ടി20 ലോകകപ്പ് ഫൈനൽ സഞ്ജു സാംസൺ സെഞ്ചുറി നേടും പ്രവചനവുമായി ആർ. അശ്വിൻ
ഇന്ത്യ ന്യൂസീലൻഡ് ടി20 ലോകകപ്പ് ഫൈനലിൽ സഞ്ജു സാംസൺ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ആർ. അശ്വിൻ. അഹമ്മദാബാദിൽ സഞ്ജുവിന്റെ സെഞ്ചുറി പ്രതീക്ഷിക്കാമെന്ന് മുൻ താരം.
ടി20 ലോകകപ്പ് ഫൈനൽ: സഞ്ജു സെഞ്ചുറിയുമായി കളം നിറയും, അശ്വിന്റെ പ്രവചനം!
അഹമ്മദാബാദ്: ട്വന്റി20 ലോകകപ്പിന്റെ ആവേശകരമായ ഫൈനലിൽ ന്യൂസീലൻഡിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യയുടെ പ്രധാന ആയുധം മലയാളി താരം സഞ്ജു സാംസണാണെന്ന് മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ. ഞായറാഴ്ച രാത്രി ഏഴ് മണിക്ക് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ സഞ്ജുവിന്റെ വമ്പനടികൾക്ക് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുമെന്നാണ് അശ്വിൻ പ്രവചിക്കുന്നത്.
സൂപ്പർ എട്ടിൽ വെസ്റ്റിൻഡീസിനെതിരെ പുറത്താകാതെ 97 റൺസും, സെമിയിൽ ഇംഗ്ലണ്ടിനെതിരെ 89 റൺസും അടിച്ചുകൂട്ടിയ സഞ്ജു നിലവിൽ ഉജ്ജ്വല ഫോമിലാണ്. മാറ്റ് ഹെൻറിയുടെ തുടക്കത്തിലെ പന്തുകളെ അതിജീവിക്കാൻ സഞ്ജുവിന് സാധിച്ചാൽ ഒരു തകർപ്പൻ സെഞ്ചുറിയോടെ ഇന്ത്യയെ വിജയത്തിലെത്തിക്കാൻ താരത്തിന് കഴിയുമെന്ന് അശ്വിൻ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചു.
അഭിഷേക് ശർമയ്ക്ക് അണുബാധയേറ്റതിനെ തുടർന്ന് പകരക്കാരനായി ടീമിലെത്തിയ സഞ്ജു, പിന്നീട് ലഭിച്ച അവസരങ്ങൾ മുതലാക്കി ടീമിലെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു. അഭിഷേക് ശർമയും സഞ്ജുവും തന്നെയാകും ഫൈനലിലും ഇന്നിങ്സ് ഓപ്പൺ ചെയ്യുക. ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, തിലക് വർമ തുടങ്ങിയ പ്രമുഖർ അടങ്ങുന്ന ശക്തമായ ബാറ്റിങ് നിരയാണ് ഇന്ത്യയുടേത്.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
