75 വർഷത്തെ ചരിത്രം തിരുത്തി ജെന്നിഫർ ബാരെറ്റോ വിശ്വസുന്ദരിപ്പട്ടം നേടുന്ന ആദ്യ അമ്മ

മിസ് യൂണിവേഴ്സ് മത്സരത്തിന്റെ 75 വർഷത്തെ ചരിത്രത്തിലാദ്യമായി വിശ്വസുന്ദരിപ്പട്ടം നേടുന്ന അമ്മയായി പ്യൂർട്ടോ റിക്കൻ സുന്ദരി ജെന്നിഫർ ബാരെറ്റോ. ഇന്ത്യയെ പ്രതിനിധീകരിച്ച മലയാളി താരം കെസിയ ലിസ് മെജോ ആദ്യ 12 ൽ ഇടംനേടാനാകാതെ പുറത്തായി.

75 വർഷത്തെ ചരിത്രം തിരുത്തി ജെന്നിഫർ ബാരെറ്റോ വിശ്വസുന്ദരിപ്പട്ടം നേടുന്ന ആദ്യ അമ്മ
ചരിത്രം തിരുത്തി ജെന്നിഫർ ബാരെറ്റോ; വിശ്വസുന്ദരിപ്പട്ടം നേടുന്ന ആദ്യ അമ്മയായി പ്യൂർട്ടോ റിക്കൻ സുന്ദരി
75 വർഷത്തെ ചരിത്രം തിരുത്തി ജെന്നിഫർ ബാരെറ്റോ വിശ്വസുന്ദരിപ്പട്ടം നേടുന്ന ആദ്യ അമ്മ

75 വർഷത്തെ ചരിത്രം തിരുത്തി ജെന്നിഫർ ബാരെറ്റോ; വിശ്വസുന്ദരിപ്പട്ടം നേടുന്ന ആദ്യ അമ്മ

സാൻ ജുവാൻ: വിശ്വസുന്ദരി മത്സരത്തിന്റെ 75 വർഷത്തെ ചരിത്രത്തിൽ പുതിയ അധ്യായം രചിച്ച് പ്യൂർട്ടോ റിക്കൻ സുന്ദരി ജെന്നിഫർ ബാരെറ്റോ. മിസ് യൂണിവേഴ്സ് കിരീടം ചൂടുന്ന ചരിത്രത്തിലെ ആദ്യത്തെ അമ്മയെന്ന അപൂർവ നേട്ടമാണ് 27-കാരിയായ ജെന്നിഫർ സ്വന്തമാക്കിയത്. 116 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ മാറ്റുരച്ച വേദിയിൽ ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ മെലിസ ന്യൂനസ് ഫസ്റ്റ് റണ്ണറപ്പായി. വെനസ്വേല, ഫിലിപ്പീൻസ് സുന്ദരിമാർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

​'ഒരു പുതിയ രാജ്ഞി, ഒരു പുതിയ യുഗം! പ്യൂർട്ടോ റിക്കോയിലേക്ക് കിരീടം എത്തിച്ച നമ്മുടെ പുതിയ മിസ് യൂണിവേഴ്സ് ജെന്നിഫർ ബാരെറ്റോയ്ക്ക് അഭിനന്ദനങ്ങൾ' എന്ന കുറിപ്പോടെയാണ് മിസ് യൂണിവേഴ്സ് ഓർഗനൈസേഷൻ വിജയിയെ പ്രഖ്യാപിച്ചത്. വിവാഹിതയായ ജെന്നിഫറിന് പെനലോപ്പ് എന്ന ഏഴ് വയസ്സുകാരിയായ മകളുണ്ട്. 1952-ൽ ആരംഭിച്ച മിസ് യൂണിവേഴ്സ് മത്സരത്തിൽ 2023-ലാണ് വിവാഹിതരായ സ്ത്രീകൾക്കും അമ്മമാർക്കും മത്സരിക്കാൻ അനുമതി നൽകിക്കൊണ്ട് സംഘാടകർ നിയമങ്ങളിൽ ഭേദഗതി വരുത്തിയത്.

​സൈക്കോളജിയിലും ക്ലിനിക്കൽ സോഷ്യൽ വർക്കിലും ബിരുദാനന്തര ബിരുദധാരിയായ ജെന്നിഫർ മികച്ചൊരു വോളിബോൾ താരം കൂടിയാണ്. പ്യൂർട്ടോ റിക്കോയിലെ പീഡിയാട്രിക് ഡയബറ്റിസ് അസോസിയേഷനുമായി ചേർന്ന് പ്രമേഹരോഗികളായ കുട്ടികൾക്കും കുടുംബങ്ങൾക്കും പിന്തുണ നൽകുന്ന സന്നദ്ധപ്രവർത്തനങ്ങളിൽ അവർ സജീവമാണ്. വിവാഹവും മാതൃത്വവും സ്ത്രീകളുടെ സ്വപ്നങ്ങൾക്ക് അതിർവരമ്പുകളാകുന്നില്ലെന്ന സന്ദേശമാണ് സ്വന്തം നാട്ടിൽ വെച്ച് ജെന്നിഫർ നേടിയ ഈ കിരീടനേട്ടം ലോകത്തിന് നൽകുന്നത്.

​അതേസമയം, മിസ് യൂണിവേഴ്സ് വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച മലയാളി താരം കെസിയ ലിസ് മെജോയ്ക്ക് ആദ്യ 12-ൽ ഇടംനേടാനായില്ല. 3,150 വജ്രങ്ങൾ പതിപ്പിച്ച 'ദി റേഡിയൻസ് ഓഫ് ആൻ എറ്റേണൽ ലെഗസി' എന്ന പേരിലുള്ള പുതിയ കിരീടമാണ് ഇത്തവണ വിജയിയെ അണിയിച്ചത്.