ചിക്കുൻഗുനിയ പ്രതിരോധം വീടുകൾ തോറുമുള്ള പരിശോധന പുനഃരാരംഭിക്കുമെന്ന് മന്ത്രി കെ. മുരളിധരൻ
ചിക്കുൻഗുനിയ തടയാൻ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ വീടുകളിലെത്തി പരിശോധന നടത്തുമെന്ന് മന്ത്രി കെ. മുരളിധരൻ. ആരോഗ്യകവചം 2026 ആയുർവേദ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു
11 ഒക്ടോബര്‍ 2026ചിക്കുൻഗുനിയ പ്രതിരോധം: വീടുകൾ തോറുമുള്ള പരിശോധന പുനഃരാരംഭിക്കുമെന്ന് മന്ത്രി കെ. മുരളിധരൻ
തിരുവനന്തപുരം: ചിക്കുൻഗുനിയ രോഗപ്രതിരോധത്തിനായി ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ വീടുകൾ തോറും നേരിട്ടെത്തി പരിശോധന നടത്തുന്ന രീതി പുനഃസ്ഥാപിക്കുമെന്ന് ആരോഗ്യ, ആയുഷ്, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളിധരൻ വ്യക്തമാക്കി. വട്ടിയൂർക്കാവ് ജി.വി.എച്ച്.എസ്.എസിൽ 'ആരോഗ്യകവചം 2026' ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവത്ക്കരണ പരിപാടിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്ന സ്ഥലങ്ങളിൽ മാത്രം ആരോഗ്യപ്രവർത്തകർ പോകുന്ന നിലവിലെ രീതി ഒഴിവാക്കി, എല്ലാ വീടുകളിലും ഹെൽത്ത് ഇൻസ്‌പെക്ടർമാരും ആശാ പ്രവർത്തകരും നേരിട്ടെത്തി പരിശോധനയും ബോധവൽക്കരണവും ഉറപ്പാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. രോഗങ്ങൾ നേരത്തേ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിലൂടെ പകർച്ചവ്യാധികൾ ഫലപ്രദമായി തടയാൻ സാധിക്കും. ക്യാമ്പിലൂടെ രോഗബാധ കണ്ടെത്തുന്നവർക്ക് ആവശ്യമായ തുടർപരിശോധനകളും വിദഗ്ധ ചികിത്സയും ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനുമാണ് ആയുർവേദ ചികിത്സാരീതികളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.
വട്ടിയൂർക്കാവ് കൗൺസിലർ അഡ്വ. നന്ദഭാർഗ്ഗവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ഭാരതീയ ചികിത്സാ വകുപ്പ്) ഡോ. സീബ എസ്. ബാലകൃഷ്ണൻ, കൗൺസിലർമാരായ ആരോമൽ കെ. ജി, ദിനേഷ് കുമാർ, അനിത, ഡി.പി.എം ഡോ. ഇന്ദു ജി. കുമാർ, സീനിയർ മെഡിക്കൽ ഓഫീസർ ഡോ. നിഷ, ഡോ. ആനന്ദ് കെ. ജി തുടങ്ങിയവർ സംബന്ധിച്ചു.
ചിക്കുൻഗുനിയ പ്രതിരോധം വീടുകൾ തോറുമുള്ള പരിശോധന പുനഃരാരംഭിക്കുമെന്ന് മന്ത്രി കെ. മുരളിധരൻ
കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് യൂത്ത് ഫോറം സംസ്ഥാന വാർഷിക സമ്മേളനം കളമശ്ശേരിയിൽ നടന്നു
കൊച്ചിയിൽ ആവേശം വിതറി ചാമ്പ്യൻസ് ബോട്ട് ലീഗ് പള്ളാത്തുരുത്തി മേൽപ്പാടം ചുണ്ടന് കിരീടം
സർക്കാർ ആശുപത്രികളിൽ 1800 പുതിയ ഡോക്ടർ തസ്തികകൾ സൃഷ്ടിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ
വയനാട് സമ്പൂർണ ഇ മാലിന്യമുക്ത ജില്ലയാകും നവംബർ 1 ന് പ്രഖ്യാപനം മന്ത്രി അഡ്വ. ടി. സിദ്ദീഖ്
ഹെൽത്തി വയനാട് പദ്ധതിക്ക് തുടക്കം ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കുമായി സമഗ്ര വികസന മാതൃക