സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പ് നവംബർ 21 മുതൽ കടവന്ത്രയിൽ റഫറി ജഡ്ജ് ഓറിയന്റേഷൻ പൂർത്തിയായി

47 ാമത് സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിന് മുന്നോടിയായി കേരള കരാട്ടെ അസോസിയേഷൻ ആലുവയിൽ റഫറി ജഡ്ജ് ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നവംബർ 21 മുതൽ 23 വരെയാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്

സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പ് നവംബർ 21 മുതൽ കടവന്ത്രയിൽ റഫറി ജഡ്ജ് ഓറിയന്റേഷൻ പൂർത്തിയായി
47-ാമത് സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിന് മുന്നോടിയായുള്ള റഫറി, ജഡ്ജ്, കോച്ച് ഓറിയന്റേഷൻ പ്രോഗ്രാം ആലുവ തോട്ടുമുഖം വൈ.എം.സി.എ. ക്യാമ്പ് സെന്ററിൽ നടന്നു.
സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പ് നവംബർ 21 മുതൽ കടവന്ത്രയിൽ റഫറി ജഡ്ജ് ഓറിയന്റേഷൻ പൂർത്തിയായി
സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പ് നവംബർ 21 മുതൽ കടവന്ത്രയിൽ റഫറി ജഡ്ജ് ഓറിയന്റേഷൻ പൂർത്തിയായി
സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പ് നവംബർ 21 മുതൽ കടവന്ത്രയിൽ റഫറി ജഡ്ജ് ഓറിയന്റേഷൻ പൂർത്തിയായി
സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പ് നവംബർ 21 മുതൽ കടവന്ത്രയിൽ റഫറി ജഡ്ജ് ഓറിയന്റേഷൻ പൂർത്തിയായി
സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പ് നവംബർ 21 മുതൽ കടവന്ത്രയിൽ റഫറി ജഡ്ജ് ഓറിയന്റേഷൻ പൂർത്തിയായി
സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പ് നവംബർ 21 മുതൽ കടവന്ത്രയിൽ റഫറി ജഡ്ജ് ഓറിയന്റേഷൻ പൂർത്തിയായി

കേരള കരാട്ടെ അസോസിയേഷൻ റഫറി-ജഡ്ജ് ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു; സംസ്ഥാന ചാമ്പ്യൻഷിപ്പ് നവംബർ 21 മുതൽ

ആലുവ: കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെയും കേരള ഒളിമ്പിക് അസോസിയേഷന്റെയും അംഗീകാരത്തോടെ, കേരള കരാട്ടെ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നവംബർ 21, 22, 23 തീയതികളിൽ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന 47-ാമത് സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിന് മുന്നോടിയായുള്ള റഫറി, ജഡ്ജ്, കോച്ച് ഓറിയന്റേഷൻ പ്രോഗ്രാം ആലുവ തോട്ടുമുഖം വൈ.എം.സി.എ. ക്യാമ്പ് സെന്ററിൽ നടന്നു.

​ചടങ്ങിൽ ഓറിയന്റേഷൻ പ്രോഗ്രാമിന്റെയും, അസോസിയേഷന്റെ അംഗീകൃത റഫറി, ജഡ്ജ്മാർക്കായി പുറത്തിറക്കിയ പുതിയ ബാഡ്ജ്, ടൈ എന്നിവയുടെയും വിതരണോദ്ഘാടനം കേരള കരാട്ടെ അസോസിയേഷൻ പ്രസിഡന്റ് എസ്. രഘുകുമാർ, ടൂർണമെന്റ് ഡയറക്ടർ ജോയി പോളിനെ ബാഡ്ജ് അണിയിച്ചുകൊണ്ട് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ആർ. സുരാജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

​സംസ്ഥാനത്തെ 14 ജില്ലകളെ മൂന്ന് മേഖലകളായി തിരിച്ച് നടത്തിയ മേഖലാതല സെമിനാർ, തിയറി ടെസ്റ്റ്, പ്രാക്ടിക്കൽ എന്നിവയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 130 അംഗങ്ങളാണ് ഓറിയന്റേഷൻ പ്രോഗ്രാമിൽ പങ്കെടുത്തത്. ഇവരിൽ നിന്നും തിരഞ്ഞെടുക്കുന്ന 90 അംഗങ്ങളെയായിരിക്കും 47-ാമത് സംസ്ഥാന ചാമ്പ്യൻഷിപ്പിലെ വിധികർത്താക്കളായി നിയോഗിക്കുകയെന്ന് റഫറി കമ്മീഷൻ ചെയർമാൻ പി. സുനിൽ കുമാർ വ്യക്തമാക്കി.

​മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ചാമ്പ്യൻഷിപ്പിൽ വിവിധ കാറ്റഗറികളിലായി 2500-ഓളം കരാട്ടെ താരങ്ങൾ കത്ത, കുമിത്തെ ഇനങ്ങളിൽ മാറ്റുരയ്ക്കും. സ്കൂൾ ഒളിമ്പിക്സിലും യൂണിവേഴ്സിറ്റി മത്സരങ്ങളിലും മികവ് തെളിയിച്ച കായികതാരങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. വിജയികൾക്ക് സ്പോർട്സ് കൗൺസിലിന്റെ അംഗീകാരമുള്ളതിനാൽ ഗ്രേസ് മാർക്കും, സ്പോർട്സ് ക്വാട്ടയിലുള്ള സ്കൂൾ-കോളേജ് പ്രവേശനവും ലഭിക്കുന്നതാണ്.

​മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചതായി വൈസ് പ്രസിഡന്റും ടൂർണമെന്റ് ഡയറക്ടറുമായ ജോയി പോൾ അറിയിച്ചു. റഫറി കമ്മീഷൻ അംഗങ്ങളായ എസ്. വിജയൻ, അബ്ദുൾ അസീസ്, പി. രതീഷ്, ടി. എ. തോമസ്, വി. സമ്പത്ത് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി. ചന്ദ്രശേഖര പണിക്കർ സ്വാഗതവും ട്രഷർ പി. പി. വിജയകുമാർ നന്ദിയും പറഞ്ഞു.