നാല് വർഷമായി തടഞ്ഞുവെച്ച ഭക്ഷ്യ സബ്സിഡിയിൽ 117.29 കോടി കേന്ദ്രം അനുവദിച്ചു
നാലുവര്‍ഷമായി കേന്ദ്ര സർക്കാർ തടഞ്ഞുവച്ചിരുന്ന ഭക്ഷ്യ സബ്സിഡി തുകയില്‍ 117.29 കോടി രൂപ കേരളത്തിന് അനുവദിച്ചു. ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെ നിർണായക ഇടപെടലിലൂടെ സാങ്കേതിക പിഴവുകൾ പരിഹരിച്ച് സപ്ളൈകോ സമര്‍പ്പിച്ച പുതിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കേന്ദ്രം തുക അനുവദിച്ചത്.
നാലുവര്‍ഷമായി തടഞ്ഞുവച്ച സബ്സിഡി തുകയില്‍ 117.29 കോടി അനുവദിച്ച് കേന്ദ്രം.തുക ലഭിച്ചത് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിന്റെ ഇടപെടലില്‍
തിരുവനന്തപുരം: നാലുവര്‍ഷമായി തടഞ്ഞുവച്ചിരുന്ന ഭക്ഷ്യ സബ്സിഡി തുകയില്‍ 117.29 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിന്റെ ഇടപെടലില്‍, സാങ്കേതിക പിഴവു പരിഹരിച്ച് സപ്ളൈകോ സമര്‍പ്പിച്ച പുതിയ റിപ്പോര്‍ട്ട് പരിഗണിച്ചാണു കേന്ദ്രം സബ്സിഡി തുക അനുവദിച്ചിരിക്കുന്നത്.
2022-23 സാമ്പത്തിക വര്‍ഷത്തിലെ മാപ്പര്‍ റിപ്പോര്‍ട്ടില്‍, എഎവൈ വിഭാഗത്തിലെ വിതരണ ഡാറ്റ സാങ്കേതിക പിഴവുമൂലം പിഎച്ച്എച്ച് വിഭാഗത്തില്‍ രേഖപ്പെട്ടതു കാരണം 207.56 കോടി രൂപയാണു കേന്ദ്രം തടഞ്ഞുവച്ചത്.
മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം, കേരള, ഹൈദരാബാദ് നാഷണല്‍ ഇന്‍ഫോമാറ്റിക്സ് സെന്ററുകളുടെ സഹകരണത്തോടെ സംസ്ഥാന പൊതുവിതരണ വിഭാഗം മാപ്പര്‍ റിപ്പോര്‍ട്ടിലെ ഡാറ്റയിലെ പിഴവു പരിഹരിച്ചു. തുടര്‍ന്ന് സപ്ളൈകോ സമര്‍പ്പിച്ച അനുബന്ധ അവകാശവാദം പരിഗണിച്ചാണു തുക അനുവദിച്ചത്. സംസ്ഥാനങ്ങള്‍ വിതരണം ചെയ്ത റേഷന്‍ധാന്യങ്ങളുടെ കൃത്യമായ വിവരം കേന്ദ്രപൂളുമായി ഒത്തുനോക്കാനും, അതു കണക്കാക്കി ഭക്ഷ്യ സബ്സിഡി ഫണ്ട് അനുവദിക്കാനും കേന്ദ്രം ഉപയോഗിക്കുന്ന കേന്ദ്രീകൃത റിപ്പോര്‍ട്ടിംഗ് സംവിധാനമാണു മാപ്പര്‍ റിപ്പോര്‍ട്ട്. റേഷന്‍ കടകള്‍ വഴി വിതരണം ചെയ്ത ധാന്യങ്ങളുടെ വിവരങ്ങള്‍ മാപ്പര്‍ റിപ്പോര്‍ട്ട് വഴിയാണു കണക്കാക്കുന്നത്. സംസ്ഥാനങ്ങള്‍ക്കുള്ള ഭക്ഷ്യ സബ്സിഡി തുക അനുവദിക്കുന്നതും അന്തിമ ബില്ലുകള്‍ തീര്‍പ്പാക്കുന്നതും ഈ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ്.
കേന്ദ്ര വിഹിതവും സബ്സിഡി ഫണ്ടും കൃത്യമായി ലഭ്യമാക്കുന്നതില്‍ ഈ റിപ്പോര്‍ട്ടിനു നിര്‍ണായക പങ്കാണുള്ളത്. ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരമുള്ള അര്‍ഹതയും യഥാര്‍ഥ വിതരണവും തമ്മില്‍ ഒത്തുനോക്കാന്‍ സംസ്ഥാനത്തെ റേഷന്‍കാര്‍ഡ് മാനേജ്മെന്റ് സിസ്റ്റം ഡാറ്റാബേസിനെ മാപ്പര്‍ റിപ്പോര്‍ട്ട് വഴി കേന്ദ്രപൂളുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
നാല് വർഷമായി തടഞ്ഞുവെച്ച ഭക്ഷ്യ സബ്സിഡിയിൽ 117.29 കോടി കേന്ദ്രം അനുവദിച്ചു
തൊടുപുഴ ജില്ലാ ആശുപത്രിയിൽ ഇലക്ട്രീഷ്യൻ ആൻഡ് പ്ലംബർ ഒഴിവ്
ഇടുക്കിയിൽ രാത്രി യാത്രാ നിരോധനമില്ല വ്യാജ പ്രചാരണങ്ങളിൽ വഞ്ചിക്കപ്പെടരുത്
രക്തദാനത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറണം സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കണം മന്ത്രി കെ. മുരളീധരൻ
താന്തോന്നിത്തുരുത്തിൽ മാസ് ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു പങ്കാളികളായി എൻ.സി.സി വിദ്യാർത്ഥികളും
ഹോണർ എ ഹോം പദ്ധതിക്ക് കുന്നുകരയിൽ തുടക്കം വയോജനങ്ങൾക്ക് മികച്ച ചികിത്സയും പരിചരണവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി