വടിവേലു നായകനാകുന്ന തമിഴ് ചിത്രം പോർമുഴക്കം സംവിധാനം എ.ബി. ബിനിൽ
വടിവേലു ഇനി പബ്ലിക് പ്രോസിക്യൂട്ടർ എ.ബി. ബിനിൽ ഒരുക്കുന്ന തമിഴ് ചിത്രം പോർമുഴക്കം ഏപ്രിലിൽ തുടങ്ങും
വടിവേലു ഇനി പബ്ലിക് പ്രോസിക്യൂട്ടർ; എ.ബി. ബിനിൽ ഒരുക്കുന്ന തമിഴ് ചിത്രം 'പോർമുഴക്കം' ഏപ്രിലിൽ തുടങ്ങും
ചെന്നൈ: 'പൊങ്കാല' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മലയാളി സംവിധായകൻ എ.ബി. ബിനിൽ തമിഴ് സിനിമാ ലോകത്തേക്ക് ചുവടുവെക്കുന്നു. തമിഴിലെ പ്രിയതാരം വടിവേലു നായകനാകുന്ന 'പോർമുഴക്കം' എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. പൂർണ്ണമായും ഒരു കോർട്ട് റൂം ഡ്രാമയായി ഒരുങ്ങുന്ന ഈ ചിത്രം ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ കൂടിയാണ്.
സത്യസന്ധനും ധൈര്യശാലിയുമായ ഒരു പബ്ലിക് പ്രോസിക്യൂട്ടറെയാണ് വടിവേലു ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. രാഷ്ട്രീയ പശ്ചാത്തലമുള്ള ഒരു കൊലക്കേസിനെ ആസ്പദമാക്കിയാണ് സിനിമയുടെ കഥ വികസിക്കുന്നത്. അധികാര കേന്ദ്രങ്ങളിൽ നിന്നുള്ള സമ്മർദ്ദങ്ങളെ അതിജീവിച്ച് നീതിക്ക് വേണ്ടി പോരാടുന്ന അഭിഭാഷകന്റെ വേഷം വടിവേലുവിന്റെ കരിയറിലെ തന്നെ വേറിട്ട ഒന്നായിരിക്കും.
എ മണി ലാൻഡ്, ഗോൾഡ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെയും അണിയറ പ്രവർത്തകരുടെയും ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. ഏപ്രിൽ ആദ്യവാരത്തിൽ ചെന്നൈയിൽ ചിത്രീകരണം ആരംഭിക്കാനാണ് അണിയറ പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. പി.ആർ.ഒ: വാഴൂർ ജോസ്

