മുരിയാട് സുരേന്ദ്രന്റെ തമിഴ് ചിത്രം ചിന്നക്കുയിൽ ചിത്രീകരണം ആരംഭിച്ചു ഗൗതം മേനോനും ദേവനന്ദയും പ്രധാന വേഷങ്ങളിൽ
ആർ. കെ. സിനിആർട്ട്സിന്റെ ബാനറിൽ മുരിയാട് സുരേന്ദ്രൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന തമിഴ് ചിത്രം ചിന്നക്കുയിൽ തൃശ്ശൂരിൽ ചിത്രീകരണം ആരംഭിച്ചു. ഗൗതം മേനോൻ, ദേവനന്ദ എന്നിവരാണ് പുതുമുഖ നായകൻമാർ.
മുരിയാട് സുരേന്ദ്രൻ്റെ തമിഴ് ചിത്രം 'ചിന്നക്കുയിൽ' ചിത്രീകരണം തൃശ്ശൂരിൽ ആരംഭിച്ചു
കൊച്ചി: തമിഴ് നാടോടികളുടെ ജീവിതം പ്രമേയമാക്കി മുതിർന്ന ചലച്ചിത്ര പ്രവർത്തകൻ മുരിയാട് സുരേന്ദ്രൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ തമിഴ് ചിത്രം 'ചിന്നക്കുയിൽ' ചിത്രീകരണം തൃശ്ശൂരിൽ ആരംഭിച്ചു. ആർ. കെ. സിനിആർട്ട്സിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.
തമിഴ് ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം അവിടുത്തെ ഗ്രാമവാസികളുടെ ജീവിത പ്രതിസന്ധികളും ആഭ്യന്തര സംഘർഷങ്ങളുമാണ് ദൃശ്യാവിഷ്കരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം, ഗാനരചന, സംഗീതം എന്നിവയെല്ലാം മുരിയാട് സുരേന്ദ്രൻ തന്നെയാണ് നിർവ്വഹിക്കുന്നത്.
പുതുമുഖങ്ങളായ ഗൗതം മേനോൻ, ദേവനന്ദ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തൃശ്ശൂരിന് പുറമെ പൊള്ളാച്ചി, തെന്മല തുടങ്ങിയ പ്രദേശങ്ങളാണ് ചിത്രത്തിന്റെ മറ്റ് പ്രധാന ലൊക്കേഷനുകൾ.
അൻവർ ആൽവ, വിജയൻ കോടനാട്, ജയേഷ് കരുവാരക്കുണ്ട്, ഷഹീർ മാഞ്ഞാലി, ജോയ് മഞ്ഞപ്ര, സിൻജോ വാളകം, അസ്സയിൻ വെളിച്ചിക്കാല തുടങ്ങി അൻപതോളം ഗ്രാമവാസികളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്.
ഹരികുമാർ വിഷ്വൽ മീഡിയ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ജയന്ത് കോഴിക്കോട് നിർവ്വഹിക്കുന്നു. മേക്കപ്പ്: ഏൽദോസ്, ആർട്ട്: ഷഹീർ ആൽവ, ചീഫ് അസ്സോസിയേറ്റ്: അജി അയിലറ, സഹസംവിധാനം: ഷഹീർ, ഗീതാമണി, പ്രൊഡക്ഷൻ കൺട്രോളർ: സിൻജോ വാളകം, സ്റ്റിൽസ്: ശ്രീകുമാർ മുരിയാട്.

