ശേഷം 2016 മാർച്ച് 6 ന് തിയേറ്ററുകളിൽ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ
സംവിധായകൻ പ്രദീപ് അരസിക്കരെ ഒരുക്കുന്ന ദ്വിഭാഷാ ചിത്രം ശേഷം 2016 മാർച്ച് 6 ന് റിലീസ് ചെയ്യും. ജോൺ കൈപ്പള്ളി, ഡെയിൻ ഡേവിസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണിത്.
യുവതാരങ്ങൾ ഒന്നിക്കുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'ശേഷം 2016'; മാർച്ച് 6-ന് തിയേറ്ററുകളിലേക്ക്
കൊച്ചി: യുവ കന്നഡ സംവിധായകൻ പ്രദീപ് അരസിക്കരെ മലയാളത്തിലും കന്നഡയിലുമായി ഒരുക്കുന്ന ദ്വിഭാഷാ ചിത്രം 'ശേഷം 2016' മാർച്ച് 06-ന് പ്രദർശനത്തിനെത്തുന്നു. കേരള-കർണാടക അതിർത്തി ഗ്രാമത്തിൽ അരങ്ങേറുന്ന ദുരൂഹമായ കൂട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലുള്ള ഒരു ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലറാണിത്.
മറാടിഗുഡ്ഡ എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറിൽ മഞ്ജു വാണി വി.എസ്, വീണ എസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. "പോലീസിന് മാത്രം... ജനങ്ങൾക്ക് മറ്റൊരു ഓപ്ഷൻ ഇല്ല..." എന്ന ശ്രദ്ധേയമായ ടാഗ്‌ലൈനോടെ എത്തുന്ന ചിത്രം, നിയമവ്യവസ്ഥയിൽ നിന്നും നീതി നിഷേധിക്കപ്പെടുന്നവരുടെ പ്രതികരണത്തെയും പ്രതികാരത്തെയുമാണ് ദൃശ്യവൽക്കരിക്കുന്നത്.
താരനിരയും അണിയറപ്രവർത്തകരും
മലയാളത്തിലെയും കന്നഡയിലെയും പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ ജോൺ കൈപ്പള്ളി, ഡെയിന്‍ ഡേവിസ്, രാജീവ് പിള്ള, ശ്രീജിത്ത് രവി, സിദ്ധാർഥ് ശിവ എന്നിവർക്കൊപ്പം കന്നഡ താരങ്ങളായ പ്രമോദ് ഷെട്ടി, ദേവരാജ്, അർച്ചന കൊറ്റിഗേ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.
തിരക്കഥ: പ്രദീപ് അരസിക്കരെ, രാഘവേന്ദ്ര മയ്യ.
ഛായാഗ്രഹണം: ആനന്ദകുമാർ.
സംഗീതം: പൂര്‍ണചന്ദ്ര തേജസ്വി.
എഡിറ്റിംഗ്: അയൂബ് ഖാൻ.
ലിതിൻ ലോഹിതാക്ഷൻ നായർ സംഭാഷണവും ചീഫ് അസോസിയേറ്റ് ഡയറക്ടർ ചുമതലയും നിർവഹിക്കുന്നു. വിനോദ് പി. ശിവറാം (സൗണ്ട് ഡിസൈൻ), അനീഷ് പെരുമ്പിലാവ് (പ്രൊഡക്ഷൻ കൺട്രോളർ) എന്നിവരാണ് മറ്റ് പ്രധാന അണിയറ പ്രവർത്തകർ
പറവൂർ ചിറ്റാറ്റുകരയിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ വിവിധ റോഡുകൾ ഉദ്ഘാടനം ചെയ്തു
ഭാവനാ റിലീസിന്റെ പുതിയ മിസ്റ്ററി ത്രില്ലർ ദിലീഷ് പോത്തൻ പ്രധാന വേഷത്തിലെത്തുന്ന ഭൗമ വരുന്നു
പ്രശാന്തേട്ടന്റെ മീശ വരുന്നു എ ഐ സാങ്കേതികവിദ്യയിൽ ഒരുങ്ങുന്ന ചിത്രം
ചെമ്പൻ വിനോദിന്റെ തകർപ്പൻ പെർഫോർമൻസ് ഡിസ്കോ യിലെ ആദ്യ ഗാനം പുറത്തിറങ്ങി
13 മില്യൺ വ്യൂസ് കടന്ന് ദുൽഖറിന്റെ ‘ആകാശംലോ ഒക താര’ ടീസർ നവംബർ 20 ന് റിലീസ്
തല മൂടി, കയ്യിൽ തോക്കുമായി നിഗൂഢ രൂപം ദുരൂഹതകൾ നിറച്ച് ബാൻഡ് ഓഫ് ബ്രദേഴ്സ് ഫസ്റ്റ് ലുക്ക് 
