പെണ്ണിന്റെ അതിജീവനം ഒരു കഥയാണ്.
പെൺകുട്ടികൾ ജനിക്കുന്നത് ഒരു കുടുംബത്തിലെ സന്തോഷമായി മാത്രം അല്ല, ഒരു സമൂഹത്തിന്റെ ഭാവിയെ കരുതലോടെ രൂപപ്പെടുത്താൻ കഴിയുന്ന ശക്തിയായി ആണെന്നും ഇന്ന് നമ്മൾ തിരിച്ചറിഞ്ഞിരിക്കുന്നു. അവൾ അമ്മയായും സഹോദരിയായും ഭാര്യയായും മകളായും എന്നെന്തൊക്കെ രൂപങ്ങൾക്കുള്ളിലും ഒരേ സ്നേഹത്തിന്റെ, കരുത്തിന്റെ പ്രതീകമാണ്.
ഒരു പെൺകുട്ടിയുടെ വിജയം എന്നത് ഒരു കുടുംബത്തിന്റെ വിജയം മാത്രമല്ല, ഒരു സമൂഹത്തിന്റെ വളർച്ചയും ആകുന്നു.
2021 ൽ കൊച്ചിയിൽ നടന്ന മിസിസ് ക്യൂൻ ഓഫ് കേരള ഫാഷൻ ഷോയിലൂടെയാണ് ശ്രീപാർവ്വതി സമൂഹമാധ്യങ്ങളിൽ വൈറലായി മാറിയത്. വീട്ടമ്മയായി ഒതുങ്ങിക്കൂടാൻ താല്പര്യമുള്ള ഒരാൾ ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫാൻസ് പേജ് ഉള്ള വ്യക്തിയായി മാറിയത് യാദൃശ്ചികം മാത്രം.
തൃശൂരിലെ പേരുകേട്ട കരിമ്പെറ്റ തറവാട്ടിൽ ജനിച്ച ശ്രീപാര്വതിയുടെ ജീവിതത്തിലേക്ക് കടക്കാം, ഒരു സാധാരണക്കാരി മാത്രമായിട്ടാരുരുന്നു വിദ്യാദ്യാസകാലം . മർച്ചന്റ് നേവി ക്യാപ്റ്റൻ വേണുഗോപാലുമായ വിവാഹജീവിതത്തിൽ രണ്ടു മക്കൾ പിറന്നു, മൂത്തമകളായ ഐശ്വര്യ ക്യാബിൻ ക്രൂ തിരഞ്ഞെടുക്കുയാണയിരുന്നു. അഭിറാം സ്‌കൂൾ വിദ്യാർത്ഥിയാണ്. സന്തോഷപൂർണമായ ഒരു ജീവിതം തുടരുന്നതിനിടയിലാണ് പെട്ടെന്നാണ് ശ്രീപാർവ്വതി അർബുദമെന്ന മഹാമാരിയിൽ വീണുപോകുന്നത്.
പെണ്ണിന്റെ അതിജീവനം ഒരു കഥയാണ്.
കുറച്ചുകാലങ്ങളായി മലയാളി സമൂഹം നേരിടുന്ന ഏറ്റവും വലിയ വിപത്താണ് അർബുദം എന്ന മഹാവ്യാധി. അനുദിനം അർബുദരോഗികൾ വർദ്ധിക്കുന്നതിൽ ഏറെ ആശങ്കയുണർത്തുന്ന ഒരു പ്രശ്നമാണ് കേരളം നിലവിൽ നേരിടുന്നത്.
നിലവിലുള്ള ആഹാരരീതിയും ജീവിതശൈലിയിലുള്ള മാറ്റവും ഒരു പരിധിവരെ അർബുദത്തിന്റെ വ്യാപനത്തിൽ വലിയൊരു പങ്കുവഹിക്കുന്നുണ്ട് എന്നതാണ് വാസ്തവം. എന്നിരുന്നാലും അർബുദത്തിനെതിരെ പോരാടുന്നവരും നമ്മുടെയിടയിൽ വർധിച്ചുവരുന്നു എന്നതാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. സാധാരണയായി രോഗബാധിത യായാൽ ഭൂരിഭാഗം പേരും വിഷാദരോഗത്തിന് കൂടി അടിമപ്പെടുകയാണ് ചെയ്യുന്നത്.
ക്യാൻസർ ആരംഭിക്കുമ്പോൾ അത് രോഗലക്ഷണങ്ങൾ ഉണ്ടാക്കുന്നില്ല പിണ്ഡം വളരുകയോ വൃണങ്ങൾ പ്രത്യക്ഷപ്പെടുകയോ ചെയ്യുമ്പോൾ ലക്ഷണങ്ങളും പ്രത്യക്ഷപ്പെടുന്നു. പൊതുവെ ക്യാൻസർ രോഗലക്ഷണം വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.
ക്യാൻസർ ബാധിച്ച് ശരീരത്തിന്റെ പ്രതികരണം മൂലം വ്യത്യസ്തമായ ലക്ഷണങ്ങലാണ് പ്രകടിപ്പിക്കുക. ക്ഷീണം, ശരീരഭാരം അല്ലെങ്കിൽ ചർമ്മത്തിനു വരുന്ന പ്രത്യേക മാറ്റങ്ങൾ ഇവയെല്ലാം ഉൾപ്പെടാം.
ഏകദേശം 95 ശതമാനം കേസുകളും പാരിസ്ഥിതിക ജീവിതശൈലി ഘടകങ്ങളിൽ നിന്നുള്ള ജനിതക മാറ്റമാണ്.
ബയോപ്സിയിൽ നിന്നുള്ള ടിഷ്യൂ രോഗനിർണയം കോശങ്ങളുടെ വ്യാപനം, ജനിതക വൈകല്യങ്ങൾ മറ്റു സവിശേഷതകൾ എന്നിവ സൂചിപ്പിക്കുന്നു. രോഗനിർണയം വിലയിരുത്തുന്നതിനും വിദഗ്ധ ചികിത്സ തെരഞ്ഞെടുക്കുന്നതിനും ഈ വിവരങ്ങൾ ഉപയോഗപ്പെടുന്നുമുണ്ട്.
തൃശ്ശൂർ സ്വദേശിനിയായ ഒരു ക്യാൻസർ അതിജീവിതയുടെ കഥകൾ നമ്മെ വിസ്മയിപ്പിക്കുന്ന ഒന്നാണെന്ന് പറയാം. സാധാരണക്കാരിയായ ഒരു വീട്ടമ്മ ശ്രീപാർവതിയുടെ അനുഭവങ്ങൾ അറിയുമ്പോൾ തന്നെ അവർ മറ്റു ക്യാൻസർ രോഗികൾക്ക് നൽകുന്ന പ്രചോദനം ശ്രദ്ധിക്കപ്പെടേണ്ടത് തന്നെയാണ്. അർബുദ രോഗികൾക്ക് ആശ്വാസം പകരുന്ന നിരവധി കാര്യങ്ങളുണ്ട്. അതിലൊന്നാണ് അവർക്ക് മാനസികമായ സന്തോഷം തരുന്ന മോട്ടിവേഷൻ പ്രവർത്തനങ്ങൾ. അവരുടെ വികാരങ്ങൾ ശ്രദ്ധയോടെ കേൾക്കുക, അവരെ സ്നേഹിക്കുന്നുണ്ടെന്നും പിന്തുണയ്ക്കുന്നുണ്ടെന്നും അറിയിക്കുക. ആവശ്യമെങ്കിൽ പ്രൊഫഷണൽ സഹായം തേടാൻ പ്രോത്സാഹിപ്പിക്കുക. ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്താൻ സഹായിക്കുക. പിന്നെ, അവരോടൊപ്പം സമയം ചിലവഴിക്കുക. അവരെ ഒറ്റയ്ക്കല്ലെന്ന് ഓർമിപ്പിക്കുക. ഇവിടെയാണ് ശ്രീപാർവ്വതിയുടെ സമീപനങ്ങൾ ശ്രദ്ധിക്കപ്പെടുന്നത്.
2021 ൽ കൊച്ചിയിൽ നടന്ന മിസിസ് ക്യൂൻ ഓഫ് കേരള ഫാഷൻ ഷോയിലൂടെയാണ് ശ്രീപാർവ്വതി സമൂഹമാധ്യങ്ങളിൽ വൈറലായി മാറിയത്. വീട്ടമ്മയായി ഒതുങ്ങിക്കൂടാൻ താല്പര്യമുള്ള ഒരാൾ ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫാൻസ് പേജ് ഉള്ള വ്യക്തിയായി മാറിയത് യാദൃശ്ചികം മാത്രം
എങ്ങിനെയാണ് അർബുദ രോഗബാധിതയാണെന്ന് തിരിച്ചറിഞ്ഞത് ?
2019 ലാണ് ആദ്യമായി എൻറെ ബ്രസ്റ്റിൽ ഒരു മുഴ വന്നത് ശ്രദ്ധിക്കപ്പെട്ടതോടെയാണ്. പിന്നീട് റേഡിയേഷൻ കീമോ തുടങ്ങിയ ട്രീറ്റ്മെന്റിലൂടെ കടന്നുപോയതൊക്കെ എന്നെ സംബന്ധിച്ചിടത്തോളം മാനസികമായി വേദന നൽകിയ നാളുകളാണ്. വേദന മറക്കാൻ വേണ്ടി ഫാഷൻ ഷോയിലേക്ക് തിരിഞ്ഞു. അതെനിക്കൊരു മാനസിക സന്തോഷം നൽകിയ നിമിഷങ്ങൾ ഒക്കെ തന്നെയാണ്.
കുടുംബത്തിൽ നിന്നുള്ള പ്രതികരണം എന്തായിരുന്നു ?
ഭർത്താവിൻറെ അമ്മ പിന്നെ സഹോദരങ്ങൾ എൻറെ മക്കൾ സുഹൃത്തുക്കൾ ഇവരൊക്കെ നൽകിയ പിന്തുണയിലൂടെയാണ് ഞാൻ തിരികെ വന്നത് എന്ന് പറയാം. ക്യാൻസർ രോഗിയായി മാറിയപ്പോൾ ജീവിതം വഴിമുട്ടിയ അവസ്ഥയിലായിരുന്നു. ഇനിയൊരു ജീവിതം ഉണ്ടോ എന്ന ഭീതി വല്ലാതെ അലട്ടിയിട്ടുണ്ടായിരുന്നു. അവിടെയെല്ലാം സുഹൃത്തുക്കളും സഹോദരങ്ങളും എൻറെ വീട്ടുകാരും കൂടെ നിന്നതായിരിക്കാം ഈ ഒരു നിലയിൽ ഇപ്പോൾ എന്നെ കാണുവാൻ സാധിച്ചത് തന്നെ.
അതിജീവനത്തിന്റെ പാത എങ്ങനെയായിരുന്നു ?
ചികിത്സയുടെ ഭാഗമായി നീളം കൂടിയ എൻറെ കൂടി കുറച്ചു ചെറുതാക്കണമെന്ന് ഡോക്ടർ പറയുമ്പോൾ എന്തായാലും മുടി തീരെ വെട്ടിക്കൊള്ളാൻ സഹോദരനാണ് എന്നോട് പറഞ്ഞത്. എന്തായാലും ചികിത്സ കഴിഞ്ഞ് മുടി വളർത്താമല്ലോ എന്ന് അവർ പറഞ്ഞതിനുശേഷം ആണ് ഞാൻ മുടിവെട്ടാൻ സമ്മതിക്കുന്നത് തന്നെ. ചികിത്സയുടെ ഭാഗമായി എൻറെ ഒപ്പം വരുന്നവർ എല്ലാവരും മുടി മുറിച്ച് തന്നെ ശേഷം തലയിൽ സ്കാർഫ് മറച്ചുവച്ചു വരുമ്പോൾ ഞാൻ മാത്രമാണ് തല മൊട്ടയടിച്ചതിനുശേഷം ഒരു മറയുമില്ലാതെ അവരുടെ മുന്നിലൂടെ നടന്നു പോയതൊക്കെ.
പിന്നീടുള്ള ഈ മാറ്റത്തിന് കാരണമെന്തായിരുന്നു?
നമ്മളായി നമ്മളെ മാറ്റിയെടുത്താൽ മാത്രം മതിയെന്ന് തോന്നിയ നിമിഷങ്ങൾ ആയിരുന്നു എന്നിലെ എന്നെ മനസ്സിലാക്കാൻ സാധിച്ചത് തന്നെ. ഫോണിൽ സെൽഫികൾ എല്ലാം എടുക്കുന്ന ഒരു ശീലം ഉണ്ടായിരുന്നു. പണ്ടെടുത്ത അതിലെ ചിത്രങ്ങൾ ഒക്കെ കാണുമ്പോൾ അതേപോലെ ഞാൻ തിരിച്ചു വരും എന്ന് തീരുമാനിച്ചു ഉറപ്പിച്ചു. ഞാൻ തന്നെ മനസ്സിനെ നന്നായി പറഞ്ഞു പഠിപ്പിച്ചു. പരിശോധനയുടെ ഭാഗമായി ഓരോ ടെസ്റ്റിന് പോകുമ്പോഴും പ്രാർത്ഥന മാത്രമായിരുന്നു കൂട്ട്. പ്രാർത്ഥന മാത്രമായിരുന്നു ഏക ആശ്രയം. പക്ഷേ മകളും മകനും കരയാൻ തുടങ്ങിയപ്പോഴും ദൈവത്തിൽ പ്രതീക്ഷയർപ്പിക്കാനാണ് ഞാൻ അവരോട് പറഞ്ഞത്. സത്യത്തിൽ എൻറെ അമ്മയ്ക്കും സഹോദരനും വളരെയധികം ധൈര്യമുണ്ടായിരുന്നു നേരെമറിച്ച് മക്കൾക്ക് പേടി തോന്നിയിരുന്നു അവർ കരഞ്ഞു കൊണ്ടേയിരുന്നു. ഇതൊക്കെ എന്നെ തളർത്തിയെങ്കിലും ഞാൻ മക്കളെ അടുത്തിരുത്തി അവർക്ക് ധൈര്യം പകർന്നു. ഇതൊക്കെ ഓർക്കുമ്പോൾ ഒരു സ്വപ്നം പോലെ തോന്നുന്നു.
സത്യത്തിൽ എൻറെ അസുഖത്തെക്കുറിച്ച് ആരോടും തന്നെ പറഞ്ഞിരുന്നില്ല നമുക്ക് പ്രചോദനം തരുന്നവരോട് മാത്രമേ അസുഖത്തെക്കുറിച്ച് പറയാൻ പാടുള്ളൂ അല്ലെങ്കിൽ വിവരിക്കാൻ പാടുള്ളൂ എന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു മകൾക്ക് കാര്യങ്ങൾ മനസ്സിലാക്കി തുടങ്ങിയപ്പോൾ പിന്നെ അവൾ ആയിരുന്നു ഫുൾ സപ്പോർട്ട്. എല്ലാം കൊണ്ട് നമ്മൾ പോസിറ്റീവ് ആയിരിക്കുക മറിച്ച് മരുന്നുകളെ മാത്രം ആശ്രയിച്ച് കഴിയാതെ ഇരിക്കുക ഇത്രയും ആണ് ഞാൻ അന്ന് മനസ്സിലാക്കിയത്.
കുവൈറ്റിലുള്ള ഷാനി എന്നൊരു സുഹൃത്ത് എനിക്ക് തന്ന പ്രചോദനം എടുത്തു പറയേണ്ട ഒന്നുതന്നെയാണ് ഒരു പക്ഷേ അത്തരം സുഹൃത്തുക്കൾ തരുന്ന മോട്ടിവേഷൻ ബന്ധുക്കൾക്കും മറ്റുള്ളവർക്ക് തരാൻ സാധിച്ചു എന്നു വരില്ല കാരണം ബന്ധുക്കൾ മൊത്തം ടെൻഷനിൽ ആയിരിക്കും.
നാളെ ഇനി എന്താകുമോ എന്ന് എനിക്കറിയില്ല. ഇപ്പോഴാണ് ഞാൻ ജീവിതം ആസ്വദിക്കാൻ തുടങ്ങിയത്.¬
ഇന്ന് അസുഖബാധിതരായ അനേകർക്ക് മോട്ടിവേഷൻ നൽകുന്ന ശ്രീപാർവ്വതിയാവാൻ കഴിഞ്ഞത് ഒരു നിമിത്തമാകാം. അത് തുടരാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.

