​പോലീസ് സ്‌മൃതി ദിനം എറണാകുളം റൂറലിൽ മെഗാ രക്തദാന ക്യാമ്പ് സംരക്ഷ 2026 നടത്തി

പോലീസ് സ്‌മൃതി ദിനത്തോടനുബന്ധിച്ച് എറണാകുളം റൂറലിൽ മെഗാ രക്തദാന ക്യാമ്പ് സംരക്ഷ 2026 സംഘടിപ്പിച്ചു. ആലുവയിൽ ജില്ലാ പോലീസ് മേധാവി കെ.എസ്.സുദർശൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

​പോലീസ് സ്‌മൃതി ദിനം എറണാകുളം റൂറലിൽ മെഗാ രക്തദാന ക്യാമ്പ് സംരക്ഷ 2026 നടത്തി
പോലീസ് സ്‌മൃതി ദിനം: എറണാകുളം റൂറലിൽ മെഗാ രക്തദാന ക്യാമ്പ് 'സംരക്ഷ 2026' സംഘടിപ്പിച്ചു
​പോലീസ് സ്‌മൃതി ദിനം എറണാകുളം റൂറലിൽ മെഗാ രക്തദാന ക്യാമ്പ് സംരക്ഷ 2026 നടത്തി
​പോലീസ് സ്‌മൃതി ദിനം എറണാകുളം റൂറലിൽ മെഗാ രക്തദാന ക്യാമ്പ് സംരക്ഷ 2026 നടത്തി

​പോലീസ് സ്‌മൃതി ദിനം: എറണാകുളം റൂറലിൽ മെഗാ രക്തദാന ക്യാമ്പ് 'സംരക്ഷ 2026' സംഘടിപ്പിച്ചു

​ആലുവ: പോലീസ് സ്‌മൃതി ദിനാചരണത്തോടനുബന്ധിച്ച് എറണാകുളം റൂറൽ ജില്ലയിൽ മെഗാ രക്തദാന ക്യാമ്പ് 'സംരക്ഷ 2026' സംഘടിപ്പിച്ചു. ആലുവ സബ് ഡിവിഷൻ്റെ നേതൃത്വത്തിൽ ഐ.എം.എ ഹാളിൽ വെച്ച് നടന്ന ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശൻ നിർവ്വഹിച്ചു.

​കേരളാ പോലീസിന്റെ 'പോൽ - ബ്ലഡ്' (Pol-Blood) പദ്ധതിയും കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലും സംയുക്തമായാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. ആലുവ, മുനമ്പം, പെരുമ്പാവൂർ, മൂവാറ്റുപുഴ, പുത്തൻകുരിശ് എന്നീ അഞ്ച് പോലീസ് സബ് ഡിവിഷനുകളിലും ഒരേസമയം ക്യാമ്പുകൾ സംഘടിപ്പിച്ചു.

​ആലുവയിൽ നടന്ന ചടങ്ങിൽ ആലുവ ഗവൺമെന്റ് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പ്രസന്നകുമാരി, ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. വിജയകുമാർ, ആലുവ ഡി.വൈ.എസ്.പി എം. ബൈജു പൗലോസ്, എസ്.ഐ പി.ജി. ഹരി എന്നിവർ പങ്കെടുത്തു സംസാരിച്ചു. പോലീസ് ഉദ്യോഗസ്ഥരും പൊതുജനങ്ങളും ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധി ആളുകൾ ക്യാമ്പിൽ സജീവമായി പങ്കെടുത്ത് രക്തം ദാനം ചെയ്തു.