സഹകരണ മേഖലയിൽ പണം നിക്ഷേപിക്കുന്ന എല്ലാവർക്കും സർക്കാർ ഗ്യാരണ്ടി നൽകും മുഖ്യമന്ത്രി വി. ഡി. സതീശൻ

​സഹകരണ ബാങ്കുകളിലെ നിക്ഷേപകർക്ക് നാഷണലൈസ്ഡ്, ഷെഡ്യൂൾഡ് ബാങ്കുകൾക്ക് സമാനമായ ഉറപ്പ് സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി. കാലിക്കറ്റ് സിറ്റി സർവീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ രജതജൂബിലി ഉദ്ഘാടന ചടങ്ങിലാണ് പ്രഖ്യാപനം.

സഹകരണ മേഖലയിൽ പണം നിക്ഷേപിക്കുന്ന എല്ലാവർക്കും സർക്കാർ ഗ്യാരണ്ടി നൽകും മുഖ്യമന്ത്രി വി. ഡി. സതീശൻ
കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ സംഘത്തിന്റെ രജതജൂബിലി ആഘോഷം മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു
സഹകരണ മേഖലയിൽ പണം നിക്ഷേപിക്കുന്ന എല്ലാവർക്കും സർക്കാർ ഗ്യാരണ്ടി നൽകും മുഖ്യമന്ത്രി വി. ഡി. സതീശൻ
സഹകരണ മേഖലയിൽ പണം നിക്ഷേപിക്കുന്ന എല്ലാവർക്കും സർക്കാർ ഗ്യാരണ്ടി നൽകും മുഖ്യമന്ത്രി വി. ഡി. സതീശൻ
സഹകരണ മേഖലയിൽ പണം നിക്ഷേപിക്കുന്ന എല്ലാവർക്കും സർക്കാർ ഗ്യാരണ്ടി നൽകും മുഖ്യമന്ത്രി വി. ഡി. സതീശൻ

സഹകരണ മേഖലയിൽ പണം നിക്ഷേപിക്കുന്ന എല്ലാവർക്കും സർക്കാർ ഗ്യാരണ്ടി നൽകും മുഖ്യമന്ത്രി വി. ഡി. സതീശൻ

 കോഴിക്കോട് :  സഹകരണ മേഖലയിൽ പണം നിക്ഷേപിക്കുന്ന എല്ലാവർക്കും സർക്കാർ ഗ്യാരണ്ടി നൽകുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. കാലിക്കറ്റ് സിറ്റി സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. നാഷണലൈസ്ഡ് ബാങ്കിലും ഷെഡ്യൂൾഡ് ബാങ്കിലും നിക്ഷേപിക്കുന്നത് പോലുള്ള ഉറപ്പ് സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നവർക്കും കിട്ടണം. ചാരിറ്റി ഉൾപ്പടെ പല വികസന പ്രവർത്തനങ്ങളിലേക്കും കൈവച്ച കാലിക്കറ്റ് സിറ്റി സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ അഭിനന്ദിക്കുന്നു. കേരള സിവിൽ ഏവിയേഷൻ ഡെവലപ്മെന്റ് കോപ്പറേറ്റീവ് സൊസൈറ്റിക്ക് വിമാന സർവീസ് തുടങ്ങാനുള്ള അനുമതിയും സർക്കാർ നൽകിയെന്ന് മുഖ്യമന്ത്രി. ഗ്രാമ, നഗരങ്ങളിലെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് ആണ് സഹകരണ പ്രസ്ഥാനം. സഹകരണ സംഘങ്ങൾ കൂടുതൽ വികസന പ്രവർത്തനങ്ങളിലേക്ക് കടക്കുന്നത് വികസനത്തിന്റെ അടയാളമാണ്. സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കഴിഞ്ഞ ഓണക്കാലത്ത് സാധാരണക്കാരിലേക്കും പാവപ്പെട്ടവരിലേക്കും പണം പമ്പ് ചെയ്തു. ഇത് സാധാരണക്കാർ വിപണിയിൽ ഇറക്കിയതോടെ സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനം ഉണ്ടായി. ജി. എ. സ്. ടി വന്നതിനുശേഷം ചരിത്രത്തിലെ ഏറ്റവും വലിയ വരുമാനം കഴിഞ്ഞ മാസം സർക്കാരിന് ഉണ്ടായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഹകരണ സംഘങ്ങളിൽ അഴിമതി നടത്താൻ സർക്കാർ അനുവദിക്കുകയില്ല. സാധാരണക്കാരന്റെ പണം എടുക്കുന്നവന്റെ സ്ഥാനം ജയിലിൽ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഡ്വ. ഫൈസൽ ബാബു എം. എൽ. എ. അധ്യക്ഷനായ ചടങ്ങിൽ കാലിക്കറ്റ് സിറ്റി സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർപേഴ്സൺ പ്രീമ മനോജ് മുഖ്യമന്ത്രിയെ പൊന്നാടയണിച്ച് ആദരിച്ചു. ഭിന്നശേഷിക്കാർക്ക് സഹകരണ സംഘം രജിസ്ട്രാർ അനു. എസ്. നായർ ഇലക്ട്രിക് വീൽചെയറുകൾ വിതരണം ചെയ്തു. എം. കെ. രാഘവൻ എം. പി., എം. എൽ. എ. മാരായ ഫാത്തിമ താഹ് ലിയ, അഡ്വ. കെ പ്രവീൺകുമാർ, അഡ്വക്കേറ്റ് കെ. ജയന്ത്, ചാലപ്പുറം വാർഡ് കൗൺസിലർ കെ. പി. അനിൽകുമാർ, വഖഫ് ബോർഡ് ചെയർമാൻ എം. സി. മായിൻഹാജി, കോഴിക്കോട് കോർപ്പറേഷൻ അർബൻ വെൽഫെയർ സൊസൈറ്റി പ്രസിഡൻറ് പി. ബാലഗംഗാധരൻ, കാലിക്കറ്റ് സിറ്റി സർവീസ് കോപ്പറേറ്റീവ് സൊസൈറ്റി വൈസ് ചെയർമാൻ കെ. ശ്രീനിവാസൻ, എം. വി. ആർ. ക്യാൻസർ സെൻറർ ചെയർമാൻ സി. എൻ. വിജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.