കാറിന്റെ ഹെഡ്‌ലൈറ്റ് ഡിം ചെയ്തില്ല ചോദ്യം ചെയ്ത യുവാവിനെ കാറിടിച്ച് വീഴ്ത്തി ക്രൂരമായി മർദ്ദിച്ചു, 4 പേർ പിടിയിൽ
നോർത്ത് പറവൂരിൽ ഹെഡ്‌ലൈറ്റ് ഡിം ചെയ്യാത്തത് ചോദ്യം ചെയ്ത യുവാവിനെ കാറിടിപ്പിച്ച് ആക്രമിച്ച കേസിൽ നാലുപേരെ വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തു.
ഹെഡ്‌ലൈറ്റ് ഡിം ചെയ്യാത്തത് ചോദ്യം ചെയ്തു; നോർത്ത് പറവൂരിൽ യുവാവിനെ കാറിടിപ്പിച്ച് പരിക്കേൽപ്പിച്ച നാലുപേർ അറസ്റ്റിൽ
നോർത്ത് പറവൂർ: വാഹനത്തിന്റെ ഹെഡ്‌ലൈറ്റ് ഡിം ചെയ്യാത്തത് ചോദ്യം ചെയ്തതിലുള്ള വിരോധത്താൽ യുവാവിനെ കാറിടിച്ച് വീഴ്ത്തി ക്രൂരമായി ആക്രമിച്ച കേസിൽ നാലുപേർ പോലീസ് പിടിയിലായി. നോർത്ത് പറവൂർ പെരുമ്പടന്ന മട്ടുമ്മൽ വീട്ടിൽ വിഷ്ണു (31), വടക്കേക്കര പട്ടണം വേലൻ പറമ്പിൽ വീട്ടിൽ കനീഷ് (41), പട്ടണം ആലംതുരുത്ത് മണപ്പുറത്ത് വീട്ടിൽ ഷാജി (46), മൂത്തകുന്നം മാളിയൻകര കളത്തിപറമ്പിൽ വീട്ടിൽ റെജിൻ (30) എന്നിവരെയാണ് വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാവിലെ ചിറ്റാറ്റുകര അണ്ടർപാസിന് സമീപമായിരുന്നു സംഭവം. തെക്കുംപുറം സ്വദേശിയായ പ്രജിത്ത് എന്ന യുവാവിനാണ് ആക്രമണത്തിൽ പരിക്കേറ്റത്.
വാഹനത്തിന്റെ ഹെഡ്‌ലൈറ്റ് ഡിം ചെയ്യാത്തത് പ്രജിത്ത് ചോദ്യം ചെയ്തിരുന്നു. കൂടാതെ, പ്രതികളുടെ കാറിന്റെ ചില്ല് കല്ലെറിഞ്ഞ് തകർത്തത് പ്രജിത്താണെന്ന സംശയവും വിരോധവും പ്രതികൾക്കുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി പ്രജിത്ത് സഞ്ചരിച്ചിരുന്ന മോട്ടോർ സൈക്കിളിൽ പ്രതികൾ സഞ്ചരിച്ച കാർ ബോധപൂർവം ഇടിച്ചു വീഴ്ത്തുകയായിരുന്നു. അപകടത്തിൽ റോഡിലേക്ക് തെറിച്ചുവീണ യുവാവിനെ പ്രതികൾ കൂട്ടമായി ചേർന്ന് മർദ്ദിക്കുകയായിരുന്നു.
വടക്കേക്കര സർക്കിൾ ഇൻസ്‌പെക്ടർ സി. ബിനു, സബ് ഇൻസ്‌പെക്ടർ കെ.വി. ജിതിൻ, സീനിയർ സി.പി.ഒമാരായ മിറാജ്, സിമിൻറാം, അനീഷ്, സി.പി.ഒമാരായ ജിനു പ്രകാശ്, ജിനു മോൻ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ വലയിലാക്കിയത്.
സഫാരി പാര്‍ക്ക് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും മന്ത്രി ഒ ജെ ജനീഷ്
മുതിർന്ന പൗരന്മാർക്ക് കരുതലും സംരക്ഷണവും ഉറപ്പാക്കണം ഹൈബി ഈഡൻ എം.പി
ഓപ്പറേഷൻ തെളിമ 16 ഹോട്ടലുകൾ പൂട്ടിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്
പോക്സോ കേസ് 67 കാരന് 10 വർഷം തടവും 60,000 രൂപ പിഴയും വിധിച്ചു
കാറിന്റെ ഹെഡ്‌ലൈറ്റ് ഡിം ചെയ്തില്ല ചോദ്യം ചെയ്ത യുവാവിനെ കാറിടിച്ച് വീഴ്ത്തി ക്രൂരമായി മർദ്ദിച്ചു, 4 പേർ പിടിയിൽ
നാല് വർഷമായി തടഞ്ഞുവെച്ച ഭക്ഷ്യ സബ്സിഡിയിൽ 117.29 കോടി കേന്ദ്രം അനുവദിച്ചു