തിരുവഞ്ചൂർ രാധാകൃഷ്ണന് നേരെ വെർച്വൽ അറസ്റ്റ് ഭീഷണി

തിരുവഞ്ചൂർ രാധാകൃഷ്ണന് നേരെ വെർച്വൽ അറസ്റ്റ് ഭീഷണി മുംബൈ പൊലീസെന്ന വ്യാജേന തട്ടിപ്പ് ശ്രമം ​​തിരുവഞ്ചൂരിന്റെ പരാതിയിൽ സൈബർ സെൽ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തിരുവഞ്ചൂർ രാധാകൃഷ്ണന് നേരെ വെർച്വൽ അറസ്റ്റ് ഭീഷണി
തിരുവഞ്ചൂർ രാധാകൃഷ്ണന് നേരെ വെർച്വൽ അറസ്റ്റ് ഭീഷണി; മുംബൈ പൊലീസെന്ന വ്യാജേന തട്ടിപ്പ് ശ്രമം

തിരുവഞ്ചൂർ രാധാകൃഷ്ണന് നേരെ വെർച്വൽ അറസ്റ്റ് ഭീഷണി; മുംബൈ പൊലീസെന്ന വ്യാജേന തട്ടിപ്പ് ശ്രമം

​കോട്ടയം: മുൻ ആഭ്യന്തരമന്ത്രിയും കോട്ടയം എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണനെ 'വെർച്വൽ അറസ്റ്റ്' ഭീഷണിയിലൂടെ തട്ടിപ്പിന് ഇരയാക്കാൻ ശ്രമം. മുംബൈ പൊലീസെന്ന വ്യാജേനയാണ് സൈബർ സംഘം എംഎൽഎയെ ബന്ധപ്പെട്ടത്. സംഭവത്തിൽ അദ്ദേഹം ഡിജിപിക്ക് പരാതി നൽകി.

​സാധാരണ ഫോൺ കോളുകൾക്ക് പുറമെ വാട്‌സ്ആപ്പ് ഓഡിയോ, വീഡിയോ കോളുകൾ വഴിയാണ് തട്ടിപ്പുകാർ ബന്ധപ്പെടാൻ ശ്രമിച്ചത്. മുംബൈയിൽ രജിസ്റ്റർ ചെയ്ത ഒരു ക്രിമിനൽ കേസിൽ തിരുവഞ്ചൂരിന്റെ ആധാർ നമ്പരും ഫോൺ നമ്പരും ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്നും, ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യണമെന്നുമായിരുന്നു വിളിച്ചവരുടെ ആവശ്യം.

​എന്നാൽ, സംസാരത്തിലെ വൈരുദ്ധ്യവും ഹിന്ദിയും ഇംഗ്ലീഷും കലർന്ന രീതിയും കണ്ടപ്പോൾ തന്നെ ഇത് തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടതായി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. വിളിച്ചവരിൽ ഒരാൾ പൊലീസ് യൂണിഫോമിൽ ഇരിക്കുന്ന ദൃശ്യം എംഎൽഎയുടെ സ്റ്റാഫ് അംഗങ്ങളും ശ്രദ്ധിച്ചിരുന്നു. മറ്റാരും ഇത്തരം കെണികളിൽ വീഴാതിരിക്കാനാണ് താൻ പരാതി നൽകിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

​തിരുവഞ്ചൂരിന്റെ പരാതിയിൽ സൈബർ സെൽ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിളിച്ച നമ്പറുകളും ലൊക്കേഷനും കേന്ദ്രീകരിച്ചാണ് നിലവിൽ പരിശോധന നടക്കുന്നത്.