കേരള കോൺഗ്രസ് (എം) മടങ്ങിവരണം, സദ്യയൊരുക്കി സ്വീകരിക്കും അപു ജോൺ ജോസഫ്
കേരള കോൺഗ്രസ് (എം) യുഡിഎഫിലേക്ക് മടങ്ങിവരണമെന്നും അവർക്കായി സദ്യയൊരുക്കി കാത്തിരിക്കുമെന്നും നിയുക്ത തൊടുപുഴ എംഎൽഎ അപു ജോൺ ജോസഫ്.
കേരള കോൺഗ്രസ് (എം) മടങ്ങിവരണം, സദ്യയൊരുക്കി സ്വീകരിക്കും: അപു ജോൺ ജോസഫ്
തൊടുപുഴ: കേരള കോൺഗ്രസുകൾ തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാവുന്നതേയുള്ളൂവെന്നും കേരള കോൺഗ്രസ് (എം) യുഡിഎഫിലേക്ക് മടങ്ങിവരികയാണെങ്കിൽ 'മുടിയനായ പുത്രനെ' സ്വീകരിക്കുന്നതുപോലെ സദ്യയൊരുക്കി വരവേൽക്കുമെന്നും നിയുക്ത തൊടുപുഴ എംഎൽഎ അപു ജോൺ ജോസഫ്. മടങ്ങിവരവിനായി പാർട്ടി തെറ്റേറ്റുപറയേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.
നിയമസഭയിൽ കേരള കോൺഗ്രസ് എമ്മിന് നിലവിൽ പ്രതിനിധി ഇല്ലാത്തത് ദുഃഖകരമായ കാര്യമാണ്. അവർ തിരിച്ചുവരണമെന്നും കേരള രാഷ്ട്രീയത്തിൽ ശക്തമായി നിലനിൽക്കണമെന്നുമാണ് തന്റെ ആഗ്രഹമെന്നും അപു ജോൺ ജോസഫ് വ്യക്തമാക്കി.
അർഹമായ പരിഗണന വേണം
പുതിയ സർക്കാരിൽ കേരള കോൺഗ്രസിന് അർഹമായ സ്ഥാനം ലഭിക്കുമെന്ന് അപു ജോൺ ജോസഫ് പ്രത്യാശ പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പ് വേളയിൽ യുഡിഎഫിന് വേണ്ടി വിട്ടുവീഴ്ചകൾ ചെയ്ത ഏക പാർട്ടി കേരള കോൺഗ്രസാണ്. ആ പരിഗണന മന്ത്രിസഭാ രൂപീകരണത്തിലും പ്രതിഫലിക്കണം.
കർഷകരുടെ പ്രശ്നങ്ങൾ ആഴത്തിൽ അറിയുന്ന പ്രസ്ഥാനമെന്ന നിലയിൽ കൃഷിവകുപ്പ് കേരള കോൺഗ്രസ് ഏറ്റെടുക്കണമെന്നാണ് വ്യക്തിപരമായ ആഗ്രഹം. എന്നാൽ എത്ര മന്ത്രിസ്ഥാനങ്ങൾ വേണമെന്ന കാര്യത്തിൽ പാർട്ടി ചെയർമാൻ ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭിന്നശേഷിക്കാർക്കായി പ്രത്യേക പദ്ധതികൾ നടപ്പാക്കും മുഖ്യമന്ത്രി വി.ഡി. സതീശൻ
വൻ കഞ്ചാവ് വേട്ട 6 കിലോയിലധികം കഞ്ചാവുമായി ബംഗാൾ സ്വദേശിനി പിടിയിൽ
വട്ടവട കൊട്ടാക്കൊമ്പൂരിൽ മണ്ണിടിച്ചിൽ 2 മരണം കുടുംബങ്ങൾക്ക് ധനസഹായം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്
റേഷൻ വിതരണത്തിൽ ജനങ്ങളുടെ പ്രാദേശിക അഭിരുചികളും പരിഗണിക്കും മന്ത്രി അനൂപ് ജേക്കബ്
ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗ് വെള്ളിമെഡൽ ജേതാവ് വിദർശ കെ. വിനോദിനെ മന്ത്രി ടി. സിദ്ദീഖ് അഭിനന്ദിച്ചു
പെരുമ്പാവൂരിൽ 10.5 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ 
