ആദിവാസി ഉന്നതികളിൽ ഭക്ഷ്യകമീഷൻ അംഗത്തിന്റെ സന്ദർശനം

​കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ ആദിവാസി ഉന്നതികളും അങ്കണവാടികളും സ്‌കൂളുകളും സംസ്ഥാന ഭക്ഷ്യകമീഷന്‍ അംഗം മുരുകേശ് ചെറുനാലിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു.

ആദിവാസി ഉന്നതികളിൽ ഭക്ഷ്യകമീഷൻ അംഗത്തിന്റെ സന്ദർശനം
അങ്കണവാടികളും സ്‌കൂളുകളും സംസ്ഥാന ഭക്ഷ്യകമീഷന്‍ അംഗം മുരുകേശ് ചെറുനാലിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു.
ആദിവാസി ഉന്നതികളിൽ ഭക്ഷ്യകമീഷൻ അംഗത്തിന്റെ സന്ദർശനം

കേരള ഭക്ഷ്യകമീഷന്‍ കോഴിക്കോട് ആദിവാസി ഉന്നതികളിൽ സന്ദർശനം നടത്തി

കോഴിക്കോട് :  ജില്ലയിലെ കാരശ്ശേരി പഞ്ചായത്തിലെ വിവിധ ആദിവാസി ഉന്നതികളിലും സ്ഥാപനങ്ങളിലും സംസ്ഥാന ഭക്ഷ്യകമീഷൻ അംഗം മുരുകേശ് ചെറുനാലിയുടെ നേതൃത്വത്തിൽ സന്ദർശനം നടന്നു. തോട്ടക്കാട്, പൈക്കാടന്‍മല, പാറത്തോട്, ഭഗവതിക്കാവ് എന്നീ ആദിവാസി മേഖലകൾക്ക് പുറമെ അങ്കണവാടികളും തേക്കിന്‍കുറ്റി ഫാത്തിമ മാതാ എല്‍.പി സ്‌കൂളും സംഘം സന്ദർശിച്ചു.

​ഭക്ഷ്യ സുരക്ഷയും വിവിധ വകുപ്പുകളുടെ സേവനങ്ങളും വിലയിരുത്തുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനം സംഘടിപ്പിച്ചത്. ജില്ലാ സപ്ലൈ ഓഫീസര്‍ എം.എം പ്രജുള, താലൂക്ക് സപ്ലൈ ഓഫീസര്‍ പി.കെ സുമേഷ്, സിറ്റി റേഷനിങ് ഓഫീസര്‍ പി.ഇ സീന, ട്രൈബല്‍ ഓഫീസര്‍ എസ് പ്രീതി, ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ പി.പി അനിത, കുന്ദമംഗലം അഡീഷണല്‍ സി.ഡി.പി.ഒ പ്രസന്നകുമാരി, ജില്ലാ നൂണ്‍ഫീഡിങ് സൂപ്പര്‍വൈസര്‍ ബിന്ദു, വിദ്യാഭ്യാസ വകുപ്പ് ജില്ലാ അക്കൗണ്ട്‌സ് ഓഫീസര്‍ ആരിഫ് മുഹമ്മദ്, മുക്കം എ.ഇ.ഒ ദീപ്തി, നൂണ്‍ മീല്‍ ഓഫീസര്‍ സാജിദ്, താമരശ്ശേരി ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ചര്‍ കെ ഷാജു തുടങ്ങിയ ഉദ്യോഗസ്ഥർ കമീഷനൊപ്പം ഉണ്ടായിരുന്നു.