിവിടുകയായിരുന്നു. ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതികളെ തിരിച്ചറിഞ്ഞ പോലീസ്, ഇവർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് കണ്ടെത്തി. തുടർന്ന് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ഊർജിതമാക്കി.
ശനിയാഴ്ച രാത്രി പള്ളിക്കരയിലെ പെട്രോൾ പമ്പിൽ വാഹനം എണ്ണയടിക്കാൻ എത്തിയ പ്രതികളെ പോലീസ് വളഞ്ഞെങ്കിലും, ഇവർ ചെറുത്തുനിൽക്കുകയും പോലീസിന് നേരെ കത്തി വീശുകയും ചെയ്തു. ഈ ആക്രമണത്തിൽ പോലീസുകാർക്ക് പരിക്കേറ്റു. പിന്നീട് സാഹസികമായാണ് പ്രതികളെ പോലീസ് കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി 10 കേസുകളിലും, രണ്ടാം പ്രതി 6 കേസുകളിലും ഉൾപ്പെട്ടവരാണെന്ന് പോലീസ് അറിയിച്ചു.
പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികൾക്കെതിരെ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ആലുവ ഡി.വൈ.എസ്.പി. ബൈജു പൗലോസിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ സർക്കിൾ ഇൻസ്പെക്ടർ പി.എം. ഷമീർ, എസ്.ഐ.മാരായ ബെന്നി കുര്യാക്കോസ്, സുരേഷ് കുമാർ, സി.പി.ഒ.മാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് ഷാഹിൻ, കെ.എം. മനോജ് എന്നിവർ ഉൾപ്പെട്ടിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. തട്ടിക്കൊണ്ടുപോകൽ സംഘത്തിൽ ഉൾപ്പെട്ട മൂന്നാമനായ പ്രതിക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.
മാനസികാരോഗ്യ സംരക്ഷണത്തിന് കാര്യക്ഷമമായ ഇടപെടലുകൾ അനിവാര്യമായിരിക്കുന്നു മന്ത്രി എൻ. ഷംസുദ്ദീൻ
ആലുവയിൽ 15 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ബ്ലേഡ് കൊണ്ട് പരിക്കേൽപ്പിച്ചു രണ്ടുപേർ അറസ്റ്റിൽ
ചിക്കുൻഗുനിയ പ്രതിരോധം വീടുകൾ തോറുമുള്ള പരിശോധന പുനഃരാരംഭിക്കുമെന്ന് മന്ത്രി കെ. മുരളിധരൻ
കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് യൂത്ത് ഫോറം സംസ്ഥാന വാർഷിക സമ്മേളനം കളമശ്ശേരിയിൽ നടന്നു
കൊച്ചിയിൽ ആവേശം വിതറി ചാമ്പ്യൻസ് ബോട്ട് ലീഗ് പള്ളാത്തുരുത്തി മേൽപ്പാടം ചുണ്ടന് കിരീടം
സർക്കാർ ആശുപത്രികളിൽ 1800 പുതിയ ഡോക്ടർ തസ്തികകൾ സൃഷ്ടിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ