രാഷ്ട്രീയ ലക്ഷ്യത്തോടെ കക്ഷിയാക്കി ശ്വേതയ്ക്കെതിരെ രമേശ്പിഷാരടി

അമ്മ സംഘടനയിലെ തർക്കവുമായി ബന്ധപ്പെട്ട കേസിൽ ശ്വേത മേനോനെതിരെ രമേശ് പിഷാരടി മജിസ്ട്രേറ്റ് കോടതിയിൽ. എംഎൽഎയായ തന്നെ അപമാനിക്കാൻ രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയാണ് കക്ഷിയാക്കിയതെന്ന് സത്യവാങ്മൂലം

രാഷ്ട്രീയ ലക്ഷ്യത്തോടെ കക്ഷിയാക്കി ശ്വേതയ്ക്കെതിരെ രമേശ്പിഷാരടി
ശ്വേത മേനോന്റെ ഹർജിക്കെതിരെ രമേശ് പിഷാരടി; തന്നെ കക്ഷിയാക്കിയത് രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയെന്ന് സത്യവാങ്മൂലം

ശ്വേത മേനോന്റെ ഹർജിക്കെതിരെ രമേശ് പിഷാരടി; തന്നെ കക്ഷിയാക്കിയത് രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയെന്ന് സത്യവാങ്മൂലം

എറണാകുളം:അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യിലെ തർക്കങ്ങളുമായി ബന്ധപ്പെട്ട കേസിൽ പ്രസിഡന്റ് ശ്വേത മേനോനെതിരെ രമേശ് പിഷാരടി മജിസ്ട്രേറ്റ് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ജനപ്രതിനിധിയായ തന്നെ അപമാനിക്കാനും രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുമാണ് അഡ്ഹോക് കമ്മിറ്റിയുമായി ബന്ധപ്പെട്ട കേസിൽ എതിർകക്ഷിയാക്കിയതെന്ന് പിഷാരടി സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. നിയമപരമായ അടിത്തറയോ ന്യായീകരണമോ ഇല്ലാതെയാണ് ഈ നടപടിയെന്നും, കേസിൽ നിന്ന് തന്നെ ഒഴിവാക്കണമെന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം.

​അഡ്ഹോക് കമ്മിറ്റിയുടെ തലപ്പത്തുനിന്ന് താൻ സ്വമേധയാ ഒഴിഞ്ഞിരുന്നുവെന്നും അതിനാൽ കമ്മിറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഉൾപ്പെടുത്തേണ്ടതില്ലെന്നും പിഷാരടി ചൂണ്ടിക്കാണിക്കുന്നു. അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത് മടങ്ങിയ തനിക്ക് സംഘടനയുടെ തുടർന്നുള്ള സംഭവവികാസങ്ങളെക്കുറിച്ച് അറിവില്ലായിരുന്നു. ശ്വേത മേനോൻ രാജിവച്ച ഒഴിവിലാണ് മുതിർന്ന അംഗങ്ങളുടെ അഭ്യർത്ഥനപ്രകാരം താൽക്കാലിക അഡ്ഹോക് കമ്മിറ്റിയുടെ ചുമതല ഏറ്റെടുത്തത്. എന്നാൽ എംഎൽഎ എന്ന നിലയിൽ ഈ പദവി തനിക്ക് ചേരില്ലെന്ന് മനസ്സിലാക്കിയ ഉടൻ തന്നെ ആ ചുമതലയിൽ നിന്ന് പിന്മാറുകയും മുതിർന്ന അംഗങ്ങളെ വിവരം അറിയിക്കുകയും ചെയ്തിരുന്നു. കമ്മിറ്റിയുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകളോ മിനിറ്റ്‌സോ കൈപ്പറ്റുകയോ കൈവശം വയ്ക്കുകയോ ചെയ്തിട്ടില്ലെന്നും പിഷാരടി വ്യക്തമാക്കി.