100 ദിവസത്തിനകം 100 തദ്ദേശസ്ഥാപനങ്ങളിൽ ഓട്ടോറിക്ഷ ഫെയർമീറ്റർ ക്യാമ്പ് മന്ത്രി അനൂപ് ജേക്കബ്

​കേരളത്തിലെ ഓട്ടോറിക്ഷ തൊഴിലാളികൾക്ക് ആശ്വാസമായി 100 ദിവസത്തിനുള്ളിൽ 100 തദ്ദേശ സ്ഥാപനങ്ങളിൽ ഫെയർമീറ്റർ വെരിഫിക്കേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി അനൂപ് ജേക്കബ് കൂത്താട്ടുകുളത്ത് നിർവഹിച്ചു.

100 ദിവസത്തിനകം 100 തദ്ദേശസ്ഥാപനങ്ങളിൽ ഓട്ടോറിക്ഷ ഫെയർമീറ്റർ ക്യാമ്പ് മന്ത്രി അനൂപ് ജേക്കബ്
100 ദിവസത്തിനകം 100 തദ്ദേശസ്ഥാപനങ്ങളിൽ ഓട്ടോറിക്ഷ ഫെയർമീറ്റർ ക്യാമ്പ്: മന്ത്രി അനൂപ് ജേക്കബ്
100 ദിവസത്തിനകം 100 തദ്ദേശസ്ഥാപനങ്ങളിൽ ഓട്ടോറിക്ഷ ഫെയർമീറ്റർ ക്യാമ്പ് മന്ത്രി അനൂപ് ജേക്കബ്

ഓട്ടോറിക്ഷ മീറ്റർ വെരിഫിക്കേഷൻ ഇനി കൈയെത്തും ദൂരത്ത്; 100 ദിവസത്തിനകം 100 തദ്ദേശ സ്ഥാപനങ്ങളിൽ ക്യാമ്പുകൾ

കൂത്താട്ടുകുളം: സംസ്ഥാനത്തെ ഓട്ടോറിക്ഷ തൊഴിലാളികൾക്ക് ഏറെ ആശ്വാസമേകുന്ന പുതിയ പദ്ധതിയുമായി ലീഗൽ മെട്രോളജി വകുപ്പ്. നൂറുദിവസം കൊണ്ട് സംസ്ഥാനത്തെ 100 പഞ്ചായത്ത്/നഗരസഭാ തലങ്ങളിൽ ഓട്ടോറിക്ഷ ഫെയർ മീറ്റർ വെരിഫിക്കേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പുമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം കൂത്താട്ടുകുളം മുൻസിപ്പൽ ടൗൺഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

​താലൂക്ക് ആസ്ഥാനങ്ങളിൽ നിന്ന് 15 കിലോമീറ്ററോ അതിലധികമോ ദൂരമുള്ള തദ്ദേശസ്ഥാപനങ്ങളെ കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തിൽ ക്യാമ്പുകൾ ആരംഭിക്കുന്നത്. മീറ്റർ വെരിഫിക്കേഷനായി തൊഴിലാളികൾക്ക് ദൂരയാത്ര ചെയ്യേണ്ടി വരുന്നത് വഴിയുള്ള സമയനഷ്ടവും ഒരു ദിവസത്തെ തൊഴിൽ നഷ്ടവും ഒഴിവാക്കാൻ ഈ തദ്ദേശതല ക്യാമ്പുകളിലൂടെ സാധിക്കും. ഈ സേവനം എല്ലാ ഓട്ടോറിക്ഷ തൊഴിലാളികളും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. പദ്ധതി നൂറു ദിവസത്തിൽ പരിമിതപ്പെടുത്താതെ തുടർന്നുകൊണ്ടുപോകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വരും ദിവസങ്ങളിൽ പിറവം മണ്ഡലത്തിലെ തിരുമാറാടി, പാമ്പാക്കുട പഞ്ചായത്തുകളിലും ക്യാമ്പുകൾ നടത്തും. എത്രയിടങ്ങളിൽ ക്യാമ്പ് പൂർത്തിയായി എന്ന വിവരം വകുപ്പിന്റെ വെബ്‌സൈറ്റിൽ തത്സമയം ലഭ്യമാകും. ആദ്യദിവസത്തെ ക്യാമ്പിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും മന്ത്രി ചടങ്ങിൽ നിർവഹിച്ചു.

​മറ്റു പ്രമുഖ നൂറുദിന പദ്ധതികൾ:

സർക്കാരിന്റെ നൂറുദിന പദ്ധതിയുടെ ഭാഗമായി വിവിധ ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കിവരികയാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

​പ്രിയദർശിനി സൗജന്യബസ് യാത്രാ പദ്ധതി ഇതിനകം നടപ്പാക്കിക്കഴിഞ്ഞു.

​ഭക്ഷ്യവകുപ്പ് വഴി അർഹതപ്പെട്ട കുടുംബങ്ങൾക്ക് 100 ദിവസം കൊണ്ട് 50,000 മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്യും.

​ഉപഭോക്തൃവകുപ്പിന്റെ നേതൃത്വത്തിൽ 1000 സ്കൂളുകളിൽ കൺസ്യൂമർ ക്ലബുകൾ ആരംഭിക്കും.

​കൂത്താട്ടുകുളം നഗരസഭാ ചെയർമാൻ റെജി ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ. ഫ്രാൻസിസ് ജോർജ് എംപി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, ലീഗൽ മെട്രോളജി കൺട്രോളർ രാജേഷ് സാം, ജോയിന്റ് കൺട്രോളർ കെ. ഷീലൻ, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നെവിൻ ജോർജ്, പിറവം നഗരസഭാധ്യക്ഷൻ കെ.ആർ. പ്രദീപ്കുമാർ, കേരള പഞ്ചായത്ത് അസോസിയേഷൻ വൈസ് പ്രസിഡന്റ് കെ.ആർ. ജയകുമാർ, കൂത്താട്ടുകുളം നഗരസഭ വൈസ് ചെയർപേഴ്സൺ ലിസി ജോസ്, തിരുമാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ കെ. വർഗീസ്, പാമ്പാക്കുട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല ബാബു, രാമമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസി രാജു എന്നിവരും വിവിധ രാഷ്ട്രീയ പാർട്ടി, ട്രേഡ് യൂണിയൻ പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.