കേരള നിയമസഭാ തിരഞ്ഞെടുപ്പ് സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷം പി.കെ കുഞ്ഞാലിക്കുട്ടിക്ക്

കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷം നേടി പി.കെ. കുഞ്ഞാലിക്കുട്ടി. 16 സിപിഎം എംഎൽഎമാരുടെ ആകെ ഭൂരിപക്ഷത്തേക്കാൾ വലുതാണ് കുഞ്ഞാലിക്കുട്ടിയുടെ വിജയം.

കേരള നിയമസഭാ തിരഞ്ഞെടുപ്പ് സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷം പി.കെ കുഞ്ഞാലിക്കുട്ടിക്ക്
നിയമസഭാ തിരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷം നേടി പി.കെ. കുഞ്ഞാലിക്കുട്ടി.

കേരള നിയമസഭാ തിരഞ്ഞെടുപ്പ്: സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷം പി.കെ കുഞ്ഞാലിക്കുട്ടിക്ക്

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ സമാനതകളില്ലാത്ത വിജയഗാഥ രചിച്ച് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. മലപ്പുറം മണ്ഡലത്തിൽ അദ്ദേഹം നേടിയ 85,327 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷം രാഷ്ട്രീയ കേരളത്തെ അമ്പരപ്പിക്കുന്നതാണ്. ഇതിന്റെ വ്യാപ്തി വ്യക്തമാക്കാൻ ഒരു ലളിതമായ താരതമ്യം മതി: സംസ്ഥാനത്ത് വിജയിച്ച 16 സിപിഎം എംഎൽഎമാരുടെ ഭൂരിപക്ഷം ഒരുമിച്ച് കൂട്ടിയാൽ പോലും കുഞ്ഞാലിക്കുട്ടിയുടെ ഒറ്റയ്ക്കുള്ള ഭൂരിപക്ഷത്തിന് ഒപ്പമെത്തില്ല.

​സിപിഎം വിജയിച്ച 26 സീറ്റുകളിൽ അഴീക്കോട്, ബേപ്പൂർ, തരൂർ, നെന്മാറ, കുന്നംകുളം, ഗുരുവായൂർ, മണലൂർ, വടക്കാഞ്ചേരി, പുതുക്കാട്, ചെങ്ങന്നൂർ, കോന്നി, കൊട്ടാരക്കര, വർക്കല, അരുവിക്കര, പാറശാല, ആലത്തൂർ എന്നീ 16 മണ്ഡലങ്ങളിലെ ഭൂരിപക്ഷം ആകെ കൂട്ടിയാലും കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷത്തേക്കാൾ 5445 വോട്ട് പിന്നിലായിരിക്കും.

​മുഖ്യമന്ത്രിയുടെ ആകെ വോട്ടിന് തുല്യം

മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്ത് ആകെ നേടിയ വോട്ടുകൾക്ക് (85,614) തൊട്ടടുത്താണ് കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം (85,327) എന്നത് വിജയത്തിന്റെ ആധികാരികത വർദ്ധിപ്പിക്കുന്നു. 1.31 ലക്ഷം വോട്ടുകൾ നേടി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വോട്ടുകൾ നേടുന്ന സ്ഥാനാർത്ഥിയെന്ന ബഹുമതിയും അദ്ദേഹം സ്വന്തമാക്കി.

​ആദ്യ മൂന്ന് സ്ഥാനങ്ങളും ലീഗിന്

നിയമസഭാ ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂന്ന് ഭൂരിപക്ഷങ്ങളും ഇത്തവണ മുസ്ലിം ലീഗിനാണ്. ഒന്നാമത് പി.കെ. കുഞ്ഞാലിക്കുട്ടിയും, രണ്ടും മൂന്നും സ്ഥാനങ്ങളിൽ യഥാക്രമം പി.എം.എ. സമീർ (തിരൂരങ്ങാടി), ആബിദ് ഹുസൈൻ തങ്ങൾ (കോട്ടയ്ക്കൽ) എന്നിവരും ഇടംപിടിച്ചു.

​രണ്ടാമനായി എ.പി. അനിൽ കുമാർ

ഏറ്റവും കൂടുതൽ വോട്ട് നേടിയവരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തും മലപ്പുറത്തെ യുഡിഎഫ് സ്ഥാനാർത്ഥിയാണ്. വണ്ടൂരിൽ നിന്ന് തുടർച്ചയായ ആറാം തവണ ജയിച്ച എ.പി. അനിൽകുമാർ 1,21,074 വോട്ടുകൾ നേടി. തന്റെ കരിയറിലെ ഏറ്റവും വലിയ ഭൂരിപക്ഷവുമായാണ് ഇത്തവണ അനിൽ കുമാർ സഭയിലെത്തുന്നത്.